Kerala

തിരുവനന്തപുരം പകൽക്കുറി പുഴയിൽ കുളിക്കാനിറങ്ങി കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം പള്ളിക്കലിൽ പകൽക്കുറി പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധർമരാജൻ, രാമചന്ദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങി കാണാതായത്. കുളിക്കിനിറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ മാറി ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്

മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ബന്ധുക്കൾ കൂടിയായ ഇവർ കുളിക്കാനിറങ്ങിയത്. പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ഒരാൾ ഒഴുകിപ്പോകുകയും മറ്റൊരാൾ രക്ഷപ്പെടുത്താൻ ശ്രമിക്കവെ ഇയാളും അപകടത്തിൽപ്പെടുകായയിരുന്നു

Related Articles

Back to top button