നിൻ വഴിയേ: ഭാഗം 2
രചന: അഫ്‌ന
ബെല്ല് അടിക്കുന്ന ശബ്‍ദം രണ്ടു പേരും വേഗം ക്ലാസ്സിലേക്ക് കയറി…എന്നത്തേയും പോലെ ബാക്ക് ബെഞ്ചിൽ ചെന്നിരുന്നു. എന്നത്തേയും പോലെ എല്ലാവരുടെയും വായിൽ ഉള്ളത് കേട്ട് ഇന്റർവെൽ വരെ പിടിച്ചിരുന്നു….,അങ്ങനെ ക്യാന്റീനിലെക്ക് വിട്ടു. “എന്താഡാ കഴിക്കാ ” “നമുക്ക് ഒരു കോൺ വെച്ചു പിടിച്ചാലോ ” “എന്തോന്ന് ” “കോൺ ice cream ” “അങ്ങനെ പറയ്..ഞാൻ വേറെ വല്ലതും ആണെന്ന് വിചാരിച്ചു”
തൻവി രണ്ടു ice cream വാങ്ങി ചെയറിൽ ഇരുന്നു.രണ്ടു പേരും ഓരോന്ന് പറഞ്ഞു കഴിക്കാൻ തുടങ്ങി. “ദേ തൻവി നിന്റെ മൂക്കിൻ മുകളിൽ ice cream “ജ്യോതി “എവിടെ ഡാ “തൻവി തുടച്ചു കൊണ്ട് ചോദിച്ചു. “അവിടെ അല്ല ,ഇങ്ങു വാ ഞാൻ തുടച്ചു തരാം “ജ്യോതി അതും പറഞ്ഞു വിരലിൽ ice cream ആക്കി അത് തൻവിയുടെ മൂക്കത്ത് തേച്ചു ഒന്നും അറിയാതെ ഇരുന്നു. “പോയോ ” “മ്മ്മ് പോയി 🤪”ജ്യോതി ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.
തൻവി ഒന്നും അറിയാതെ പൈസ കൊടുക്കാൻ പോയി.കടക്കാരൻ അവളെ നോക്കി ചിരിച്ചു അകത്തേക്ക് പോയി. “അയാളെന്തിനാ എന്നേ ഒരാക്കിയ ചിരി ചിരിച്ചു പോയെ…എന്റെ മുഖം അത്രയ്ക്ക് ബോറാണോ ” തൻവി അതും ആലോചിച്ചു തിരിഞ്ഞതും ആരുമായോ കൂട്ടി ഇടിച്ചു.ഇടിയുടെ ശക്തിയിൽ ഒന്ന് പുറകിലേക്ക് പോയതും തൻവി പിന്നിലെ ചെയറിൽ പിടിച്ചു ബാലൻസ് ചെയ്തു.
“തന്റെ മുഖത്ത് കണ്ണൊന്നും ഇല്ലേ…എവിടെ നോക്കിയാടോ നടക്കുന്നോ ” അത്രയും പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി…തൃപ്തിയായി…ഇനി തെറി ഞാൻ ഇരുന്നു കേൾക്കണോ കിടന്നു കേൾക്കണോ എന്ന് മാത്രം പറഞ്ഞാൽ മതി. “സോറി ഞാൻ കണ്ടില്ല “അതും പറഞ്ഞു തല താഴ്ത്തി. “ഇത്രയും നേരം ഈ നീളമല്ലല്ലോ നിന്റെ നാവിന് കണ്ടത് .ഇത്ര പെട്ടെന്ന് അത് കുറഞ്ഞോ “അവൻ അലറി.
“ഞാൻ സോറി പറഞ്ഞില്ലേ ,എന്റെ മിസ്റ്റേക്ക് ആണ്”തൻവി പോകാൻ ഒരുങ്ങി.പക്ഷേ കയ്യിൽ പിടിച്ചു നെരെ നിർത്തി. “all ready നീ ഒരു ജോക്കർ ആണ്.അതിന്റെ കൂടെ നാട്ടുകാരെ അറിയിക്കാൻ ഇതിന്റെ ഒരു ആവിശ്യം ഉണ്ടോ തൻവി “അവൻ മൂക്കിന് മുകളിലുള്ള ice cream വിരൽ കൊണ്ട് തുടച്ചു പുച്ഛിച്ചു കൊണ്ട് പറഞ്ഞു..അവൾ ഒന്ന് ഞെട്ടിയെങ്കിലും അവന്റെ വായിൽ നിന്ന് കേട്ടത് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നു. “ജോക്കർ തന്റെ മറ്റവളെ പോയി വിളിച്ചാൽ മതി.അവൾക്ക് നല്ല ചേർച്ചയാണ് ആ പേര് “തൻവി
“ഓഹോ അപ്പൊ നാക്കിന് നീളം കുറഞ്ഞിട്ടൊന്നും ഇല്ലാല്ലേ “കൈകെട്ടി കൊണ്ട് പറഞ്ഞു. “ഇല്ല ,സംശയം ഉണ്ടെങ്കിൽ സ്കെൽ വെച്ചു അളന്നെക്കാം എന്തേ 😏” “അഭയ് “പുറകിൽ നിന്ന് പരിചിതമായ ശബ്ദം കേട്ട് രണ്ടു പേരും നോക്കി. “ദേ വരുന്നു തന്റെ ജോക്കർ…..ഇനി നിങ്ങളായി നിങ്ങളുടെ പാടായി,എന്നേ എന്റെ വഴിക്ക് വിട്ടേക്ക്” തൻവി അവനെയും തിരഞ്ഞു വരുന്ന ദീപ്തിയെ നോക്കി പറഞ്ഞു.അവിടുന്ന് ജ്യോതിയെയും വലിച്ചു വേഗത്തിൽ നടന്നു.അവൾ പോകുന്നതും നോക്കി അവനും ഇതാണ് ഞങ്ങളുടെ പ്രശ്നം…
സംസാരിച്ചു തുടങ്ങിയാൽ ഇങ്ങനെ എന്തെങ്കിലും പൊല്ലാപ്പിൽ ചെന്നേ അവസാനിക്കു…എന്നേ കണ്ടാൽ രാവണന് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല,തിരിച്ചു പറഞ്ഞില്ലെങ്കിൽ എനിക്കും.പിന്നെ എങ്ങനെ എന്റെ ഇഷ്ടം ചെന്നു പറയും.പറയാൻ കാത്തിരിക്കുവായിരിക്കും വല്ല പുഴയിലും എടുത്തെറിയാൻ.അതിനു മുൻപ് ആ ദീപ്തി പിശാശിനെ ഞാൻ വല്ല വിഷവും കൊടുത്തു കൊല്ലും..എവിടെ പോയാലും ഉണ്ടാകും അഭി….അഭി…എന്നും വിളിച്ചു.
“നിന്നെ ഒക്കെ കൂടെ കൂട്ടിയ എന്നേ പറഞ്ഞാൽ മതി “തൻവി ദേഷ്യപ്പെട്ട് കൊണ്ട് നിന്നു. “ഞാൻ ഒരു തമാശയ്ക്ക് ചെയ്തതല്ലേ.എനിക്കറിയോ നിന്റെ മറ്റവൻ വന്നു ജോക്കർ ആക്കുമെന്ന് ” “ഇനി ആ വാക്ക് ഇവിടെ മിണ്ടരുത്,അവന്റെ ഒരു ജോക്കർ “തൻവി വലിനു തീ പിടിച്ച പോലെ നടക്കാൻ തുടങ്ങി.അവളുടെ പ്രവൃത്തി കണ്ടു ജ്യോതി അറിയാതെ ചിരിച്ചു പോയി..തൻവി ഒന്ന് കനപ്പിച്ചു നോക്കിയതും അത് താനെ നിന്നു. “നീ എന്തിനാ ഇങ്ങനെ ഹീറ്റ് ആവണെ ,നിന്റെ ലവൻ തന്നെ അല്ലെ പറഞ്ഞേ ഒന്ന് ക്ഷമിച്ചാൽ തിരുന്ന പ്രശ്നം അല്ലെ ഒള്ളു ”
“അത് ശരിയാണല്ലോ.എന്റെ രാവൺ അല്ലെ🤔…..ഇപ്രവിശ്യത്തേക്ക് ക്ഷമിച്ചേക്കാം “തൻവി “പക്ഷേ ഒരു പ്രശ്നം “ജ്യോതി എന്തോ ആലോചിച്ചു കൊണ്ട് തുടങ്ങി. “എന്ത് പ്രശ്നം ” “നീ എന്തിനാ ദീപ്തിയ്ക്ക് അവനെ കൊടുത്ത പോലെ സംസാരിച്ചേ ” “ഇത് കൊണ്ടല്ലേ ഞാൻ അവനോട് മിണ്ടാൻ പോവാത്തെ…വാ തുറന്നാൽ നാവ് പണി തരും അവസാനം അതിങ്ങനെ ആവും”തൻവി തടയ്ക്ക് കൈ കൊടുത്തിരുന്നു….
കൂടെ ജ്യോതിയും. ഉച്ചയായപ്പോള്‍ വല്ലാത്ത ക്ഷീണം തോന്നി,മെല്ലെ കണ്ണൊന്ന് ചിമ്മിയതെ ഓർമയൊള്ളു…അപ്പോയെക്കും ആ കാലമടത്തി get ഔട്ട് അടിച്ചു….ജനലിലൂടെ ഓരോ കൊപ്രായങ്ങൾ കാണിച്ചു ജ്യോതിയേ വിളിച്ചെങ്കിലും കുരിപ്പ് ഇല്ലെന്ന് പറഞ്ഞാൽ ഇല്ല എന്നും പറഞ്ഞു തിരിഞ്ഞു.ബോറടിച്ചു വരാന്തയിൽ നിൽക്കുമ്പോഴാണ് ഗ്രൗണ്ടിൽ തനിച്ചു ഫുട്ബാൾ പ്രാക്റ്റീസ് ചെയ്യുന്ന അഭിയെ കാണുന്നത്..
പിന്നെ ഒന്നും നോക്കിയില്ല വാകമര ചുവട്ടിൽ ചെന്നു അവൻ കളിക്കുന്നതും നോക്കി ഇരുന്നു.താൻ നോക്കുന്നത് അരിഞത് കൊണ്ടണെന്ന് തൊന്നുന്നു മുഖം ചുവന്നിട്ടുണ്ട് . “ഓഹ് ജാഡ 😒”അതും പറഞ്ഞു വീണ്ടും ജോലി തുടർന്നു. “ഹെലോ ” പുറകിൽ നിന്ന് ശബ്‌ദം കേട്ട് തൻവി ആരാണെന്ന മട്ടിൽ തല ചെരിച്ചു. “നിതിനെട്ടനൊ ,ഏട്ടൻ എന്താ ഇവിടെ ” “അത് ഞാൻ തന്നോട് അങൊട്ടല്ലെ ചോദിക്കേണ്ടേ.ഇത് എന്റെ ഏരിയയാ “നിതിൻ കൈ കെട്ടി പറഞ്ഞു. “അതെനിക്കരിയില്ലല്ലൊ…പിന്നെ ചേട്ടന്റെ പേര് ഇവിടെ കണ്ടതും ഇല്ല.ഇനി നോക്കിക്കോളാം ”
“മോള് എന്നേ വല്ലാതങ്ങ് ഊതല്ലെ,ഞാൻ നിന്റെ സീനിയറാ ഡി ” “ഇപ്പൊ സംസാരിച്ചതാണോ കുറ്റം.ഇനി വരില്ല “അയ്യോ പിണങല്ലെ ഞാൻ ചുമ്മാ പറഞ്ഞതാ “നിതിൻ തല അവൾക്ക് നെരെ താഴ്ത്തി പറഞ്ഞു. “ഏട്ടനെ ഇത്രയും നാൾ ഞാൻ കണ്ടിട്ടില്ലല്ലോ,…പുറത്തിറങ്ങാറില്ലേ” “ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു.താൻ പോകുന്നതും വരുന്നതും കാണാറുമുണ്ട്.” “എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ ഇതുവരെ ”
“അതിന് നോട്ടം മുഴുവൻ അഭയ് അവനിൽ അല്ലെ”നിതിൽ ഗ്രൗണ്ടിൽ കളിക്കുന്നവനെ നോക്കി കൊണ്ട് പറഞ്ഞു.തൻവി അവന്റെ മുഖത്തെ ഭാവം മനസ്സിലാവാതെ നിന്നു. “ഏട്ടൻ ഇതൊക്കെ….”തൻവി “കാണാറുണ്ട് “ചിരിച്ചു കൊണ്ട് പറഞ്ഞു അവളുടെ അടുത്ത് ഇരുന്നു. “തൻവി “പിന്നിൽ ദേഷ്യത്തിൽ ആരോ വിളിക്കുന്നത് കേട്ട് ഞെട്ടി കൊണ്ട് അവൾ തിരിഞ്ഞു നോക്കി. “രാവണൻ “അറിയാതെ വാ പൊളിച്ചു പോയി.
“നിനക്ക് ക്ലാസ് ഇല്ലേ…”കടിപ്പിച്ചു അവളെ നോക്കി. “ഉണ്ട് ” “പിന്നെ ആരെ കാണാനാ ക്ലാസ് കട്ടക്കി ഇവിടെ വന്നിരിക്കുന്നെ.നിന്റെ മറ്റവൻ വരും എന്ന് പറഞ്ഞിരുന്നോ “രുക്ഷമായി അവളെ നോക്കി. “അത് ക്ലാസ്സിൽ നിന്ന് പുറത്താക്കിയപ്പോൾ വെറുതെ ഇങ്ങോട്ട് “ദയനീയമായി അവനെ നോക്കി പറഞ്ഞു. “നിന്റെ സ്വഭാവത്തിന് ഇറക്കി വിട്ടില്ലെങ്കിലേ അത്ഭുതം ഒള്ളു “അവൻ പുച്ഛിച്ചു. …
വെറുതെ നാവിനു പണിയുണ്ടാക്കേണ്ട എന്ന് വിചാരിച്ചു മിണ്ടാതെ ഇരിക്കുമ്പോൾ തലയിൽ കയറി നിരങ്ങാ. “അല്ല ഇപ്പൊ ഇങ്ങനെ ബഹളം വെക്കാൻ മാത്രം എന്താ ഉണ്ടായേ,ഇതിനു മുൻപും എന്നേ പുറത്താക്കിയിട്ടുണ്ട് ഇവിടെ പോസ്റ്റടിച്ചു നിന്നിട്ടും ഉണ്ട് എന്നിട്ടൊന്നും കണ്ടിട്ടില്ലല്ലോ മാഷിനെ “തൻവി ദേഷ്യത്തിൽ നിന്നു. “ഞാൻ കാരണം ആണെങ്കിൽ ഞാൻ മാറി തരാം..”നിതിൻ പോകാൻ ഒരുങ്ങി.പക്ഷേ തൻവി അവന്റെ കയ്യിൽ പിടിച്ചു നിർത്തി. “നിതിനെട്ടൻ എങ്ങോട്ട് പോകുവാ..”
അഭി പിന്നെ ഒന്നും മിണ്ടാതെ അവരെ ദേഷ്യത്തിൽ നോക്കി കൊണ്ട് അവിടുന്ന് പോയി.തൻവി അവൻ പോകുന്നതും നോക്കി നിന്നു. “തൻവി ,”ദൂരെ നടന്നു പോകുന്നവനേ നോക്കി നിൽക്കുന്ന അവളെ അവൻ വിളിച്ചു “ആഹാ എന്താ ” “ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്,ഈ അഭയ് നിന്റെ ആരെങ്കിലും ആണോ,…ഇടയ്ക്ക് നിന്നോടുള്ള പെരുമാറ്റം അങ്ങനെയാണ് “നിതിൻ സംശയത്തോടെ ചോദിച്ചു..
“എന്റെ ആരെങ്കിലും ആണോ എന്ന് ചോദിച്ചാൽ ആണ്.ഒരു ചെറിയ ബന്ധവും ഉണ്ട് ” “എന്ത് ബന്ധം ” “പറഞ്ഞു വരുമ്പോൾ എന്റെ ഭാവി വരൻ ആയി വരും ” “എന്ത് ഭാവി വരനോ “നിതിൻ ഞെട്ടി കൊണ്ട് ഒരു ഭാവവും ഇല്ലാതെ പറയുന്നവളെ നോക്കി. “അതെ…എന്റെ engagement കഴിഞ്ഞതാ ആ പോകുന്നവനുമായി “തൻവി കഴുത്തിൽ കിടക്കുന്ന മാലയിൽ ലോക്കറ്റ് ആയി വെച്ചിരിക്കുന്ന റിങ് കാണിച്ചു കൊണ്ട് പറഞ്ഞു.
നിതിന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു…അഭിയുടെ character അങ്ങനെയാണ്.പെട്ടെന്ന് ആരെയും അടുപ്പിക്കില്ല.അത് ഗേൾ ആയാലും boy ആയാലും.പിന്നെ എങ്ങനെ അവന്റെ engagement ഈ വായാടിയുമായി…. “ഈ റിംഗ് എന്തിനാ വിരലിൽ ഇടാതെ കഴുത്തിൽ കിട്ടിയിരിക്കുന്നത് ” “അഭിയ്ക്ക് ഇഷ്ട്ടം അല്ല, 🥺”തല താഴ്ത്തി കൊണ്ട് പറഞ്ഞു. “നിന്നെയോ അതോ ഈ റിങ്ങോ ” “രണ്ടും ഇഷ്ട്ടം ഇല്ല “തൻവി സങ്കടത്തോടെ പറഞ്ഞു. നിതിൻ ഒന്നും മനസിലാവാതെ അവളെ നോക്കി.
ഇഷ്ട്ടമില്ലാതെ പിന്നെ എന്തിനാ എൻഗേജ്മെന്റ് നടത്തുന്നത്! “ഹെലോ….ഏത് ലോകത്താ “അന്തം വിട്ടു നിൽക്കുന്നവന്റെ മുൻപിൽ വിരൽ നൊടിച്ചു. “ഏയ് ഒന്നും ഇല്ല…ഞാൻ വേറെ എന്തോ” “പിന്നെ എന്താ!ഇതുവരെ പരിചയമില്ലാത്ത ഒരാളോട് ഇത്ര open ആയി പറയുന്നതിന് എനിക്ക് വട്ടാണെന്ന് ചിന്തിക്കുവാണോ ” “അതും ഇല്ലാതില്ല ” “ഏട്ടനേ എനിക്ക് വിശ്വാസം ഉള്ളതു കൊണ്ടട്ടോ.പക്ഷേ എല്ലാവരോടും പോലെ അല്ലാട്ടോ.. എന്റെ ദീപുവിന്റെ അതേ പെരുമാറ്റം ആണ് നിതിനെട്ടനും ”
“ദീപുവോ അതാരാ ” “അത് എന്റെ ഏട്ടനാ..” വേറെ എന്തോ ചോദിക്കാൻ വന്നതും ജ്യോതിയുടെ വിളി കേട്ട് രണ്ടു പേരും അങ്ങോട്ട് ശ്രദ്ധ തിരിച്ചു. “എവിടെയൊക്കെ തിരഞ്ഞു ശവമേ നിന്നെ”ജ്യോതി കലിയിളകി വന്നു. “ഞാൻ അവിടെ നിന്ന് ബോറടിച്ചപ്പോൾ ഇങ്ങോട്ട് പൊന്നു.അപ്പൊ നിതിനെട്ടനെ കൂട്ട് കിട്ടി “തൻവി “താനെന്താടോ ഇവൾക്ക് കൂട്ട് പോരാഞ്ഞു, അല്ലെങ്കിൽ വാല് പോലെ എപ്പോഴും കൂടെ കാണുമല്ലോ “നിതിൻ
“അടിപൊളി ,ഇവൾക്ക് കൂട്ട് പോന്നാൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ എന്നേ നെരെ കെട്ടിച്ചു വിടും എന്നാ ഓർഡർ’ഇപ്പൊ റിസ്ക് എടുക്കാൻ വയ്യ ചേട്ടാ…ഇവള് all റെഡി ലോക്ക് ആണ് കൂടെ എന്നെയും കൂട്ടാൻ ആണ് ഈ തന്ത്രപ്പാട് “ജ്യോതി തൻവിയേ നോക്കി കണ്ണുരുട്ടി പറഞ്ഞു. “ആ ബെസ്‌റ് “നിതിൻ അവരുടെ സംസാരവും പ്രവർത്തിയും കണ്ടു ചിരിച്ചു.കുറച്ചു സമയം കൊണ്ടു തന്നെ അവർ നല്ല കൂട്ടായിരുന്നു.
നിതിനും അവരുടെ അതേ മൈൻഡ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നിതിന്റെ ഫ്രണ്ട്‌സ് അവനെ തിരിഞ്ഞു വന്നു.തൻവിയും ജ്യോതിയും അവന് ബൈ പറഞ്ഞു പോയി. ഇതെല്ലാം കണ്ടു അഭയ് കയ്യിൽ ഇരുന്ന ബോൾ ദൂരെയ്ക്ക് എറിഞ്ഞു. ആ മുഖത്തേ ഭാവം ആർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…