ഇങ്ങനെയുള്ള പുരുഷൻമാർക്കിടയിലാണോ ജീവിക്കുന്നതെന്ന കാര്യം ഞെട്ടലുണ്ടാക്കുന്നു: ഉർവശി
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉർവശി. ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണം. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ച് ചേർക്കണം
സിനിമയിൽ മോശം അനുഭവമുണ്ടായ സ്ത്രീകൾക്കൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു. സ്ത്രീകൾ ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ പുരുഷൻമാർക്കെതിരെയാണ്. സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷൻമാർക്ക് ഇത് അപമാനമാണ്. സിനിമ മാത്രമാണ് ഉപജീവനം എന്ന് കരുതി വർഷങ്ങളായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള പുരുഷൻമാർക്ക് ഇടയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന കാര്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും ഉർവശി പറഞ്ഞു
ഇങ്ങനെ മാത്രം സംഭവിക്കുന്ന മേഖലയല്ല സിനിമ. അന്തസ്സോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈ കോർത്താണ് നല്ല സിനിമയുണ്ടാകുന്നത്. മറ്റ് മേഖലകളിലേത് പോലെ ഇവിടെയും പ്രശ്‌നങ്ങളുണ്ടാകാം. എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ടാകണം. അമ്മ സംഘടനയാണ് അതിന് നടപടിയെടുക്കേണ്ടതെന്നും ഉർവശി പറഞ്ഞു.