Novel

നിൻ വഴിയേ: ഭാഗം 4

രചന: അഫ്‌ന

കണ്ടാക്ട്റുടെ ശബ്ദം കേട്ടാണ് തൻവി ഉറക്കിൽ നിന്ന് ഉണർന്നത്…… കണ്ണൊക്കെ തിരുമ്മി ചുറ്റും നോക്കി. സ്റ്റോപ്പ്‌ എത്തിയിട്ടുണ്ട്….. അവൾ വേഗം ബാഗ് എല്ലാം എടുത്തു പെറുക്കി ബസ്സിൽ നിന്നിറങ്ങി, തലയ്ക്കു വല്ലാത്ത ഭാരം പോലെ തോന്നി…..തല കുടഞ്ഞു ചുറ്റും നോക്കി. “ട്ട്ടോ……”ആരോ പിറകിൽ നിന്ന് മുൻപിലേക്ക് ചാടിയതും പേടിച്ചു കൊണ്ടു പിന്നിലേക്ക് പോയെങ്കിലും ആരോ ഭദ്രമായി പിടിച്ചിരുന്നു.

തൻവി കണ്ണു തുറന്നു നോക്കുമ്പോൾ തന്നെ നോക്കി ചിരിക്കുന്ന ദീപുവിനെയാണ്. “ദീപു…… What a സർപ്രൈസ് “തൻവി എണീറ്റു കൊണ്ടു അവനെ പുണർന്നു. ഇതാണ് എന്റെ കളിക്കുട്ടുക്കാരൻ. പണ്ട് അമ്മ എന്നെ പ്രസവിച്ചു കിടക്കുമ്പോൾ എന്റെ അമ്മയെ നോക്കാൻ വന്നതാണ് ദീപുവിന്റെ അമ്മ മാലതി . അന്ന് ദീപുവിന് രണ്ടു വയസ്സ്……ഒരിക്കൽ ദീപുവിന്റെ അച്ഛൻ മദ്യപിച്ചു വന്നു അവരെ ഞങ്ങളുടെ വീട്ടിൽ ഇട്ടു അടിച്ചു പ്രശ്നമുണ്ടാക്കി.

ഇത് കണ്ടു അച്ഛനും മുത്തശിയും അയാളെ പോലീസിൽ ഏൽപ്പിച്ചു….. പിന്നെ മുത്തശ്ശി ഞങ്ങളുടെ അപ്പുറത്തെ തൊടിയിൽ അവർക്ക് താമസിക്കാൻ സ്ഥലവും ഒരു വീടും വെച്ചു കൊടുത്തു….. ഇപ്പൊ ഒരു മതിലിന്റെ വിത്യാസം മാത്രമേ ഒള്ളു. അതിന് ശേഷം മാലതി ആന്റി ഞങ്ങളുടെ വീട്ടിൽ ജോലിക്ക് വരും.ദീപുവിന് ജോലി കിട്ടിയതിനു ശേഷം പിന്നെ പോകാറില്ല വീട്ടിൽ വിരുന്നും സൽക്കാരം ഒക്കെ ഉണ്ടാവുമ്പോൾ കൂടും.

ദീപു ഇപ്പൊ ഹൈദരാബാദിൽ ലക്ചർ ആയി വർക്ക്‌ ചെയ്യുവാണ്.നാട്ടിൽ വരുമ്പോൾ ഇവിടുത്തെ കാര്യസ്ഥനും.എല്ലാം കണക്കും കാര്യങ്ങളും അവന്റെ അടുത്താണ്.അതുകൊണ്ട് എല്ലാവരുടെയും പ്രിയ പുത്രനും കൂടെയാണ് ലവൻ. “എന്താടോ നിന്റെ കോലം, ആകെ മെലിഞ്ഞു പോയല്ലോ “ദീപു കളിയാക്കി കൊണ്ടു ചോദിച്ചു. “ഇത് സ്ലിം ബ്യൂട്ടിയാ മാഷേ… നല്ല ആളോടാ ഇതൊക്കെ പറഞ്ഞു തരുന്നേ ” “ഡീ എന്നെ വല്ലാതെ കൊച്ചാക്കല്ലേ നീ.”അവൻ ചെവിക്ക് പിടിച്ചു തിരിച്ചു. “വേദനിക്കുന്നു ദീപു, വിട് വിട് “അതോടെ അവൻ ചെവിയിൽ നിന്ന് പിടി വിട്ടു.

“ബാഗ് താ ഞാൻ പിടിക്കാം “അവൻ ബാഗ് വാങ്ങി ജീപ്പിൽ വെച്ചു. തൻവി അവന്റെ കൂടെ മുൻപിൽ കയറി…. തൻവി പുറത്തേക്ക് തലയിട്ടു കാഴ്ചകൾ ആസ്വദിച്ചു…. ഇരു വശവും വയലാൽ ചുറ്റപ്പെട്ടിരിക്കുന്ന ഗ്രാമമാണ്‌, തെളിനീർ പോലെ ഒഴുകി കൊണ്ടിരിക്കുന്ന തോട്, അതിൽ ഫുഡ്‌ബോൾ കളിച്ചു കഴിഞ്ഞു കുട്ടികൾ ചാടി കളിക്കുന്നുണ്ട്.തൻവി അതെല്ലാം നോക്കി അങ്ങനെ കിടന്നു. വീടെത്തിയതും തൻവി വേഗം ചാടിയിറങ്ങി.  ഇതാണ് എന്റെ കൊച്ചു സ്വർഗം….

മുത്തചന്റെ കാലത്തുള്ള വീടാണ്.അതുകൊണ്ട് ഒരുപാട് പഴക്കമുണ്ട്.പക്ഷെ എല്ലാവർക്കും വീട് ഇങ്ങനെ തന്നെ മതിയെന്നാണ്. അതാണ് ഇതിന്റെ ഭംഗിയും……..തിങ്ങി നിറഞ്ഞു കിടക്കുന്ന വൃക്ഷങ്ങൾക്കിടയിലാണ് എന്റെ വീട്.ഇളം വെയിലടിക്കുമ്പോൾ പ്രത്യേക ഭംഗിയാണ് ഇവിടെ…..കയറി വരുന്ന നടപതയുടെ ഇരു വശത്തും ബുഷ് ചെടികളാണ്…. മുൻപിലായ് ഒരു തുളസി തറ…

മുറ്റത്തിന് ഒരു വശത്തായി ഞങ്ങളുടെ മുത്തശ്ശി മാവ്. അപ്പോഴാണ് അപ്പുറത്ത് മാവിൻ ചുവട്ടിൽ അപ്പൂട്ടൻ ഊഞ്ഞാലാടി കളിക്കുന്നത് കണ്ടത്. തൻവി ബാഗ് അവിടെ വെച്ചു പിറകിൽ ചെന്നു കണ്ണു പൊത്തി പിടിച്ചു.അവൻ കൈ ഒക്കെ തൊട്ട് നോക്കി… “ആരാ…… അപ്പൂട്ടന് കണ്ണ് വേദനിക്കുന്നു “ചിണുങ്ങി കൊണ്ടു പറയുന്നത് കേട്ട് തൻവി പുഞ്ചിരിച്ചു കൈ എടുത്തു. “സോറി മുത്തേ….. “അതും പറഞ്ഞു ആ കവിളിൽ നുള്ളി ബെഗിൽ നിന്ന് ചോക്ലേറ്റ് എടുത്തു അവനു നീട്ടി. “മേമാ…….”

അതും വിളിച്ചു അവളുടെ തോളിൽ കയറി. “എന്റെ ചുന്ദരന് എന്തായിരുന്നു പണി ” “ആടുവാ ” “ആണോ??? അമ്മ എവിടെ “അതിന് അകത്തേക്ക് ചൂണ്ടി കാണിച്ചു താഴേക്കു ഇറങ്ങി ഊഞ്ഞാൽ ആടാൻ തുടങ്ങി. തൻവി അകത്തേക്ക് നടന്നു. അപ്പോഴാണ് അഭയ് അച്ഛനോട് സംസാരിച്ചു പുറത്തേക്ക് ഇറങ്ങി വരുന്നത്…… അതോടെ ചാടി തുള്ളി അകത്തേക്ക് കയറിയ തൻവി ഒന്ന് സ്റ്റോപ്പ്‌ ആയി കൊണ്ടു ദീപുവിനെ നോക്കി.

അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു നിന്നു. “ഈ സാധനം ഇവിടെ ഉണ്ടെന്ന് നേരത്തെ പറഞ്ഞു കൂടായിരുന്നോ😬 “തൻവി കണ്ണുരുട്ടി “നിനക്കൊരു സർപ്രൈസ് തന്നതല്ലേ 😂” “അച്ഛൻ ഉണ്ടായത് കൊണ്ടു ഞാൻ ഒന്നും പറയുന്നില്ല😠….അവന്റെയൊരു സർപ്രൈസ് “അവനെ നോക്കി പല്ലിറുമ്പി അച്ഛന്റെ കാലിൽ തോട്ട് വണങ്ങി. “എന്തൊക്കെയുണ്ട് മാഷേ വിശേഷം “തൻവി അച്ഛന്റെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു.

“പരമസുഖം, നീ എന്താ മോളെ ഇങ്ങനെ വാടിയിരിക്കുന്നെ. ഇന്നത്തെ വെയിൽ മുഴുവൻ കൊണ്ടോ “അയാൾ തലയിൽ തലോടി കൊണ്ടു നോക്കി. “ചെറുതായിട്ട്. ബസ് സ്റ്റോപ്പ്‌ പുതുക്കി പണിയുന്നത് കൊണ്ടു അതുവരെയുള്ള എല്ലാം വെയിലും ഞാൻ നിന്നു കൊണ്ടിട്ടുണ്ട്.” “അവിടെ തണലുള്ള ഒരു സ്ഥലവും ഇല്ലേ “ദീപു “ഇല്ലാത്തതു കൊണ്ടല്ലേ ദീപു വെയിൽ കൊണ്ടത്. അല്ലാതെ ഈ പൊരിവെയിൽ കൊള്ളാൻ എനിക്ക് വട്ടല്ലേ😓”തൻവി

“വട്ടുള്ളത് കൊണ്ടല്ലേ നിന്നോട് ചോദിച്ചേ “അഭി ഇടയിൽ കേറി പറഞ്ഞു.അതിഷ്ട്പെട്ടാതെ തൻവി അവനെ നോക്കി. അവൻ വേറെ എവിടേക്കോ നോക്കി നിൽക്കുവാണ്. “അച്ഛമ്മ എവിടെ ഉറങ്ങുവാണോ അച്ഛേ “അവനിൽ നിന്ന് നോട്ടം എടുത്തു അവന്റെ കയ്യിൽ തൂങ്ങി. “ഇല്ല, നിന്നെ ഇപ്പൊ ചോദിച്ചതെയൊള്ളു”അച്ഛൻ പറയുന്നത് കേട്ട് ബാഗ് അവിടിട്ട് അകത്തേക്ക് ഓടി. “ഡീ ഇതാര് എടുക്കും “ദീപു “അതവിടെ വെച്ചേക്ക്…..ഞാൻ എടുത്തോളാം “അകത്തു നിന്ന് ശബ്ദം കേട്ട് അവനത് തിണ്ണയിൽ വെച്ചു.

അഭിയുടെ അടുത്തേക്ക് ചെന്നു. “എന്നാ ഞങ്ങൾ ഇറങ്ങട്ടേ “അഭി അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി. പോകുമ്പോൾ അകത്തേക്ക് ഓടിയവളെ ഒന്നു നോക്കി ചെരുപ്പിട്ടു. “ഇന്നെന്താ പ്ലാൻ മോനെ “ദീപു അഭിയുടെ തോളിൽ കയ്യിട്ടു കൊണ്ടു ചോദിച്ചു. “എന്ത് പ്ലാൻ, എന്നത്തേയും പോലെ കുളക്കടവിൽ കൂടാം”അഭി “അ….. അ…ത് വേണോ ” “അതെന്താ ഡാ ഒരു പരുങ്ങൽ “അവൻ സൂക്ഷിച്ചു നോക്കി. “അത് വീട്ടിൽ അറിഞ്ഞാൽ. നമ്മളെ പഞ്ഞിക്കിടും ”

“അതിന് വീട്ടിൽ അറിയാതെ നോക്കിയാൽ പോരെ ” “അതറിയും….. ഉറപ്പാ ” “ആര് പറയാനാ ” “ആ പിശാശ് നോക്കി നടക്കുവാ, ആരെങ്കിലും കുടിക്കുന്നുണ്ടോന്ന് അറിയാൻ.” “അതിന് വഴിയുണ്ടാക്കാം…. നീ വാ “അവർ മുന്നോട്ടു നടന്നു. “അച്ഛമ്മേ…… എന്റെ ചുന്ദരിക്കുട്ടി ഉറങ്ങുവാണോ “കവിളിൽ നുള്ളി അടുത്ത് വന്നു. “ദേ പെണ്ണെ നീ നല്ല അടി മേടിക്കുവേ. അവളുടെ ഒരു ചുന്ദരിക്കുട്ടി.”

“ഓഹ് ഇപ്പൊ നമ്മളെ ഒന്നും അങ്ങ് ബോധിക്കുന്നില്ലല്ലോ, ചായവ് മറ്റു പലരോടല്ലേ “എങ്ങോട്ടോ നോക്കി കള്ള പരിഭവം വെച്ചു നിന്നു. “എനിക്ക് നിങ്ങൾ എല്ലാവരും ഒരു പോലെയാ… അച്ഛമ്മേടെ പൊന്ന് ഇവിടെ വന്നിരിക്ക് “ആ ചിരി കണ്ടു അവൾ അടുത്തിരുന്നതും അച്ഛമ്മ നിറം മാറി. ചെവിയിൽ പിടിച്ചു തിരിക്കാൻ തുടങ്ങി. “ഇനി ഇങ്ങനെ പറയുവോ,….”

“ഇല്ല ഇല്ല പറയില്ല……അമ്മാ വേദനിക്കുന്നു……വിട് വിട് “അവൾ അവിടെ കിടന്നു കയ്യിട്ടടിച്ചു. അതോടെ അച്ചമ്മ പിടി വിട്ടു. “നോക്കിക്കോ മിണ്ടില്ല ഞാൻ. “അതും പറഞ്ഞു അടുക്കളയിലേക്ക് തിരിയുമ്പോഴാണ് ഇതൊക്കെ കണ്ടു വാതിൽ പടിയിൽ നിൽക്കുന്ന അഭിയേ കാണുന്നത് എല്ലാം കേട്ട മട്ടുണ്ട്.ഇഞ്ചി കടിച്ച expression ഇട്ടു മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു. “എന്താ മോനെ ഇങ്ങോട്ട് തന്നെ തിരിച്ചു വന്നേ “മുത്തശ്ശി എണീറ്റിരുന്നു.

“ഹെൽമെറ്റ്‌ മറന്നു വെച്ചു,വഴിയിൽ വെച്ചാ ഓർമ വന്നേ.”ചിരിച്ചു കൊണ്ടു പറഞ്ഞു…അതെടുത്തു അടുക്കളയിലേക്ക് ഒന്നു നോക്കി പുറത്തേക്കിറങ്ങി. അടുക്കളയിൽ അമ്മയും ചേച്ചിയും കാര്യമായിട്ട് എന്തോ പണിയിലാണ്. തൻവി പുറകിൽ ചെന്നു കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. “എന്താ ഇന്ന് സ്പെഷ്യൽ, ഹായ് ഉണ്ണിയപ്പം “അതിൽ ഒന്നെടുക്കാൻ നിന്നതും ചട്ടകം കൊണ്ട് കയ്യിനോരടി കിട്ടി.

“അമ്മാ….” “പോയി കുളിക്ക് തനു,”അമ്മ “കുളിച്ചിട്ട് വാടി, മണത്തിട്ടു വയ്യ ” ഇഷാനി മൂക്ക് പിടിച്ചു കളിയാക്കി. “അത്രയൊന്നും ഇല്ല,ചുമ്മാ പറയുവാ😬” അതോടെ ബാഗേല്ലാം എടുത്തു മുകളിലെ പടി കയറി…. തലയ്ക്കും ശരീരത്തിനു തളർച്ച വന്നപോലെ പടിയിൽ മുറുകെ പിടിച്ചു, പക്ഷെ കാലുകൾ തളർന്നു ബാലൻസ് കിട്ടാതെ പിന്നിലേക്ക് മറിഞ്ഞു…. താഴെക്ക് ഉരുണ്ടു വരുന്ന ശബ്ദം കേട്ട് അകത്തേക്ക് വരുന്ന അച്ഛനും അമ്മയും കാണുന്നത് നിലത്തു ബോധമില്ലാതെ കിടക്കുന്നവളെയാണ്.

ബൈക്കിൽ കയറാൻ നിൽക്കുമ്പോഴാണ് അഭി അകത്തു നിന്ന് നിലവിളി കേൾക്കുന്നത്, അവൻ വേഗം ഓടി കയറുമ്പോൾ കാണുന്നത് ബോധമില്ലാതെ കിടക്കുന്നളെയും. “എന്താ പറ്റിയെ “കിതച്ചു കൊണ്ടു അവളെ ഉയർത്തി. “അയ്യോ മോളെ, ഈശ്വരാ കണ്ണു തുറക്കുന്നില്ലല്ലോ ഏട്ടാ വേഗം ദീപുവിനെ വിളിക്ക് “അമ്മ വേവലാതിയോടെ പറഞ്ഞു.ദീപു വേഗം വണ്ടിയുമായി വന്നു. അഭി അവളെ തന്റെ മടിയിൽ കിടത്തി നേരെ ഇരുന്നു.

പക്ഷെ ഒരു നോട്ടം പോലും അവളിൽ ഉടച്ചിരുന്നില്ല… ദീപു വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു. “ഡോക്ടർ ഇപ്പൊ എങ്ങനെയുണ്ട് അവൾക്ക് “ദീപു ഡോക്ടർ വന്നപാടെ ചോദിച്ചു. “She is okay,… ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ” “അവൾക്കെന്തെങ്കിലും പ്രശ്നം,”ദീപു “ഇന്ന് രാവിലെ തോട്ട് കുട്ടി ഒന്നും കഴിച്ചിട്ടില്ല. അതിന്റെ ക്ഷീണമാണെന്ന്, അതാ പെട്ടെന്ന് ബോഡി വീക്ക്‌ ആയത്,..ഡ്രിപ് ഇട്ടിട്ടുണ്ട് ഉണർന്നിട്ട് നോക്കാം ” അതോടെ എല്ലാവർക്കും സമാധാനം ആയി. അഭി മുറിയിൽ കിടക്കുന്നവളെ ഒന്ന് പാളി നോക്കി പെട്ടന്ന് തന്നെ മുഖം തിരിച്ചു.

അച്ഛനും അമ്മയും മുറിയിൽ തന്നെ ഇരുന്നു. “നിങ്ങൾ വീട്ടിലേക്ക് പൊക്കൊളു.തൻവി ഉണർന്നാൽ തിരിച്ചു പോരാലോ….. അത് വരെ ഇവിടെ ഇരിക്കേണ്ട. “ദീപു “അത് നിനക്ക് ബുദ്ധിമുട്ടാവില്ലേ മോനെ” “എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, നിങ്ങൾ വീട്ടിലേക്ക് ചെല്ല്… ഡ്രിപ് തീരാൻ സമയം എടുക്കും “ദീപു അവരെ പറഞ്ഞയച്ചു അവിടെ ചെയറിൽ ചെന്നിരുന്നു. അഭി അവനെ നോക്കി അങ്ങോട്ട്‌ വന്നു. “നീ എന്തിനാ അവരെ പറഞ്ഞയച്ചേ ”

“ആരെങ്കിലും നിന്നാൽ പോരെ, വെറുതെ അവരെ ബുദ്ധിമുട്ടിക്കണോ ” “നിനക്ക് ഈ ഇതിനെ നോക്കുന്ന നേരത്ത് വേറെ വല്ല പണിയും ചെയ്തുടെ “അഭി താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു. “അഭി നീ എന്താടാ ഇങ്ങനെ “ദീപു അവനെ ദയനീയമായി നോക്കി. “ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞന്നേ ഒള്ളു ” “ഇവള് ഇങ്ങനെ പുറകെ നടക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ അഭി,… നീ ഒരുപാടു നാള് സഹിക്കേണ്ട അവൾക്ക് അമ്മാവൻ കൊടുത്ത സമയം വരെ അത് തീർന്നാൽ പിന്നെ നിന്റെ പിറകെ അവള് വരില്ല “ദീപു ദേഷ്യത്തിൽ മുഖം തിരിച്ചു.

അഭി ഒന്നും മിണ്ടാതെ അപ്പുറത്തു ഫോണിൽ നോക്കി ഇരുന്നു. അപ്പോഴാണ് തൻവി പതിയെ കണ്ണു തുറക്കുന്നത്. ദീപു വേഗം എണീറ്റു. “ഞാൻ എപ്പോഴാ ഹോസ്പിറ്റലിൽ എത്തിയെ “അവൾ അവനെ നോക്കി.ദീപു ആദ്യം തന്നെ ഒരു നുള്ള് വെച്ചു കൊടുത്തു. “ആഹാ ദീപു…… എന്തിനാ വെറുതെ പിച്ചുന്നെ 😠”അവിടെ ഉഴിഞ്ഞു കൊണ്ട് അവനെ ദേഷ്യത്തിൽ നോക്കി. “എന്താടി പിന്നെ ചെയ്യേണ്ടേ, ഒരൊറ്റ ചവിട്ടാണ് തരേണ്ടത് ” ഡോക്ടർ ക്യാഷ്യൽറ്റിയിലേക്ക് വന്നു.

“ഇപ്പൊ എങ്ങനെയുണ്ട് തൻവി, ഓക്കേ ആയോ “അവളുടെ കണ്ണ് ചെക്ക് ചെയ്തു കൊണ്ടു ചോദിച്ചു. “മ്മ്മ് ” “ഇന്ന് ഒന്നും കഴിച്ചില്ലേ??” “ഇല്ല, വൈകിയത് കൊണ്ടു ഒന്നും കഴിക്കാൻ നേരം കിട്ടിയില്ല. പിന്നെ വരുന്ന സമയം നല്ല വെയിലായിരുന്നു” “വെറുതെയല്ല ഇങ്ങനെ, ഇതിൽ കുറച്ചു മെഡിസിൻ ഉണ്ട് അതു കഴിച്ചു ഒന്ന് റസ്റ്റ്‌ എടുത്താൽ മതി.”ഡോക്ടർ പറയുന്നതിന് തലയാട്ടി അവർ ഇറങ്ങി. ദീപു വീട്ടിലെ ജീപ്പുമായാണ് വന്നത്.

അഭി ഉള്ളത് കൊണ്ടു തൻവി പുറകിൽ കയറി.അറിയാതെ പോലും തന്റെ കണ്ണുകൾ അവനിലേക്ക് പാറി….. എപ്പോഴും ഗൗരവത്തിൽ നിൽക്കുന്ന ആ മുഖം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, അറിയാതെ അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു….. ചിരിച്ചു കൊണ്ടു മിററിലേക്ക് നോക്കുമ്പോഴാണ് തന്നെ നോക്കി കണ്ണുരുട്ടുന്ന അഭിയെ കാണുന്നെ അതോടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. “അതെ ഇന്ന് നാടു ചുറ്റൽ ഒന്നും വേണ്ട. റസ്റ്റ്‌ എടുത്തിട്ട് നാളെ പോകാം”ദീപു അകത്തേക്ക് കയറാൻ നിൽക്കുന്നവളോട് പറഞ്ഞു.

അവൾ തലയാട്ടി അഭിയെ ഒന്നിട കണ്ണിട്ട് കയറാൻ ഒരുങ്ങിയതും പുറകിൽ നിന്ന് ഗംഭീരമുള്ള ശബ്ദം കേട്ട് എന്തെന്നർത്ഥർത്തത്തിൽ തിരിഞ്ഞു. “ഈ മരുന്ന് പിന്നെ വണ്ടിയിൽ വെക്കാൻ വാങ്ങിയതാണോ “അവന്റെ നോട്ടം കണ്ടു അറിയാതെ തല താഴ്ത്തി കൊണ്ടു കൈ നീട്ടി. പക്ഷെ അവൻ അത് തിണ്ണയിൽ വെച്ചു ഒന്ന് മിണ്ടാതെ തന്റെ ബൈക്ക് എടുത്തു പോയി…. അവന്റെ ഈ പെരുമാറ്റം അവൾക്ക് സങ്കടമായി, അറിയാതെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു… തുടച്ചു പിന്നിലേക്ക് തിരിയുമ്പോയാണ് പുറകിൽ കൈ കെട്ടി ഇഷാനി നിൽക്കുന്നത്.

എല്ലാം കണ്ടു കൊണ്ടുള്ള നിൽപ്പാണെന്ന് അവൾക്ക് മനസ്സിലായി.വേഗം ഒന്നും മിണ്ടാതെ അകത്തേക്ക് കയറാൻ നിന്നതും അവൾ കയ്യിൽ പിടിച്ചു. “നിനക്ക് മടുത്തില്ലേ തൻവി “അവളുടെ ചോദ്യം കേട്ട് തൻവി ഒന്നും മിണ്ടിയില്ല. “ഞാൻ കാണുന്നുണ്ട് എല്ലാം, എനിക്ക് പറയാനുള്ളതേ ഇവിടെ ഉള്ളവർക്കും പറയാനൊള്ളൂ. അവന് നിന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെ ഇങ്ങനെ പുറകെ നടക്കുന്നതിൽ എന്താർത്ഥമാണുള്ളത്”

“അറിയില്ല ചേച്ചി, പക്ഷെ രണ്ടു മാസം കൂടെ എനിക്ക് സമയമുണ്ട്….. എന്നിട്ടും എന്റെ സ്നേഹം മനസ്സിലായിട്ടില്ലെങ്കിൽ പിന്നെ ആ വഴിയിൽ തടസ്സമായി ഞാൻ നിൽക്കില്ല “അത്രയും പറഞ്ഞു അവൾ മുകളിലെ പടികൾ കയറി. റൂമിൽ കയറി ബെഡിൽ മുഖം പുഴ്ത്തി ഉള്ളിൽ അടക്കി പിടിച്ച മിഴിനീർ ഒഴുക്കി.എപ്പോഴും ഗൗരവത്തിൽ നടക്കുന്ന ആ രാവണന്റെ മുഖം മനസ്സിലേക്ക് ഓടി വന്നു.

അച്ഛന്റെ ആത്മ സഹൃത്താണ് സേതു മാധവൻ. ചെറുപ്പം തോട്ട് മുതലുള്ള കൂട്ടാണ് അവർ…..അതുകൊണ്ട് തന്റെ പെങ്ങൾ ബിന്ദുവിനെ അവന് വിവാഹം ചെയ്തു കൊടുത്തു….. അവരുടെ വിവാഹവും ഒരുമിച്ചായിരുന്നു ഭാഗ്യവശാൽ മക്കൾ ജനിച്ചതും ഒരേ ദിവസം……അവരുടെ സൗഹൃദ് ബന്ധം തകരാതിരിക്കാൻ അവർ കണ്ട വഴിയാണ് തങ്ങളുടെ മക്കളുമായുള്ള വിവാഹം….

എന്ന് വെച്ചാൽ എന്റെ ചേച്ചി ഇഷാനിയും അഭയും തമ്മിലുള്ള വിവാഹം.പക്ഷെ രണ്ടു പേർക്കും ഇതിൽ സമ്മതമല്ലായിരുന്നു. പക്ഷെ വീട്ടുക്കാർ അത് കാര്യമായി എടുത്തില്ല, കുറച്ചു കഴിയുമ്പോൾ ശരിയാകും എന്ന് കരുതി നിശ്ചയം തീരുമാനിച്ചു. പക്ഷെ എന്റെ ചേച്ചി പണി പറ്റിച്ചു അളിയനുമായി ഒളിച്ചോടി…….

അതിന്റെ നാണക്കേടിലും പറഞ്ഞത് കേൾക്കാതെ വിണ്ഡി വേഷം കെട്ടിചതിന്റെ ദേഷ്യത്തിൽ നിൽക്കുമ്പോയാണ് അച്ഛൻ പെങ്ങളുടെ അടുത്ത ഉത്തരവ്….. എന്നെ മരുമകളായി തരുവോന്ന്. ആളുകൾ ക്കിടയിൽ നാണം കെടാതിരിക്കാൻ എല്ലാവരും ആ ഒരു വഴിയാണ് കണ്ടത്. അതുകൊണ്ട് അഭിയും ഒന്നും മറിച്ച് പറഞ്ഞില്ല. എട്ടും പൊട്ടും തിരിയാത്ത എന്നെ എല്ലാരും കൂടെ ആ രാവണന്റെ കയ്യിൽ കൊടുത്തു…..

എനിക്ക് പിന്നെ all റെഡി സമ്മതം. പക്ഷെ എല്ലാം കഴിഞ്ഞു പിരിഞ്ഞു പോയപ്പയതിനു ശേഷം….. അവൻ ആ റിങ് അവിടെ ഉപേക്ഷിച്ചു.എന്നെ കെട്ടില്ലെന്ന് വാശി പിടിച്ചു അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോൾ എടുത്ത തീരുമാനമാണ് ഈ ആറു മാസക്കാലം.അതുവരെ അഭിയ്ക്ക് തൻവിയോട് ഒന്നും തോന്നിയില്ലെങ്കിൽ പിന്നെ രണ്ടു പേർക്കും രണ്ടു വഴി. പക്ഷെ എനിക്ക് ഒരുപാടിഷ്ട്ടാ……

കുഞ്ഞ് നാൾ തൊട്ടേ തന്നോട് ദേഷ്യത്തിലെ സംസാരിച്ചിരുന്നുള്ളു. പക്ഷെ അറിയില്ല,എന്നിട്ടും വഴിയരികിൽ നോക്കി നിൽക്കും. കണ്ടാലും കണ്ടില്ലെന്ന രീതിയാണ് അന്നും ഇന്നും.എന്നിട്ടും അയാളോട് ഒരു തരി പോലും കുറഞ്ഞിട്ടില്ല,ശരിയാകും അതുവരെ കാത്തിരിക്കാം. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ കിളികളുടെ കരച്ചിൽ കേട്ടു കൊണ്ടാണ് തൻവി കണ്ണു തുറക്കുന്നത്. മുത്തശ്ശി മാവ് തന്റെ മുറിയുടെ നേരെ അടുത്താണ്, അതുകൊണ്ട് അതിലെ കൊമ്പിൽ കൂട് കൂട്ടിയിരിക്കുന്ന പുതിയ അതിഥികളെ ജനലിലൂടെ കാണാം,,,, കുറച്ചു സമയം അതിനെയും നോക്കി ഇരുന്നു. താഴെ നിന്ന് അമ്മയുടെ വിളി കേട്ടാണ് കുളിക്കാൻ കയറിയത്. “അമ്മേ എന്തൊരു തണുപ്പ് “ഒരു കപ്പ് എടുത്തു ഒഴിച്ചതും ഒന്ന് പിടഞ്ഞു.

ശെടാ കുളിക്കാനുള്ള മൂഡ് പോയി, ഇനി ഇപ്പൊ കുളിക്കണോ🙄….അല്ലെങ്കിൽ വേണ്ട എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാം🤔🤔. പിന്നെ കണ്ണും പൂട്ടി വെള്ളം തലവഴി കമിഴ്ത്തി. കുളിച്ചിറങ്ങി അലമാരയിൽ നിന്ന് ചുവപ്പ് ദാവണി സെറ്റ് എടുത്തണിഞ്ഞു. മുടി അഴിച്ചിട്ടു ഒരു കുഞ്ഞു പൊട്ടും തോട്ട് താഴെക്ക് ഇറങ്ങി. “അച്ഛേടെ പൊന്ന് സുന്ദരി ആയിട്ടുണ്ടല്ലോ “അവളുടെ കവിളിൽ തലോടി കൊണ്ടു അച്ഛൻ പറഞ്ഞതും പുറകിൽ നിന്ന് ആരോ ചുമക്കുന്ന ശബ്ദം കേട്ട് രണ്ടു പേരും അങ്ങോട്ട് നോക്കി.

ഇഷാനി വാതിൽ പടിക്കൽ നോക്കി നിൽക്കുവാണ്. “ഒന്നല്ല രണ്ടു മക്കളാണേ🤨🤨🤨”എങ്ങോട്ടോ നോക്കി പറയുന്നവളെ കണ്ടു അച്ഛൻ ഒന്ന് ചിരിച്ചു. “എന്റെ രണ്ടു മക്കളും മഹാലഷ്മിയാ, അതിൽ ഒരു സംശയവും ഇല്ല “അച്ഛൻ അകത്തേക്ക് നടന്നു. “ആഹാ ഇന്ന് എങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി “ദീപു കാവി മുണ്ട് മടക്കി കുത്തി തല തോർത്തി കൊണ്ടു മുറ്റത്തേക്ക് വന്നു. “അമ്പലത്തിൽ പോകാൻ ഇറങ്ങിയതാ, ദീപു വരുന്നോ “മതിലിന്റെ അടുത്ത് വന്നു ഏതി കൊണ്ടു ചോദിച്ചു.

“ഒരു പത്തു മിനിറ്റ്, ഞാൻ ഷർട്ട് ഇട്ടിട്ടു വരാം “അവൻ അകത്തേക്ക് ഓടി. തൻവി തുളസി തറയിൽ നിന്ന് ഒരിതൾ എടുത്തു തലയിൽ വെച്ചു.പിന്നെ ദീപുവിന്റെ അടുത്തേക്ക് നടന്നു. അവൻ ഒരു ബ്ലാക്ക് ഷർട്ടും മുണ്ടും എടുത്തു പുറത്തേക്കിറങ്ങി. “പോകാം ” “മ്മ് “അവൾ തലയാട്ടി കൊണ്ടു അവന്റെ കൂടെ നടന്നു.ആദ്യം തന്നെ മണ്ണിട്ട ഇടവഴിയാണ് മൂന്നു പേർക്കു മാത്രം പോകാൻ വലിപ്പമുള്ളു അത്. വാക മരത്തിൽ നിന്ന് വീഴുന്ന ഇലകൾ ആ ഇടം എല്ലാവരുടെയും പ്രിയപ്പെട്ടതാക്കി…….

പിന്നെ നേരെ വയലിലേക്കാണ്…..വയലിലൂടെ നടന്നു കുറച്ചെത്തിയാൽ അമ്പലം കാണാൻ സാധിക്കും, ആ കാഴ്ച പ്രേത്യേക ഭംഗിയാണ്. അവിടെ എത്തിയതും ദീപു ഷർട്ട് അഴിച്ചു അകത്തേക്ക് കയറി.തൻവി കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ ഈശ്വരാ എന്താണ് ശരി എന്താണ് തെറ്റ് എന്നനിക്ക് ഇതുവരെ മനസിലായിട്ടില്ല…… അഭിയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ ഇങ്ങനെ പിറകെ നടക്കുന്നത് എന്നെങ്കിലും എന്നെ ഇഷ്ടപ്പെടും എന്ന് വിചാരിച്ചല്ലേ……

ഇനി നിനക്ക് തന്നെ എന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കര കയറ്റാൻ സാധിക്കൂ. കണ്ണ് തുറക്കുമ്പോയെക്കും ദീപു പ്രസാദം വാങ്ങി വന്നിരുന്നു. അവൻ അവൾക്ക് തോട്ട് കൊടുത്തു,ആലിൻ ചുവട്ടിൽ ചെന്നിരുന്നു. “ഇനി എന്താ തൻവി നിന്റെ പ്ലാൻ ” “എന്ത് പ്ലാൻ……. എല്ലാം അതിന്റെ വഴിയ്ക്ക് പോകട്ടെ “ചിരിച്ചു കൊണ്ടു നേരെ നോക്കി പറഞ്ഞു. “ഞാൻ ചോദിച്ചത് എന്താണെന്ന് നിനക്ക് ശരിക്കും അറിയാം…..

പിന്നെ ഈ ഓടി ഒളിക്കേണ്ട ഒരാവിശ്യവും ഇല്ല.” “പിന്നെ ഞാൻ എന്താ ചെയ്യേണ്ടേ??. അഭിയെ മറക്കാൻ പറ്റുമോന്ന് എനിക്കറിയില്ല ദീപു. ഇഷ്ടപ്പെട്ടു പോയി ഇനി പറിച്ചു മാറ്റാൻ പ്രയാസമാണ്. ഇനി എന്നെ വേണ്ടെങ്കിലും ആ സ്ഥാനം അങ്ങനെ തന്നെ ഉണ്ടാവും ” “നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, അഭിയ്ക്ക് ദീപ്തിയോടും അവൾക്ക് അഭിയോടും ഒരിഷ്ടമുള്ള പോലെ എല്ലാവർക്കും തോന്നിയിട്ടുണ്ട്…

പക്ഷെ അവൻ ആരോടും തുറന്നു പറഞ്ഞിട്ടില്ലന്നെ ഒള്ളു,..”ദീപു ഓർത്തു കൊണ്ടു പറഞ്ഞു. തൻവി ഒന്നും മിണ്ടിയില്ല… കാരണം അവൾക്കും അറിയാം. ദീപ്തിയും അഭിയുടെ മുറപെണ്ണാണ്. ജയേഷ് &സുമിത്ര യുടെ ഒരേയൊരു മകളാണ്. അവൾ വിദേശത്തു സെറ്റിൽഡ് ആയിരുന്നു..എല്ലാം ഉണ്ടായിട്ടും ദൈവം അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം കൊടുത്തില്ല. അങ്ങനെയാണ് അവർ ദീപ്തിയേ ദത്തെടുക്കുന്നത്.

ആദ്യം ഒന്നും അവൾക്ക് അറിയില്ലായിരുന്നു. പക്വത വന്നതോടെ എല്ലാം അറിഞ്ഞു പക്ഷെ എന്തു കാര്യം നേടിയെടുക്കാനും അവൾ ആ പേര് പറഞ്ഞു മുതലെടുക്കാൻ തുടങ്ങി. ആഗ്രഹിക്കുന്നത് എന്തും വാശി പിടിച്ചു നേടി എടുത്തിട്ടേ ഒള്ളു, ഇനി അവൾക്ക് അഭിയെ ഇഷ്ടമാണെങ്കിൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കണ്ണ് ഈറനണിയാൻ തുടങ്ങി.ദീപു കാണാതിരിക്കാൻ വേഗം കണ്ണ് തുടച്ചുനേരെ ഇരുന്നു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button