Kerala

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം; പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും

മലയാള സിനിമ മേഖലയിലെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേർന്നേക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ ചൂഷണങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക

ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും. മൊഴി കൊടുത്തവരെ വീണ്ടും കണ്ട് മൊഴിയെടുക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും. മൊഴിയിൽ സ്ത്രീകൾ ഉറച്ച് നിന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്യും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം

അതേസമയം താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അമ്മയുടെ നിർണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ചിത്രീകരണം പൂർത്തിയാക്കി സിദ്ധിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം.

Related Articles

Back to top button