Kerala

വയനാട് പുനരധിവാസം: കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണും

വയനാട് പുനരധിവാസത്തിൽ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും

2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ലെന്നാണ് മോദി അന്ന് അറിയിച്ചത്.

Related Articles

Back to top button