Novel

മുറപ്പെണ്ണ്: ഭാഗം 9

രചന: മിത്ര വിന്ദ

സിദ്ധു പദ്മയേ നോക്കി പിറന്നാൾ ആശംസകൾ അറിയിച്ചു.

ഒരു വേള അവന്റെ കണ്ണുകളും അവളിൽ ഒന്ന് കോർത്തു..

പദ്മയ്ക്ക് തന്റെ ഹൃദയത്തിൽ ഒരു വേലിയേറ്റം തന്നെ ഉണ്ടായി…

സാറിനോട് എന്തോ വലിയൊരു ആരാധന…….

ന്താപ്പോ ഇങ്ങനെ ഒരു തോന്നൽ എന്റെ നാഗത്താണെ… ഈ ചെക്കൻ എനിക്കു ഉള്ളത് ആണോ

വെറുതെ ആവശ്യം ഇല്ലാത്ത വിചാരം വേണ്ടാ ട്ടോ പദ്മ…നിന്റെ അച്ഛൻ കാണിച്ചു തരുന്ന വഴി മതി നിനക്ക്. .

നാഗത്താൻ അവൾക് മറുപടി കൊടുത്തു..

അവൾ മെല്ലെ മുൻപിൽ ഇരിക്കുന്ന നോട്സ് നോക്കി..

സാർ ആണെങ്കിൽ first hour കഴിഞ്ഞു ഇറങ്ങി പോയി..

പദ്മ നല്ല കുട്ടിയായി ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരുന്ന്..

ഉച്ചതിരിഞ്ഞപ്പോൾ അവൾ ലൈബ്രറിയിൽ പോയി… വായന അവൾക്ക് ഭ്രാന്ത് ആണ്..

“രാജാജിയുടെ പുസ്തകം ഇല്ലേ.”.?

അവൾ നോക്കിയപ്പോൾ സിദ്ധു

മേഘ മാഡം എന്തോ മറുപടി പറഞ്ഞു

പെട്ടന്ന് അവൻ പദ്മയെ കണ്ടു..

“Good afternoon സാർ… ”

“Good ആഫ്റ്റർനൂൺ…. ഈ hour free ആണോ.. ”

“അതേ സാർ… ”

“മ്മ്.. ok…. ”

അവൻ വീണ്ടും പുസ്തകങ്ങൾ തിരഞ്ഞു..

പദ്മ ആണെങ്കിൽ അവൾ പോലും അറിയാതെ ആണ് അവനെ നോക്കുന്നത്..

ഒരു നിമിഷം കഴിഞ്ഞതും അവൻ അവളുടെ അരികിൽ വന്നു..

“ഇയാൾക്ക് വായിക്കാൻ ഇഷ്ട്ടം ആണോ.. ”

“അതേ സാർ… “അവൾ ചിരിച്ചു..

“സാറിന് time കിട്ടുമോ… ”

“എന്റെ പാഷൻ ആണ് എടൊ ഈ റീഡിങ്… ”

അവൾ അപ്പോളും ഒന്ന് മന്ദഹസിച്ചു..

“ഇയാൾക്ക് നന്നായി പാടാൻ അറിയാം അല്ലേ…. last week ഇയാളുടെ song വളരെ മനോഹരം ആയിരുന്നു… ”

“Thank you sir… ”
..

“സംഗീതം മാത്രം ഒള്ളു….. നൃത്തം ഇല്ലേ… ”

“ഉവ്വ്… ചെറുപ്പം മുതൽക്കേ നൃത്തം പഠിച്ചത് ആണ്… ”

“Oh…very good…. keep it up ”

അതു പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു..

അവൾക്ക് ആണെങ്കിൽ ഹൃദയത്തിൽ എന്തൊക്കെയോ പോലെ തോന്നി..

ഈശ്വരാ ഈ മനുഷ്യനെ കാണുമ്പോളും സംസാരിക്കുമ്പോളും എന്തൊക്കെയോ കൊളുത്തിവലിക്കൽ…..
താൻ അകലും തോറും സാർ ആണെങ്കിൽ തന്റെ മനസിലേക്ക് കൂട്ട് കൂടാൻ വരണത് പോലെ.

.
അരുതാത്തത് ഒന്നും തോന്നരുത്….. അവൾ വീണ്ടും പ്രാർത്ഥിച്ചു..

വൈകിട്ട് കോളേജ് വിട്ട് അവൾ വീട്ടിൽ ചെന്നപ്പോൾ അമ്മ അവൾക്ക് ഇഷ്ട്ടം ഉള്ള പാല്പായസം ഒക്കെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു…

മുത്തശ്ശി ആണെങ്കിൽ കൊട്ടൻചുക്കാദി തൈലം പുരട്ടി കൊണ്ട് വരാന്തയിൽ ഇരിക്കുക ആണ്..

“മുത്തശ്ശൻ കാവിൽ പോയോ നേരത്തെ… “?

“ഉവ്വ്….. ”
.

“അച്ചൻ എവിടെ. ”

അവൾ അകത്തേക്ക് നോക്കി…

“അവൻ അകത്തു എവിടെ എങ്കിലും കാണും കുട്ട്യേ,, നീ പോയി കുളിച്ചിട്ട് വേഗം വരിക ”

“മോളെ… പപ്പി ”

അമ്മ അവളെ നീട്ടി വിളിച്ചു..

“എന്താ അമ്മേ ”

“ഇതാ ഈ കസ്തൂരി മഞ്ഞളും തൈരും തേച്ചു കുളിക്ക്.. ആകെ കരുവാളിപ്പ് ആയി… ”

“ന്റെ അമ്മേ.. നിക്ക് ഇത് ഒന്നും വേണ്ട…. ”

“ഈ കുട്ടിക്ക് ഇതൊക്ക മടി ആണ്…. ഇങ്ങനെ ഉണ്ടോ പെണ്കുട്ടിയോൾ… ”

മുത്തശ്ശിയുടെ ഊഴം ആയിരുന്നു അടുത്തത്..

രണ്ടാളും കൂടി പറഞ്ഞപ്പോൾ അവൾ മനസില്ല മനസോടെ അതുമായി പോയി..

കുളിച്ചു കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അച്ഛൻ ഉമ്മറത്തു ഉണ്ട്‌..

പായസവും ഇലയടയും ഒക്കെ കഴിച്ചു അവൾ ഹാപ്പി ആയി..

അച്ഛനും ആയിട്ട് അവൾ കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു..

“മോളെ പുതിയ ക്ലാസ്സ്‌ ടീച്ചർ ചാർജ് ജോയിൻ ചെയ്തോ ”

“ഉവ്വ് അച്ഛാ…. ”

“ആട്ടെ എങ്ങനെ ഉണ്ട്… ”

“കുഴപ്പമില്ല… ക്ലാസ്സ്‌ ഇന്റെരെസ്റ്റിംഗ് ആണ്… ”

“മ്മ്മ്…. ഇനി നാല് മാസം കൂടി അല്ലെ ക്ലാസ്സ്‌ ഒള്ളു മോളെ.. ”

“അതേ അച്ഛാ….. ”

“മോൾക്ക് pg ചെയ്യണ്ടേ… ”

“വേണo അച്ഛാ…. ”

“അതൊക്ക നടക്കുമോ കുട്ടി… വേളി വൈകി കൂടാ.. ”

“വേളി അതൊക്ക കഴിഞ്ഞു മതി അച്ഛാ… ”

“ഹേയ് അത് ഒന്ന് ശരിയാകില്ല… നിന്റെ വേളി ആണ് പ്രധാനo….”

“മ്മ്… നോക്കാം…. എല്ലാം നാഗത്തന്റെ ഇങ്ങിതം പോലെ നടക്കട്ടെ… ”

“കഴിഞ്ഞോ രണ്ടാളുടെയും ചർച്ച… “അമ്മ അവൾക്ക് അരികിലേക്ക് വന്നു..

അവർ അവളുടെ മുടിയിഴകളിൽ തലോടി…

“അമ്മേ….. ”

“മ്മ്…. ന്താ കുട്ട്യേ… ”

“ഈ തിരുമുല്പാടിനെ ഒന്ന് കാണണം.. എന്തൊക്ക കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞു ധരിപ്പിച്ചത്… ”

“അദ്ദേഹം കാണുന്ന കാര്യങ്ങൾ പറഞ്ഞു… അത്രയും ഒള്ളു… നി അതൊക്ക അങ്ങട് മറക്കുക.. എല്ലാം ഭഗവാൻ നടത്തി തരട്ടെ… ”

“അത്രയും ഒള്ളു ന്റെ അമ്മേ… എല്ലാം എന്റെ നാഗത്താൻ നടത്തി തരും… “അതു പറയുമ്പോൾ അവളുടെ മനസ്സിൽ സാറിന്റെ മുഖം ആണ് വന്നത്….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button