കാണാചരട്: ഭാഗം 70
രചന: അഫ്‌ന
മോക്ഷി മൗനിയുടെ സഹോദരി ആണെന്ന ഞെട്ടലിൽ ആണ് പ്രീതിയും ലൂക്കയും. കാരണം ഇനി അങ്ങോട്ട് കൂടി കാഴ്കൾ ഉണ്ടായേക്കാം.അത് നല്ലതിനല്ലെന്ന് ലൂക്കയ്ക്ക് നന്നായി അറിയാം. പ്രീതിയിൽ മോക്ഷിയുടെ അതെ സ്വഭാവം ആണ് മൗനിയിൽ ഉണ്ടെന്നാണ്. ആണെങ്കിൽ അത് നന്ദന്റെ ജീവിതം സ്പോയിൽ ആവും. “നിങ്ങൾ ഇതേതു ലോകത്താ. …ഏട്ടത്തി ഒരു മണിക്കൂർ ആയി കൈ നീട്ടി നിൽക്കുന്നു ”വിക്കി രണ്ട് പേരെയും തട്ടി വിളിച്ചു.
അപ്പോഴാണ് രണ്ടു പേരും ചിന്തയിൽ ആണെന്ന സത്യം തിരിച്ചറിയുന്നത്.മുമ്പിൽ നിൽക്കുന്നവളെ വിഷമിപ്പിക്കേണ്ടന്ന് കരുതി ഇരുവരും അവൾക്ക് കൈ കൊടുത്തു. “ഏട്ടത്തി എന്താ ഇവിടെ ”വിഷ്ണു “എൻഗേജ്മെന്റ് ആയില്ലേ, ചെറിയ ഷോപ്പിംഗ് ഉണ്ടായിരുന്നു.നിങ്ങളോ? ”അക്കി മാത്രം അവളെ നേരിടാൻ കഴിയാത്ത പോലെ കുറച്ചു നീങ്ങി നിന്നു. “ഞങ്ങളും ഷോപ്പിംഗിന് ഇറങ്ങിയതാ…
ഏട്ടത്തി തനിച്ചാണോ? ”വിക്കി “ഏയ് അല്ല, മോക്ഷിയുണ്ട്.അവള് വാഷ് റൂമിലേക്കു പോയതാ.ഇപ്പോ വരും ”മൗനി പറഞ്ഞു നിർത്തിയതും പ്രീതിയുടെ മുഖം ചുവക്കുന്നത് കണ്ടു ലൂക്ക പതിയെ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. അവന്റെ സ്പർശം അറിഞ്ഞു അവൾ അവനെ കണ്ണുരുട്ടി.അതിന് രണ്ടു കണ്ണും ചിമ്മി കൊണ്ടുള്ള ചിരിയാണ് മറുപടി…. അവരുടെ പ്രവൃത്തി കണ്ടു ഇഷ്ടപ്പെടാതെ വിഷ്ണുവിന്റെ മുഖം മാറുന്നത് ആരുടെയും കണ്ണിൽപെട്ടില്ല.
“നന്ദേട്ടൻ വന്നില്ലേ കൂടെ ”അത് ചോദിക്കുമ്പോൾ അവളുടെ മുഖം ചുവെക്കുന്നത് അക്കി കാണാൻ താല്പര്യമില്ലാത്ത പോലെ മുഖം തിരിച്ചു ഫോണിലേക്ക് ശ്രെദ്ധ ചെലുത്തി. “ഇല്ല, ഓഫീലേക്ക് പോയതാ. ….അപ്പൊ നിങ്ങൾ നമ്പർ ഒന്നും വാങ്ങിയിട്ടില്ലേ ”വിക്കി ആശ്ചര്യത്തോടെ ചോദിച്ചു.ആ ചോദ്യം അക്കിയിലും നിറഞ്ഞു. “ഇല്ല, ഞാൻ ചോദിക്കാൻ വിട്ടു പോയി. പിന്നെ ആള് അങ്ങനെ തരുന്ന കൂട്ടത്തിൽ അല്ലല്ലോ ”അവൾ ചമ്മലോടെ പറഞ്ഞു.
“ശ്ശെടാ ഇതൊക്കെ അങ്ങനെ മാറ്റി വെക്കാൻ പാടുണ്ടോ? അതിനല്ലേ ഞാൻ ഇവിടെ നിൽക്കുന്നെ. എന്നോട് ചോദിച്ചാൽ പോരെ ”വിക്കി തലയ്ക്കു കൈ വെച്ചു കൊണ്ടു മൗനിയുടെ അടുത്തേക്ക് വന്നു നിന്നു. ഏട്ടൻ എന്തയാലും തരില്ല, അതുകൊണ്ട് അതെല്ലാം ചോദിച്ചു തന്നെ വാങ്ങണം “വിക്കി ഫോൺ നമ്പർ അവളുടെ ഫോണിൽ അടിച്ചു കൊടുത്തു.എന്തോ നേടിയെടുത്ത പോലെ ആയിരുന്നു മൗനിയുടെ മുഖം.
വല്ലാത്തൊരു തെളിച്ചം ആ മുഖത്തുണ്ടായിരുന്നു. ”താങ്ക്യൂ മോനെ, എങ്ങനെ നമ്പർ ഒപ്പിക്കും എന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ”മൗനി വിക്കിയുടെ തല പിടിച്ചു കുലുക്കി അവൻ കേൾക്കാൻ പാകത്തിന് പറഞ്ഞു….ഇതൊന്നും ഇഷ്ടപ്പെടാതെ അക്കി പ്രീതിയുടെ കയ്യിൽ പിടിച്ചു മാറി നിന്നു. ”അക്കിയ്ക്ക് എന്താ പറ്റിയെ, വന്നപ്പോൾ തൊട്ട് സൈലന്റ് ആണല്ലോ “മൗനിയുടെ നോട്ടം പുറകിൽ മുഖം വീർപ്പിച്ചു നിൽക്കുന്നവളിൽ ചെന്നു നിന്നു.
”അത് ഇത്തിരി കുശുമ്പിയാ ഏട്ടത്തി “വിക്കി കളിയോടെ പറഞ്ഞു. ”കുശുമ്പിയോ? അതെന്തേ ” ”ഞാൻ ഇങ്ങനെ വേറെ ആരോടും അടുത്തിഴപെഴുകുന്നത് ലവൾക്ക് പറ്റില്ല. കോളേജിൽ ഇവളെ കൂട്ടാതെ കാന്റീനിലേക്ക് പോയാൽ പിന്നെ തീർന്നു ഞാൻ ” വിക്കി പറഞ്ഞു തീർന്നതും ലൂക്കയും പ്രീതിയും അവരുടെ അവസ്ഥ ആലോചിച്ചു.തങ്ങളുടെ കോളേജ് ലൈഫും അങ്ങനെ ആയിരുന്നു.പരസ്പരം മിണ്ടുകയല്ലാതെ പുറത്തു നിന്ന് ഒരാൾക്ക് തങ്ങളുടെ കൂട്ടത്തിലേക്ക് പ്രവേശനം ഇല്ലായിരുന്നു.
“എനിക്ക് കുശുമ്പോന്നും ഇല്ല, ഇവൻ വെറുതെ പറയുന്നതാ” അവൾ ചുണ്ട് കൊട്ടി. “ഉവ് ഉവ്, ഞങ്ങൾക്ക് അറിയില്ലല്ലോ നിന്നെ ”വിഷ്ണു കളിയാക്കി. അതോടെ ആരെയും നോക്കാതെ അവൾ മുഖം തിരിച്ചു. “ഞാൻ വിശ്വസിച്ചിട്ടില്ല പോരെ ”മൗനി തല താഴ്ത്തി ചിരിയോടെ പറഞ്ഞു.അക്കി അതിന് തിരിച്ചറിയാൻ കഴിയാത്തൊരു ഭാവത്തിൽ അവളെ നോക്കി തലയാട്ടി. “ചേച്ചി ”പുറകിൽ നിന്ന് മോക്ഷിയുടെ സ്വരം കേട്ട് എല്ലാവരും ആകാംഷയോടെ നോക്കുമ്പോൾ പ്രീതിയും ലൂക്കയും മാത്രം വെറുപ്പോടെയാണ് നോക്കിയത്.
“ചേച്ചി ഇവിടെ നിൽക്കുവാണോ! ഞാൻ അവിടെ മുഴുവൻ തിരഞ്ഞു ”അവൾ അതും പറഞ്ഞു അടുത്തേക്ക് വന്നു. “സോറി മോളെ, ഞാൻ ഇവരെ കണ്ടപ്പോൾ ഇങ്ങോട്ട് വന്നതാ ”അതും പറഞ്ഞു മുമ്പിൽ നിൽക്കുന്നവരെ ചൂണ്ടി കാണിക്കുമ്പോഴാണ് അവളും അതാരൊക്കെയാണ് ശ്രദ്ധിക്കുന്നത്.എങ്കിലും അവളുടെ കണ്ണിൽ ഉടക്കിയത് വിഷ്ണുവും പ്രീതിയുമാണ്. എല്ലാവരെയും ഒരുമിച്ചു കിട്ടിയതിന്റെ വിജയഭാവവും അവളിലുണ്ട്.
“ഹായ്, ഞാൻ മോക്ഷി…..എന്നേ അങ്ങനെ കണ്ടു പരിചയം കാണില്ല.ചേച്ചിയേ കാണാൻ വന്നപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു.”മോക്ഷി വളരെ മാന്യമായി തന്നെ സംസാരിച്ചു, അത് കേട്ട് പ്രീതിയുടെ ചുണ്ടിൽ അറിയാതെ പുച്ഛം നിറഞ്ഞു.അവളുടെ പരിഹാസ ചിരി മോക്ഷിയെ കുപിതയാക്കി. “വിഷ്ണുവേട്ടന് എന്നേ മനസ്സിലായോ? ഒരു ഫ്രണ്ട് റിക്വസ്റ്റ് ആ ഫോണിൽ വന്നു കിടന്നിട്ട് കുറച്ചായി ”മോക്ഷി കൊഞ്ചലോടെ അവന്റെ ഫോണിൽ തൊട്ട് കൊണ്ടു പറഞ്ഞു.
“ഓഹ് ഞാൻ ശ്രദ്ധിച്ചിട്ടില്ല, ഞാൻ നോക്കിക്കോളാം ”അവൻ തിരിച്ചു ചിരിയോടെ മറുപടി പറഞ്ഞു. അത് മാത്രം മതിയായിരുന്നു പ്രീതിയുടെ പ്രഷർ അങ്ങ് ബഹിരാകാശം വരെ എത്താൻ.അവളുടെ കയ്യ് അറിയാതെ ഉയർന്നു പോയി. അവളുടെ മുഖം ഇത് കണ്ടു ലൂക്ക കളിയാക്കുന്ന പോലെ കവിളിൽ കുത്തി.അത് കണ്ടു ദേഷ്യത്തിൽ അവനെ കണ്ണുരുട്ടി കുറച്ചു നീങ്ങി നിന്നു. “അവർ റിലേറ്റീവ്സ് അല്ലെ, അതിന് നീ ഇവിടെ പ്രഷർ അടിച്ചിരുന്നിട്ട് കാര്യം ഇല്ല 😁”ലൂക്ക മനപ്പൂർവം പിരി കയറ്റുവാണ്.
“എനിക്ക് ഒരു കുഴപ്പവും ഇല്ല. നീ പറഞ്ഞു പറഞ്ഞു എന്റെ ക്ഷമ നശിപ്പിക്കാതെ ഇരുന്നാൽ മതി ”അവൻ തോളിൽ വെച്ചിരുന്ന കൈ എടുപ്പിച്ചു മുന്നോട്ട് വേഗത്തിൽ നടന്നു. “അവിടെ നിൽക്ക് കോപ്പേ, ഞാനും ഉണ്ട് ”ലൂക്ക അവൾക്ക് പുറകെ ഓടി. ഇതൊക്കെ ആര് ശ്രദ്ധിച്ചില്ലെങ്കിലും വിഷ്ണുവിന്റെ കണ്ണിൽ അവര് മാത്രമായിരുന്നു.എന്തോ അവന് ആ കാഴ്ച കണ്ടു നിൽക്കാതെ വേഗം മുന്നോട്ട് നടന്നു. “എങ്കിൽ ശെരി നമുക്ക് പിന്നെ കാണാം. അവരൊക്കെ പോയി തുടങ്ങി ”വിക്കി മൗനിയ്ക്ക് ഷേക്ക് ഹാൻഡ് കൊടുത്തു അവർക്ക് പുറകിൽ ഓടി.
ഡ്രെസ് സെലക്ട് ചെയ്യുമ്പോഴും ഫുഡ് കഴിക്കുമ്പോഴും വിഷ്ണുവും പ്രീതിയും മാത്രം ഒന്നിനോടും താല്പര്യമില്ലാതെ മാറി നിന്നു. ഇടയ്ക്ക് പരസ്പരം നോക്കും കണ്ണുകൾ ഉടക്കുമ്പോൾ വേഗം പിന്തിരിയും.രണ്ടു പേർക്കും എന്തൊക്കൊയോ ചോദിക്കാനും പറയാനും ഉണ്ട് പക്ഷേ കഴിയാത്ത ഒരവസ്ഥ. “ഇങ്ങനെ നോക്കി ഇരിക്കാതെ വാ തുറന്നു കാര്യം പറഞ്ഞുടെ നിനക്ക് ”ലൂക്ക “നീ പറഞ്ഞ പോലെ പറയാൻ പോകുവാ ഞാൻ.
”ഫോണിൽ ആരോടോ സംസാരിച്ചിരിക്കുന്നവനെ ആരാധനയോടെ നോക്കി കൊണ്ടു അവൾ പറഞ്ഞു. “എന്ന് ?” “engagement ദിവസം, ഞാൻ എന്റെ മനസ്സിൽ ഉള്ളത് അവനോടു തുറന്നു പറയും. അവന്റെ പ്രതികരണം എങ്ങനെ ആണെങ്കിലും അത് ഉൾക്കൊള്ളാൻ ഞാൻ റെഡിയാണ് ”അവൾ ദീർഘ ശ്വാസം എടുത്തു. “എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. നീ ധൈര്യമായി ചെന്നു പറയ് ”ലൂക്ക ഉത്സാഹത്തോടെ അവളെ നോക്കി.അപ്പോഴും പ്രീതിയുടെ കണ്ണുകൾ അവനിൽ ആണ്.
അവരുടെ പ്രണയ നാളുകൾ ഓർത്തു. പക്ഷേ വരാൻ പോകുന്ന കൊടുക്കറ്റിനുള്ള ശാന്തതയാണ് ഈ സന്തോഷം എന്ന് ആർക്കും അറിയില്ലായിരുന്നു.അവയെ നേരിടാനുള്ള ശക്തി അവർക്ക് ഉണ്ടോ എന്ന് തന്നെ സംശയമാണ്. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി അമ്മയുടെ മടിയിൽ കിടക്കുകയാണ് മുക്ത. അവളുടെ കൺ പീലികൾ നനഞ്ഞിരിക്കുന്നു. ഒന്നിനോടും താല്പര്യമില്ലാത്ത പോലെ.
വല്ലാതെ ഒറ്റപെട്ട പോലെ തോന്നി അവൾക്ക്. കൂടെ ഉള്ളവരെല്ലാം രണ്ടു വഴിയ്ക്ക് പിരിഞ്ഞു….. പക്ഷേ അവർ തിരിച്ചു വരും പക്ഷേ ആദി അങ്ങനെ അല്ല, അവൻ ഉത്തരവാദിത്യങ്ങളിലേക്കുള്ള യാത്രയാണ് പെട്ടെന്നൊരു കണ്ടുമുട്ടൽ ഇനി സാധ്യമല്ല. എല്ലാം അറിഞ്ഞിട്ടും എന്തിനാണ് ഈ അസ്വസ്ഥത.എന്തിനാണ് ഹൃദയം ഇങ്ങനെ വേദനിക്കുന്നത്, കഴിയുന്നില്ല ഈ നീറ്റൽ…..
“ആദിയെ പറഞ്ഞു വിടേണ്ടെന്ന് തോന്നുന്നുണ്ടോ ഡാ ”അമ്മ മുടിയിൽ തലോടി പതിയെ ചോദിച്ചു.അതിന് മറുപടിയായി ഉണ്ട് ഇല്ലെന്ന മട്ടിൽ ഒരു മൂളൽ ആയിരുന്നു.അവളുടെ വേദന അമ്മയുടെ കയ്യിൽ പിടിക്കുന്ന പിടിയിൽ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. “മോള് പോയില്ലേ അവനെ യാത്രയയക്കാൻ ”അമ്മയുടെ ചോദ്യത്തിന് ഇല്ലെന്ന മട്ടിൽ തലയനക്കി.കണ്ണ് നിറയുന്നുണ്ട്. ആ കാഴ്ച കാണാനുള്ള ത്രാണി തനിക്കില്ലെന്ന് വളരെ വ്യക്തമായി അറിയാം.
ആദിയും നിർബന്ധിച്ചില്ല കാരണം തന്റെ ഒരു വാക്കിന് വേണ്ടി കാത്തിരിക്കുവാണ് പോകാതിരിക്കാൻ.പക്ഷേ വേണ്ട, പ്രണയത്തിന് വേണ്ടി ഉറ്റവരെ കൈ വിടാൻ പാടില്ല. അത്രയ്ക്ക് സ്വാർത്ഥ ആവാൻ തനിക്കു കഴിയില്ല……മുക്ത ചുണ്ടുകൾ കൂട്ടി പിടിച്ചു കരച്ചിലിനെ പിടിച്ചു നിർത്തി. “ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ അവരെ പറഞ്ഞു വിടണമായിരുന്നോ മോളെ ” “എന്റെ സന്തോഷം മാത്രം നോക്കിയാൽ പോരല്ലോ അമ്മാ….
അവൻ എനിക്ക് മാത്രം സ്വന്തം അല്ല,ആദിയെ പ്രതീക്ഷിച്ചു ഒരു ഫാമിലി കൂടെ ഇല്ലേ. എത്ര കാലം അതെല്ലാം ഇട്ടെറിഞ്ഞു എന്റെ കൂടെ നിൽക്കും.എന്നുന്നേക്കും അല്ലല്ലോ എല്ലാം ഒന്ന് കലങ്ങി തെളിയും വരെയല്ലേ “എന്തോ ഓർത്തു കൊണ്ടവൾ പറഞ്ഞു. ”കലങ്ങി തെളിയും വരെ എന്നത് കൊണ്ടു എന്താ മോള് ഉദേശിച്ചേ “അമ്മ സംശയത്തിൽ അവളെ നോക്കി. ”ഞങ്ങളുടെ വിവാഹം. ഇനി ഞങ്ങളുടെ കൂടി കാഴ്ച അന്നായിരിക്കും.
ഇപ്പോ എനിക്ക് ആ ആഗ്രഹം മാത്രമേ ഒള്ളു അമ്മാ “കണ്ണുകളിൽ നനവ് പടരുമ്പോഴും അവളിൽ ഒരു ചിരി വിരിഞ്ഞു.പക്ഷേ അമ്മയിൽ പ്രതികരണം ഒന്നും ഉണ്ടായില്ല. എന്തോ അവൾ പറയുന്നതിനോട് യോചിക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി. ”അമ്മയ്ക്ക് ഞാൻ അമ്മയെ തനിച്ചാക്കി പോകുന്നത് ആലോചിച്ചു ടെൻഷൻ ആയിരിക്കും അല്ലെ! അങ്ങനെ ഞാൻ ചെയ്യും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ,വിവാഹം കഴിഞ്ഞാൽ നമുക്ക് ബാംഗ്ലൂറിലേക്ക് താമസം മാറാം.
അവിടെ ആവുമ്പോൾ അമ്മയും ലൂക്കയും പ്രീതിയും എന്റെ കണ്മുൻപിൽ ഉണ്ടാവും…..”അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു നിർത്തി.അതിന് മറുപടിയായി അമ്മ മെല്ലെ പുഞ്ചിരിച്ചു. ”സമയം ഒരുപാടായി മോള് പോയി കിടന്നോ? നാളെ ഓഫീസിൽ പോകാനുള്ളതല്ലേ “അമ്മ ”അമ്മയ്ക്ക് ഉറക്കം വന്നോ ” ”മരുന്ന് കഴിച്ചത് കൊണ്ടാണെന്നു തോന്നുന്നു, “അവർ കോട്ടു വാ ഇട്ടു. ”മെഡിസിൻ ഇന്ന് നേരത്തെ കഴിച്ചോ ” ”അതൊക്കെ അവര് എടുത്തു തന്നു ”
”എങ്കിൽ ശരി,അമ്മ ഉറങ്ങിക്കോ…..good night “അവൾ അമ്മയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് പതിയെ മുറിയിൽ നിന്ന് പോയി. തന്റെ മുറിയുടെ ഡോർ അടഞ്ഞതും ഇത്രയും നേരം പുഞ്ചിരിച്ച മുഖം പതിയെ മാഞ്ഞു പകരം വിഷ സർപ്പത്തെ പോലെ മാറി കഴിഞ്ഞിരുന്നു.മെല്ലെ തലയിണയ്ക്ക് പുറകിൽ ഒളിപ്പിച്ചു വെച്ചിരുന്ന ടാബ്‌ലെറ്റ് എടുത്തു വാഷ് റൂമിലേക്ക് നടന്നു അത് ക്ലോസെറ്റിലേക്കിട്ട് നശിപ്പിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
എന്നത്തേയും പോലെ ഓഫീസിൽ പോകാനുള്ള ഉന്മേഷം മുക്തയിൽ നിന്ന് ഇല്ലാതായിരുന്നു…..ഫോൺ നോക്കുമ്പോൾ സ്വിച്ച് ഓഫ് ആണ്. ഇന്നലെ വന്നു കിടന്നതാണ് പിന്നെ ഒന്നും ഓർമയില്ല.ഫോൺ ഓൺ ആക്കിയതും ലൂക്കയുടെയും പ്രീതിയുടെയും ആദിയുടെയും ദീക്ഷിതിന്റെയും miss calls നിരനിരയായി വന്നു കൊണ്ടിരുന്നു.ഇത് കണ്ടു എന്തോ സന്തോഷമാണ് അവൾക്ക് തോന്നിയത്.തന്നെ കുറിച്ച് ഓർക്കുന്നുണ്ടല്ലോ എല്ലാവരും.
മടിച്ചു കൊണ്ടാണ് എല്ലാം ചെയ്തത്. ആദിയേ ഓൺലൈനിൽ നോക്കി, പക്ഷേ ഇതുവരെ ഓൺലൈനിൽ വന്നിട്ടില്ല.അവന് ഇതെല്ലാം വല്ലാതെ ഹെർട്ട് ആയെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു.എണീറ്റിട്ടു വിളിക്കാൻ മെസ്സേജ് അയച്ചു ഫോൺ ചാർജിൽ ഇട്ടു കുളിക്കാൻ കയറി. ഒരുക്കങ്ങൾ കഴിഞ്ഞു താഴെക്ക് ഇറങ്ങുമ്പോൾ അമ്മ അവളെയും കാത്തു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നുണ്ട്….
അവൾ പുഞ്ചിരിച്ചു കൊണ്ടു അമ്മയ്ക്ക് അടുത്ത് വന്നിരുന്നു. “good മോർണിംഗ് അമ്മാ ”അമ്മയുടെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ടു പറഞ്ഞു.അതിന് തിരിച്ചു ചുംബിച്ചു. “ഇന്ന് വൈകിയോ ”അമ്മ കഴിക്കുന്നതിനിടയിൽ ചോദിച്ചു. “മ്മ്, ”അതിന് മൂളൽ ആണ് മറുപടി.അവൾ ഒരു ഗ്ലാസ് പാൽ മാത്രം കുടിച്ചു വേഗം എണീറ്റു. “എന്താ മുക്ത ഇത്, പാൽ കുടിച്ചാൽ നിന്റെ വയറ് നിറയുമോ ?”അമ്മ ദേഷ്യപ്പെട്ടു. “ഞാൻ ഓഫീസിൽ നിന്നു കഴിച്ചോളാം, ഇപ്പോയെ വൈകി”അതും പറഞ്ഞു ഒരു ആപ്പിൾ കയ്യിൽ എടുത്തു വേഗം പുറത്തേക്ക് നടന്നു.
പുറത്തേക്കിയതും മുൻപിൽ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ദീക്ഷിത് മുൻപിൽ ചാരി നിൽപ്പുണ്ട്.മുക്ത രാവിലെ ഇവിടെ എന്താണെന്ന മട്ടിൽ അവനെ കൈ കെട്ടി നോക്കി. ഇത് അവൾക്ക് പുറകിൽ വന്ന അമ്മ കണ്ടു ഇഷ്ട്ടപ്പെടാതെ തിരിച്ചു അകത്തേക്ക് തിരിച്ചു കയറി. “നീ എന്താ എന്റെ ഭംഗി ആസ്വാദിക്കുവാണോ കൊച്ചേ ”അവൻ കുസൃതിയോടെ ചോദിച്ചു. “രാവിലെ തന്നെ ഫ്രഷ് കോമഡി, കൊള്ളാം ”അവൾ അവനെ പുച്ഛിച്ചു കൊണ്ടു അവന്റെ കാറിൽ കയറി ഇരുന്നു.ഇപ്പോ എന്താ നടന്നെ എന്നറിയാതെ അവൻ കാറിൽ കയറിയവളെ തല താഴ്ത്തി നോക്കി.
“നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ നിന്നെ കൊണ്ടു പോകാൻ വന്നതാണെന്ന് ”അവൻ അത്ഭുതത്തോടെ ചോദിച്ചു. “രാവിലെ തന്നെ ഇളിച്ചോണ്ട് നിന്നപ്പോയെ മനസിലായി.പിന്നെ ഒറ്റയ്ക്ക് ബോറടിച്ചു പോകണ്ടല്ലോ എന്ന് കരുതി ”സീറ്റ് ബെൽറ്റിട്ട് കൊണ്ടു പറഞ്ഞു. “സമയം ഉണ്ട്, ഭവതി ഒന്നു മനസ്സ് വെച്ചാൽ എനിക്ക് ജോലിയിൽ തിരിച്ചു കയറാം ” “അയ്യോ അത്രയ്ക്ക് സപ്പോർട്ട് വേണ്ട, ഞാൻ സഹിച്ചോളാം.സാർ വേഗം വണ്ടിയെടുക്ക് ”
“ആദി വിളിച്ചില്ലേ ” “മ്മ്, പക്ഷേ സംസാരിക്കാൻ പറ്റിയില്ല.ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇനി എണീറ്റിട്ടു വിളിക്കുവായിരിക്കും,ഇയാൾക്ക് വിളിച്ചോ ” “എനിക്ക് വിളിച്ചു, ഞാൻ നിന്നെ പോലെ ബെഡ് കണ്ടാൽ കുംഭകർണ്ണൻ ഒന്നും അല്ല ”അവൻ കളിയാക്കി. “ദേ ഏട്ടാ എന്ന് വിളിച്ച നാവ് കൊണ്ടു വേറെ വിളിപ്പിക്കരുത്.”അവന്റെ കയ്യിനിട്ട് അടിച്ചു കൊണ്ടു പറഞ്ഞു.വീണ്ടും സംസാരം തുടർന്നു കാർ മുന്നോട്ട് പോയി.
ഓഫീലേക്ക് വരുന്ന വഴിയാണ് ഗായത്രി,അപ്പോഴാണ് ദീക്ഷിതിന്റെ കാർ അവളെ കടന്നു പോയത്,അവന്റെ കാർ കണ്ടു അറിയാതെ പുഞ്ചിരിച്ചു കൊണ്ടു അവൾ കാറിലേക്ക് നോക്കി. മുൻപിൽ ചിരിച്ചു സംസാരിച്ചു പോകുന്ന മുക്തയേ കൂടെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു….. ദീക്ഷിത് കാർ ഓഫീസിനു മുൻപിൽ കൊണ്ടു നിർത്തി.അവൾ വേഗം കാറിൽ നിന്നിറങ്ങി മിററിൽ നോക്കി മുടി ശരിയാക്കി.
ഇത് കണ്ടു അറിയാതെ ആണെങ്കിൽ പോലും ദീക്ഷിത് അവളെ നോക്കി പോയി. “പോകുമ്പോൾ എന്നേ കൂടെ കൂട്ടിക്കോണം, പ്രീതിയും ലൂക്കയും വരുവോളം മതി ”അവൾ അതും പറഞ്ഞു വേഗം മുകളിലേക്ക് ഓടി, അതിന് തലയാട്ടി അവൻ കാർ തിരിച്ചു. അപ്പോഴാണ് ധൃതി പിടിച്ചു ഗായത്രി നടന്നു വരുന്നത് അവൻ കാണുന്നത്.അവളെ കണ്ടപ്പോൾ തന്നെ അവൻ കാർ നിർത്തി.
“ഗായത്രി ഇന്നെന്തേ വൈകി, അങ്ങനേ വരാറില്ലല്ലോ ”അവൻ ചിരിയോടെ ചോദിച്ചു. “അത് പിന്നെ ഇന്ന് അലാറം വെക്കാൻ മറന്നു ”അവൾ ചമ്മലോടെ പറഞ്ഞു. “എന്നാ വേഗം പൊക്കോ, ബോസ്സും വൈകിയത് കൊണ്ടു വായിൽ ഉള്ളത് കേൾക്കില്ലെന്ന് തോന്നുന്നു ” “മ്മ് ”അതിന് മുളി കൊണ്ടു അവൾ വേഗം ഓടി. അപ്പോൾ തന്നെ അവൻ കാറെടുത്തു പോയി. അവൻ പോകുന്നത് കുറച്ചെത്തിയപ്പോൾ അവൾ ഇമ വെട്ടാതെ നോക്കി നിന്നു, ഇതുവരെ ഇല്ലാത്ത പ്രണയം ആ കണ്ണുകളിൽ തുളുമ്പി നിന്നിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…