പ്രിയമുള്ളവൾ: ഭാഗം 53
രചന: കാശിനാഥൻ
മോനേ…. നന്ദനയെ കൂട്ടിക്കൊണ്ട് മുറിയിലേക്ക് പോടാ…. ഞാനേ അപ്പുറത്തെ ദേവകി ചേച്ചിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം, ചേച്ചി വീണിട്ട് കാലിനു പൊട്ടൽ ആയിട്ട് ഇരിക്കുവാ….
അതും പറഞ്ഞുകൊണ്ട് ഗീതമ്മ വെളിയിലേക്ക് ഇറങ്ങി.
അമ്മ തങ്ങൾ രണ്ടാളും സംസാരിക്കുവാൻ വേണ്ടി മനപ്പൂർവ്വം മാറിയതാണെന്ന് ഭദ്രനു മനസ്സിലായി.
“കേറി വാ നന്ദേ.. എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്..അകത്തേക്ക് വന്നു ഇരിയ്ക്ക് “. ”
ഭദ്രൻ വിളിച്ചതും അവന്റെ പിന്നാലെ നന്ദനയും അകത്തേക്ക് കയറി പോയി..
പെട്ടെന്നായിരുന്നു ഫോൺ ശബ്ദിച്ചത്, നോക്കിയപ്പോൾ ജോസ് അച്ചായനാണ്.. കാര്യങ്ങളൊക്കെ എന്തായി എന്നറിയുവാൻ വേണ്ടി വിളിക്കുന്നതാണ്. അവൻ ഫോണെടുത്തു കൊണ്ട് വീണ്ടും വെളിയിലേക്ക് ഇറങ്ങി..
ഹലോ അച്ചായാ
. ആഹ് വന്നിട്ട് പോയി.. ഹ്മ്മ്… ഭയങ്കര ബഹളം ആയിരുന്നു.. അയ്യോ ഒന്നും പറയണ്ടന്റെ പൊന്നെ… A തള്ളയെ കൊണ്ടു ഒരു രക്ഷയില്ല, കഴുത്തിന് ചുറ്റും നാക്കാണ്, മകളെ പ്രാകുന്നത് കേട്ടാൽ ദൈവം തമ്പുരാൻ പോലും പൊറുക്കില്ല.
വള്ളി പുള്ളി വിടാതെ കൊണ്ട് എല്ലാ കാര്യങ്ങളും ഭദ്രൻ അച്ചായനെ പറഞ്ഞു കേൾപ്പിച്ചു.
ഫോൺ വെച്ച ശേഷം വീണ്ടും അകത്തേക്ക് കയറി വന്നപ്പോൾ
മുഖം മുട്ടിന്മേൽ പൂഴ്ത്തി വെച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന് കരയുകയാണ് നന്ദന..
“നന്ദേ…..”
അവൻ വന്നു അവളുടെ അരികിൽ ഇരിന്നു.. എന്നിട്ട് അ വളുടെ തോളിൽ കൈ വെച്ചു..
“നീ എന്തിനാടി പെണ്ണേ ഇങ്ങനെ ഇരുന്ന് കരയുന്നത്, നിന്റെ അമ്മ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി, അതോർത്ത് കണ്ണുനീർ പൊഴിക്കാൻ ആണ് നേരമെങ്കിൽ, നിനക്ക് അതിനല്ലേ സമയം കാണൂ…”
അവളുടെ മുഖം പിടിച്ചു ബലമായി അവൻ മേൽപ്പോട്ട് ഉയർത്തി
എന്നിട്ട് ആ മിഴികളിലൂടെ ഒഴുകിവന്ന കണ്ണുനീർ അവൻ അമർത്തി തുടച്ചു കൊടുത്തു.
” ഇങ്ങനെ ഇരിന്നു കരയാതെ പെണ്ണേ പോട്ടെ, സാരമില്ല… ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് തന്നെ വേണം നമ്മൾ മുന്നോട്ടു ജീവിക്കുവാൻ, ഇനിയും നിന്റെ അമ്മ വരും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ട്, അതൊന്നും നീ മൈൻഡ് ചെയ്യാൻ നിൽക്കണ്ട”
“ഭദ്രേട്ടന് ശരിക്കും എന്നോട് വെറുപ്പുണ്ടോ… എന്റെ അമ്മ പറഞ്ഞതുപോലെ ഞാൻ പിഴച്ചവൾ ആണെന്ന് ഏട്ടൻ കരുതുന്നുണ്ടോ…..സത്യം പറ ഏട്ടാ, എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പറ…”
ചങ്കുപൊട്ടി കരഞ്ഞുകൊണ്ടാണ് അവൾ അവനോട് അത് ചോദിച്ചത്..
“എന്റെ നന്ദുട്ടിയെ അവർക്ക് ആർക്കും ഇപ്പോളും മനസിലായിട്ടില്ല.. അതാണ് അങ്ങനെ ഒക്കെ പറഞ്ഞത്…. പോട്ടെ, കാര്യം ആക്കണ്ട… പറയുന്നവരൊക്കെ എന്തെങ്കിലും വിളിച്ചു പറയട്ടെ എനിക്ക് നിന്നെ വിശ്വാസമാണ്”
അവൻ അത് പറഞ്ഞു പൂർത്തിയാ മുന്നേ നന്ദന അവന്റെ നെഞ്ചിലേക്ക് വീണു.
എന്നാലും… അമ്മ… എങ്ങനെ മനസ് വന്നു എന്നോട് ഇങ്ങനെ പറയാൻ…
” അതൊക്കെ അവരുടെ വിവരമില്ലായ്മയായി നീ മനസ്സിലാക്കിയാൽ മതി കൊച്ചേ, വെറുതെ എന്തിനാ ഇങ്ങനെ കിടന്നു കരഞ്ഞു ബഹളം വെക്കുന്നത്”
” വേറെ ആരു പറഞ്ഞാലും എനിക്ക് വിഷമം ഇല്ലായിരുന്നു, പക്ഷേ എന്റെ അമ്മ ”
” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് അറിയാം നിന്നെ…. നിന്റെ സ്വഭാവം ഒരിക്കലും മോശം അല്ല പെണ്ണേ.. നിന്റെ അമ്മ പറഞ്ഞ ആ വാക്ക് പോലും എനിക്ക് നിന്നോട് പറയുവാൻ തീരെ താല്പര്യമില്ല.,”
” അച്ഛനും ലക്ഷ്മി ചേച്ചിയും ഒക്കെ കേട്ടില്ലേ അമ്മ എന്നെ വിളിച്ചത്, അതിനേക്കാൾ ഒക്കെ ഉപരി ഗീതമ്മ കേട്ടില്ലേ, എപ്പോഴെങ്കിലും അമ്മ ഓർക്കില്ല കേട്ടോ ഞാൻ ആ തരക്കാരി ആണെന്ന്… ”
” പിന്നെ അവര് പറയുന്ന കാര്യങ്ങൾ ഓർത്തോണ്ടിരിക്കാൻ അല്ലേ അമ്മയ്ക്ക് ജോലി, ”
ഇത്രമാത്രം എന്നെ എല്ലാവരും വെറുക്കുവാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?
അവർക്ക് നാണക്കേടാക്കിയിട്ടല്ലേ നീ ഇറങ്ങിത്തിരിച്ചത്, അതുകൊണ്ട് പറയുന്നതാ സാരമില്ല പോട്ടെ..”
” എല്ലാത്തിനും കാരണം ആ വരും ഒറ്റ ഒരുത്തൻ ആണ്, അവൻ കാരണമല്ലേ എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്, ഏതു നശിച്ച നേരത്താണോ അവനെ സ്നേഹിക്കുവാൻ തോന്നിയത്”
” അവനെ കുറച്ചുനാൾ എങ്കിലും നീ സ്നേഹിച്ചത് കൊണ്ടാണ്, ഇപ്പോൾ ഇവിടെ എന്റെ നെഞ്ചിൽ കിടന്ന് ഇങ്ങനെ കരയുന്നത് പോലും…. അതൊക്കെ വിട്,പോട്ടെ കാര്യമാക്കണ്ട, നല്ല കുട്ടിയായിട്ട് പോയി എനിക്കൊരു ചായ ഇട്ടോണ്ട് വാ ”
” അമ്മയുടെ ഇവിടെ കേറിവന്നു ഇങ്ങനെ വായിൽ തോന്നിയതെല്ലാം വിളിച്ചു കൂവിയിട്ട് ഭദ്രേട്ടൻ എന്താ ഒന്നും തിരിച്ചു പറയാതെ നിന്നത് ”
” ഞാനും കൂടി എന്തെങ്കിലും പറഞ്ഞാൽ ഇവിടെ വലിയൊരു വഴക്ക് ആകുമായിരുന്നു, വെറുതെ എന്തിനാ നാട്ടുകാരെ കൂടി അറിയിക്കുന്നത്, ആളുകളൊക്കെ ഓടിക്കൂടിയാൽ നിന്റെ അമ്മ മനപ്പൂർവ്വം, വേണ്ടാത്ത വർത്തമാനം ഒക്കെ വിളിച്ചു പറയുമെന്ന് എനിക്ക് തോന്നി”
“പറയട്ടെ….. അങ്ങനെയൊക്കെ പറയുമ്പോൾ അമ്മയ്ക്ക് സമാധാനം ലഭിക്കുമെങ്കിൽ ലഭിക്കട്ടെ ഏട്ടാ…. അന്ന് സ്വർണ്ണമൊക്കെ തിരിച്ചു കൊടുക്കുവാൻ ആയി നമ്മൾ ചെന്നപ്പോൾ അമ്മ പറഞ്ഞ ഒരു വാചകമുണ്ട്, ചേട്ടന്റെ കുടുംബത്തിൽ ഒരു ആണ്ടുപോലും തികച്ചുനിൽക്കില്ല ഞാൻ എന്ന്,ഒരു വർഷത്തിനുള്ളിൽ എന്നെ പട്ടടയിൽ വയ്ക്കുമെന്ന്,”
അവൾ അത് പറഞ്ഞു പൂർത്തിയാക്കും മുൻപേ ഭദ്രൻ അവളുടെ വായമൂടി.
“ആ വിവരമില്ലാത്ത സ്ത്രീ പറയുന്നതൊന്നും, നീ ഇനി ആവർത്തിക്കാൻ നിൽക്കണ്ട…. കേട്ടല്ലോ ”
ഭദ്രൻ അപ്പോൾ ഓർക്കുകയായിരുന്നു, അന്ന് അവിടെ ചെന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ.. എല്ലാദിവസവും കിടക്കുന്നതിനു മുൻപ് ഒരു തവണയെങ്കിലും, അമ്മ പറഞ്ഞ അറം പറ്റിയ വാചകം അവൻ ഓർത്തിരുന്നു.
” അങ്ങനെ കാണുവാനാണ് അമ്മയ്ക്ക് താല്പര്യമെങ്കിൽ, അത് സംഭവിക്കട്ടെ ഏട്ടാ, അവർക്ക് സമാധാനം ആകട്ടെ ”
” നീ മിണ്ടാതിരിക്കുന്നുണ്ടോ, നിന്റെ തള്ള പറഞ്ഞാൽ ഉടനെ, ആയുസ്സ് തിരിച്ചെടുത്തു കൊണ്ട് പോകുവാൻ, അത്രയ്ക്ക് നിറുകട്ടവനല്ലടി ഈശ്വരൻ , പിന്നെ ഈ താലി നിന്റെ കഴുത്തിൽ ഞാൻ അണിയിച്ചു തന്നത്, ഓർമ്മവച്ച നാൾ മുതൽക്കേ ഞാൻ ഓടി കളിച്ചു വളർന്ന എന്റെ, മേലേക്കാവിൽ അമ്മയുടെ മുന്നിൽ വച്ചായിരുന്നു, അതുകൊണ്ട് അത്ര പെട്ടെന്ന് ഒന്നും നിന്നെ എന്നിൽ നിന്നും വേർപ്പെടുത്തുവാൻ ഒരു ശക്തിക്കും കഴിയില്ല, കാവിലമ്മ ഉണ്ടെടി നമ്മൾക്ക് തുണയായി”
ഭദ്രൻ നന്ദനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“അതിരിക്കട്ടെ നിന്റെ ഏതു ഫ്രണ്ടിനെയാണ് നീ വിളിച്ച ഈ വിശേഷം മൊത്തം അവതരിപ്പിച്ചത്, അവള് കാരണമല്ലേ ഇങ്ങനെയൊക്കെ ഇപ്പോൾ സംഭവിച്ചത്”
” എന്റെ റിസൾട്ട് വരാറായി ഭദ്രേട്ട, അതിന്റെ ഡീറ്റെയിൽസ് ഒന്നു അറിയുവാനായി, ഒപ്പം പഠിച്ചിരുന്ന കൃഷ്ണജയെ ഒന്ന് ഞാൻ വിളിച്ചതാണ്. അപ്പോൾ അവളാണ് എന്നോട് ഈ കാര്യങ്ങളൊക്കെ ചോദിച്ചത്, ഞാൻ സത്യസന്ധമായി അവളോട് മറുപടിയും പറഞ്ഞു”
“നന്നായി, നിന്റെ മറുപടി ഇത്രത്തോളം കാര്യങ്ങൾ എത്തിച്ചുവല്ലോ ”
” സോറി ഏട്ടാ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല”
” സ്വപ്നത്തിൽ കരുതേണ്ട കാര്യം ഒന്നും ഉണ്ടായില്ലല്ലോ….ഒറിജിനൽ ആയിട്ട് നടന്നില്ലേ ”
അവൻ അത് പറയുകയും നന്ദന മുഖം കുനിച്ച് നിന്നു.
” അവൾ എന്നോട് വേണ്ടാത്ത വർത്തമാനം ഒക്കെ ചോദിച്ചു ”
” എന്തു വർത്തമാനം”
“അല്ലാ
… അങ്ങനെ ഒന്നും ഇല്ല ”
“പിന്നെ ”
“ഏട്ടൻ ആളു എങ്ങനെയാണ് പാവമാണോ എന്നൊക്കെ..”
“എന്നിട്ടോ ”
” ഞാനപ്പോൾ ഉള്ള സത്യം ഒന്ന് പറഞ്ഞു”
“എന്ത് സത്യം..”
അത് ചോദിച്ചതും ഭദ്രന്റെ നെറ്റി ചുളിഞ്ഞു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…