National

വ്യാജ എൻസിസി ക്യാമ്പിലെ ലൈംഗിക പീഡനം; അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു

തമിഴ്‌നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാമ്പിൽ പങ്കെടുത്ത 13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിൽ അറസ്റ്റിലായ യുവ നേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവ് ശിവരാമനാണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്

പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാൾ എലിവിഷം കഴിച്ചിരുന്നു. ഇതോടെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ശിവരാമന്റെ പിതാവ് അശോക് കുമാർ ഇന്നലെ സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വെച്ചാണ് സംഭവം

ലൈംഗിക പീഡനക്കേസിൽ 11 പേർ അറസ്റ്റിലായിരുന്നു. സ്‌കൂൾ പരിസരത്ത് വെച്ച് നടന്ന ക്യാമ്പിലാണ് പീഡനം നടന്നത്. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.

Related Articles

Back to top button