Kerala

കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല; രഞ്ജിത്തിനെതിരെ കെ സുധാകരൻ

ലൈംഗികാരോപണം നേരിടുന്ന ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിന് ഈ അശ്ലീലഭാരം ചുമക്കാൻ സൗകര്യമില്ല. ചെയർമാൻ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും സുധാകരൻ പറഞ്ഞു

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം. പികെ ശശിയും പി ശശിയും അരങ്ങു വാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സിപിഎമ്മിന് സന്തോഷം കാണും.

1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയ ജീവിതമാണെന്ന് രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിഷയത്തിൽ കൂടുതലായി ഒന്നും അന്വേഷിക്കേണ്ടതില്ല. പിണറായി മുഖ്യമന്ത്രിയായ മന്ത്രിസഭക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമായിരിക്കും. ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനമാണെന്നും സുധാകരൻ പറഞ്ഞു

Related Articles

Back to top button