Novel

കാശിനാഥൻ-2: ഭാഗം 5

രചന: മിത്ര വിന്ദ

ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തി ചേർന്നപ്പോൾ നൂല്കെട്ടു ചടങ്ങിന് സമയം ആയിരുന്നു.

സുഗന്ധി ആയിരുന്നു കുഞ്ഞിനെയുമായിട്ട് സ്റ്റേജിലേക്ക് കയറിയത്. പിന്നാലെ പാറുവും.

കൃഷ്ണമൂർത്തി തന്റെ പരിചയത്തിൽ ഉള്ള ആളുകളും ആയിട്ട് സംസാരിച്ചു കൊണ്ട് നിൽപ്പുണ്ട്.

കല്ലുവിനെയും അർജുനെയും ഒക്കെ വിളിച്ചു പാറു അരികിൽ നിറുത്തി. ഒപ്പം തന്നെ മായ ചേച്ചിയും സാലമ്മ ചേച്ചിയും ഒക്കെ ഉണ്ട്.

“മോളെ പാറു… ആരാണ് കുഞ്ഞിനെ നൂല്ക്കെട്ടുന്നത്, കാശിമോന്റെ അച്ഛനും അമ്മയുമാണോ ”

സാലമ്മ ചേച്ചി ശബ്‌ദം താഴ്ത്തി ചോദിച്ചു.

“അറിയില്ല ചേച്ചി… ഏട്ടൻ എങ്ങനെയാണെന്ന് വെച്ചാൽ തീരുമാനിക്കട്ടെ..”

അവൾ പതിയെ തന്നെ മറുപടിയും പറഞ്ഞു.

“കാശിമോൻ ആഗ്രഹിച്ചു ഇരുന്നത് അല്ലേ… കൃത്യ നേരത്തു രണ്ടാളും എത്തുകയും ചെയ്തു ”

സാലമ്മ ചേച്ചിയുടെ പറച്ചില് കേട്ടതും പാറു അവരെ മിണ്ടരുത് എന്ന് കണ്ണിറുക്കി കാണിച്ചു.

പതുക്കെ പറയു.. ആ അമ്മ എങ്ങാനും കേൾക്കും….അതോടെ എല്ലാവർക്കും അവിടെ നിന്ന് ഇറങ്ങുകയും ചെയ്യാം.

കല്ലു
കൂടി പറഞ്ഞതും, പിന്നീട് സാലമ്മ ചേച്ചി ഒന്നും മിണ്ടിയില്ല.

കാശി സ്റ്റേജിലേക്ക് കയറി വന്നു. അമ്മയുടെ കൈയിൽ ഇരിക്കുകയാണ് വാവ അപ്പോളും.

അവൻ അമ്മയെയും അച്ഛനെയും ഒക്കെ സ്റ്റേജിന്റെ മുന്നിൽ കൊണ്ട് വന്നു നിറുത്തി.

എന്നിട്ട് വലം കൈയൽ പാറുവിന്റെ തോളിൽ കൂടി കയ്യിട്ടു തന്നോട് ചേർത്തു നിറുത്തി.. ഇടം കൈ കൊണ്ട് മൈക് എടുത്തു പിടിച്ചു

Good morning To All,.
All the people who have accepted our invitation and joined here are welcome to this important function today.

The only truth I understood was that not half of my soul, but the whole, had now become Parvati and  our Babe

Heartfelt love to all who have accepted our invitation and joined here.

The ceremony is about to begin.

പറഞ്ഞു നിറുത്തിയ ശേഷം അവനും പാറുവും അച്ഛനും അമ്മയും ഒക്കെ ആയിട്ട് ഇരുന്നു കഴിഞ്ഞു.

എല്ലാം വളരെ ട്രെഡിഷ്നൽ രീതിയിൽ ആയിരുന്നു ക്രമീകരിച്ചത്.

തഴ കൊണ്ട് ഉള്ള പായ വിരിച്ചു, അതിന്റെ മേലേ ആണ് എല്ലാവരും ഇരിയ്ക്കുന്നത്.

നിറപറയും നിലവിളക്കും മുല്ലപ്പൂ മാലകളും, ഒക്കെ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് അവിടമാകെ.

അഞ്ചു തിരി ഇട്ടു നെയ് ഒഴിച്ച നില വിളക്ക് കൊളുത്താൻ വേണ്ടി കാശി നിയോഗിച്ചത് മയമ്മയെ ആയിരുന്നു.

സത്യം പറഞ്ഞാൽ അവർക്ക് അല്പം വിഷമം ഉണ്ട്, കാരണം കാശിയുടെ അമ്മ ചെയ്യേണ്ട റോൾ ആയിരുന്നു അത്.

അതാണ് ഇപ്പൊ മായമ്മ നിർവഹിക്കേണ്ടത്.

ഒന്ന് പിന്നിലേക്ക് വലിഞ്ഞ അവരെ കാശി ഉറക്കെ വിളിച്ചു.

“മായേച്ചി, വന്നു വിളക്ക് കൊളുത്തിയ്ക്കെ, നേരം പോകുന്നു ”

പെട്ടന്ന് സുഗന്തിയുടെ മുഖം വലിഞ്ഞു മുറുകി.
എങ്കിലും അവര് അത് പുറമെ കാണിക്കാതെ മുഖത്ത് ഒരു ചിരി ഒക്കെ വരുത്തി ഇരുന്നു.

“അമ്മ കത്തിച്ചാൽ പോരേ മോനേ ”
മയമ്മ മെല്ലെ ചോദിച്ചു.

“പോരാ… അമ്മ ഇന്നല്ലേ കുഞ്ഞിന്റെ അരികിൽ വന്നത്, ചേച്ചിയെ അതിനു മുന്നേ വാവ കാണാൻ തുടങ്ങിയത് അല്ലേ ”

അവൻ പറഞ്ഞതും പിന്നീട് ഒരക്ഷരം പോലും പറയാതെ കൊണ്ട് മായച്ചേച്ചി വന്നു നില വിളക്ക് കൊളുത്തി.

പിന്നീട് എല്ലാവരും എഴുന്നേറ്റു അല്പം സമയം പ്രാർത്ഥിച്ചു.

ഒരു പുരോഹിതൻ എത്തിയിട്ടുണ്ട്.

അയാൾ ഉറക്കെ കുഞ്ഞിനെ കുറിച്ച് സംസ്‌കൃതപദങ്ങൾ ചേർത്തു എന്തൊക്കെയോ സ്ലോഹം ചൊല്ലി.കുറേ ഏറെ നാമങ്ങൾ ഒക്കെ ഉരുവിട്ടു.

ശേഷം എല്ലാവരും വീണ്ടും ഇരുന്നു.
“ആരാണ് നൂല് കെട്ടുന്നത് ”
പെട്ടന്ന് പുരോഹിതൻ ചോദിച്ചു.

“ഞാൻ ആണ് ”
കാശി മറുപടിയും പറഞ്ഞുകൊണ്ട് അച്ഛനെയും അമ്മയെയും ഒന്ന് നോക്കി.

പെട്ടന്ന് അവരുടെ മുഖം താഴ്ന്നു.

അരികിൽ ഇരിക്കുന്ന പാറു അവന്റെ കൈ തണ്ടയിൽ ഒന്ന് പിച്ചിയപ്പോൾ കാശ്ശിക്ക് കാര്യം മനസിലായി.

അപ്പോളേക്കും പൂജിച്ചു വെച്ചിരുന്ന പഞ്ചലോഹത്തിൽ തീർത്ത നൂല് എടുത്തു അയാൾ കാശിയുടെ കൈയിലേക്ക് നീട്ടി.

സുഗന്ധി ആണെങ്കിൽ കുഞ്ഞിനെ പാറുവിന്റെ നേർക്ക് നീട്ടി.

“അച്ഛന്റെ കൈലേക്ക് കൊടുക്ക്‌ ”

പെട്ടന്ന് കാശി പറഞ്ഞതും സുഗന്ധി അവനെ നോക്കി.

“അച്ഛാ… കുഞ്ഞിനെ പിടിച്ചു അരിയിൽ നിറുത്തു”

അവൻ പറഞ്ഞതും അച്ഛൻ കുഞ്ഞാവയെ മേടിച്ചു. എന്നിട്ട് സ്വർണ തളികയിൽ നിറച്ചു വെച്ചിരിക്കുന്ന അരിയുടെ മുകളിലായി വാവയെ നിറുത്തി.

ആ നേരത്തു അച്ഛന്റെയും അമ്മയുടെയും മുഖം പ്രകാശിച്ചു.

കാശി നാഥൻ പ്രാർത്ഥനയോട് കൂടി കുഞ്ഞിന്റെ നൂല് കെട്ടു ചടങ്ങ് പൂർത്തിയാക്കി.

കരയാൻ തുടങ്ങിയ വാവയെ അച്ഛനും അമ്മയും ചേർന്നു കൊഞ്ചിച്ചു കളിപ്പിച്ചു.

ആമടപെട്ടി തുറന്നു സ്വർണഅരഞ്ഞാണവും കൊലുസും എടുത്തു കൊടുത്തത് മായച്ചേച്ചി ആയിരുന്നു…

അത് കാശിയുടെ കൈലേക്ക് അവർ കൊടുത്തതും അവൻ അത് വാങ്ങിച്ചു പാറുവിനെ ഏൽപ്പിച്ചു.

ങ്ങെ… ഞാനോ, ഏട്ടൻ തന്നെ ഇട്ടു കൊടുത്താൽ മതി.

പാറു പെട്ടന്ന് പറഞ്ഞു.

കരയുന്ന കുഞ്ഞിനെ അച്ഛന്റെ കൈയിൽ നിന്നും മേടിച്ചു പിടിച്ചത് അമ്മ ആയിരുന്നു.

അമ്മേ…
കാശി വിളിച്ചതും അവർ മകനെ നോക്കി.

“അച്ഛൻ പിടിച്ചിരിന്നത് പോലെ അമ്മയും പിടിയ്ക്ക്, ഈ അരഞ്ഞാണം ഇട്ടില്ലല്ലോ…”

അവൻ പറഞ്ഞപ്പോൾ സുഗന്ധി ഒന്ന് ഞെളിഞ്ഞു.

അവർ അപ്രകാരം ചെയ്തപ്പോൾ കാശി പാറുവിനെ നോക്കി കുഞ്ഞിന് അരഞ്ഞാണം കേട്ടാൻ പറഞ്ഞു കൊടുത്തു.

അങ്ങനെ പാറു ആയിരുന്നു വാവയെ അരഞ്ഞാണം ഇടുവിച്ചതും കൊലുസു ഇടുവിച്ചതും.

കാശി പതിയെ മുഖം തിരിച്ചു നോക്കിയപ്പോൾ അർജുനെ അവനെ നോക്കി തള്ള വിരൽ ഉയർത്തി കാണിച്ചു.

അല്ലെങ്കിലും കാശി അങ്ങനെയാണ്.

ആരെയും മുഷിപ്പിക്കാതെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യാൻ ഒരു പ്രേത്യേക കഴിവ് ആണ് അവനു. അത് ഓഫീസിൽ ആയാലും വീട്ടിൽ ആയാലും.

കുഞ്ഞിവാവയ്ക്ക് ഇടാൻ വേണ്ടി ഉള്ള മാല നേരത്തെ തന്നെ കാശി മേടിച്ചു മായചേച്ചിയെ ഏൽപ്പിച്ചിരുന്നു.

കാരണo അവരുടെ നാട്ടിൽ കുഞ്ഞിന്റെ അമ്മയുടെ വീട്ടുകാർ ആയിരുന്നു സാധാരണ ആയിട്ട് നൂല് കെട്ടു ചടങ്ങിന് മാല ഇടേണ്ടത്. പാറുവിന്റെ അച്ഛനും അമ്മയും ഒക്കെ മരിച്ചു പോയത് കൊണ്ട് ആ സ്ഥനത്തേക്ക് പകരം വെയ്ക്കാൻ മറ്റൊരു ആൾ അവൾക്ക് ഇല്ലാ,ഒരാപത്തു വന്നപ്പോൾ കൂടെ നിൽക്കാത്ത ബന്ധു മിത്രദികൾ ഒക്കെ പാറു ബിസിനസ്‌ രംഗത്തേക്ക് ഉയർന്നപ്പോൾ ഓടി എത്തി.
പക്ഷെ ഒറ്റ ഒരെണ്ണത്തെ കാശി അടുപ്പിച്ചില്ല.കണക്കിന് പറഞ്ഞു ഓടിച്ചു.
കുഞ്ഞിന് മാല ഇടാൻ വേണ്ടി തനിക്ക് ആരും ഇല്ലന്ന് പറഞ്ഞു അവൾ കരഞ്ഞപ്പോൾ കാശി തീരുമാനിച്ചത് ആണ് മായ്ച്ചേച്ചിയെ കൊണ്ട് വേണം ആ ചടങ്ങ് പൂർത്തിയാക്കിക്കുവാൻ എന്നുള്ളത്.പാറുപോലും അറിയാതെ അവൻ മാല മേടിച്ചു അവരെ ഏൽപ്പിച്ചിരുന്നു.

അതിൻ പ്രകാരം ആണ് അത് മായേച്ചി കുഞ്ഞിന്റെ കഴുത്തിൽ ഇട്ടു കൊടുത്തത്.

പാറു ഞെട്ടിപ്പോയി ആ നിമിഷം.

കാശിയെ നോക്കിയപ്പോൾ അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു.

പാറുവിന്റെ മിഴികൾ ആ നേരത്ത് ഈറൻ അണിഞ്ഞപ്പോൾ അവൻ അവളെ അരുതെന്ന് കാണിച്ചു.

പിന്നീട് പേര് വിളിക്കൽ ചടങ്ങ് ആയിരുന്നു.

കുഞ്ഞിന്റെ പേര് അറിയാൻ വേണ്ടി എല്ലാവരും കാതോർത്തു ഇരുന്നു.

കുഞ്ഞിനെ മേടിച്ചു കാശി തന്റെ കൈയിൽ പിടിച്ചു. അല്പം ഉയർത്തിയ ശേഷം അവൻ മെല്ലെ മുഖം കുനിച്ചു പിടിച്ചു.വെറ്റില കൊണ്ട് മറ്റേ കാത് മൂടി പിടിച്ച ശേഷം

സരസ്വതി, സരസ്വതി, സരസ്വതി…
മൂന്നു വട്ടം അവൻ ദൈവ നാമം വിളിച്ചു.

അതിനു ശേഷം ആയിരുന്നു ഒറിജിനൽ നെയിം വിളിച്ചത്.

“പ്രകൃതി, പ്രകൃതി, പ്രകൃതി ”

അത് കേട്ടതും ആളുകൾ എല്ലാവരും കൈ അടിച്ചു.

. “ഇഷ്ടം ആയോ പേര് ”

അവൻ പാറുവിനെ നോക്കിയതും അവൾ പുഞ്ചിരിച്ചു.
.
“നല്ല പേരാണ് ഏട്ടാ, ആദ്യം ആയിട്ട് ഞാൻ കേൾക്കുന്നത് ”

“ഹ്മ്മ്…. അതാണ്,”

അവൻ ചുമൽ ഒന്ന് ഇളക്കി കാണിച്ചു…..തുടരും…….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button