അമൽ: ഭാഗം 5
രചന: Anshi-Anzz
കാർ നിർത്തിയ അങ്ങോട്ട് ചെന്നപ്പോ കണ്ടത് ആ സ്ഥലം മാത്രമാണ്….. എന്റെ കാറും ഇല്ല അമലും ഇല്ല….. പടച്ചോനെ പെട്ടോ….. അവളെ ഞാൻ ഇനി എവിടെ പോയി കണ്ടെത്തും…. ഇതത്ര നല്ല സ്ഥലമല്ല എന്നറിഞ്ഞുകൊണ്ടല്ലേ ഞാൻ അവളെ ഇവിടെ ഇട്ടിട്ട് പോയത്…. ഞാൻ എന്റെ എല്ലാ ദേഷ്യവും എടുത്ത് അവിടെ ഉണ്ടായിരുന്ന മരത്തിലടിച്ച് തീർത്തു…..
എന്റെ കയ്യിൽ നിന്നും ബ്ലഡ് വന്നപ്പോളാണ് അടിയുടെ ഊക്ക് എത്രത്തോളം ഉണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായത്….. അതൊന്നും ഞാൻ മൈന്റാക്കാതെ അവനോട് വണ്ടി എടുക്കാൻ പറഞ്ഞു….. * ****************
എന്നെ ഇവിടെ ഇട്ട് പോയിട്ട് ഒരുപാട് നേരമായി.. ഇത്തിരി എങ്കിലും പേടി അവന് എന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ ചെയ്യില്ലായിരുന്നു… അതുകൊണ്ട് അവനൊന്നിങ്ങോട്ട് വരട്ടെ പേടിപ്പിച്ച് കൊടുക്കാം ഞാൻ…. ആദ്യം ഞാൻ കാറിൽ നിന്ന് ഇറങ്ങി പോകാനാണ് കരുതിയത്….
എന്നാൽ കാറിന്റെ കീ അതിൽ കണ്ടതോടെ ഞാൻ കാറും എടുത്തൊണ്ടങ് പോയി. വീട്ടിലേക്കുള്ള റൂട്ട് അറിയുമായിരുന്നെങ്കിൽ അവനെ ഇവിടെ ഇട്ട് എനിക്ക് പോയാൽ മതിയായിരുന്നു….. എന്നാൽ അത് അറിയാത്തതുകൊണ്ട് ഞാൻ കാർ കുറച്ചപ്പുറത് ഒരാളൊഴിഞ്ഞ ഭാഗത്ത് പാർക്ക് ചെയ്തു. എന്തായാലും എന്നെ തിരഞ്ഞ് അവൻ ഇത്തിരി എങ്കിലും മുന്നോട്ട് വരും എന്നെനിക്കുറപ്പുണ്ടായിരുന്നു……
കാർ നിർത്തി അതിൽ നിന്നിറങ്ങി സൈഡിലെ കുളത്തിലേക്ക് നോക്കി നിൽക്കുമ്പോളാണ് എന്റെ അടുത്തേക്ക് ഒരാൾ വന്നത്…. ———————————- എടാ നാച്ചു….. ആ പെണ്ണ് കാർ ഓടിക്കുഓ….. അതോ ഇനി വേറെ ആരെങ്കിലും അവളെ കൊണ്ട് പോയതായിരിക്കുഓ….. അറിയില്ലടാ…… അവള് പോയതാണോ അതോ ആരെങ്കിലും കൊണ്ട് പോയതാണോ എന്ന്…. അവളെ ഇക്കാക്കമാരെങ്ങാനും ഇതറിഞ്ഞാലുണ്ടല്ലോ മൂന്നും കൂടി എന്നെ പഞ്ഞിക്കിടും…..
നീ പേടിക്കാതെടാ നമുക്ക് നോക്കാം…. ടാ ദേ എന്റെ കാർ…. അങ്ങോട്ട് വിട്….. ഇതെങ്ങനെ ഇവിടെ എത്തി… അറിയില്ല വാ നോക്കാം….. കാറിന്റെ അടുത്ത് ചെന്നപ്പോ കാറിൽ ആരും ഇല്ലായിരുന്നു…. കാറിന്റെ കീയും അതിൽ തന്നെ ഉണ്ട്… ഈ ആളൊഴിഞ്ഞ സ്ഥലത്ത് എങ്ങനെ എത്തി ഈ വണ്ടി….. ഇനി നീ പറഞ്ഞത് പോലെ ആരെങ്കിലും അവളെ…..
വാ നമുക്ക് ആരോടെങ്കിലും ചോദിച്ച് നോക്കാം…. കുറച്ച് മുന്നിലേക്ക് നടന്നപ്പോളാണ് ഒരു മരത്തിന്റെ ചുവട്ടിൽ കുറച്ച് പേർ കൂടി ഇരുന്ന് ചീട്ട് കളിക്കുന്നത് കണ്ടത്…. അവരോട് ചോദിച്ച് നോക്കാം എന്ന് കരുതി മുന്നോട്ട് നടന്നപ്പോൾ എനിക്കൊരു സംശയം തോന്നി…. അടുത്തെത്തിയതും എന്റെ സംശയം ക്ലിയർ ആയി…..
ആ കുരിപ്പ് അവിടെ ഇരുന്ന് ചീട്ട് കളിക്കാണ്….. അത് കണ്ടതും എന്റെ കൺട്രോൾ പോയീന്ന് പറഞ്ഞാൽ മതിയല്ലോ… ഡീ…….. എന്റെ വിളി കേട്ടതും അവളൊന്ന് തിരിഞ്ഞുനോക്കിയിട്ട് എന്നെ ഒന്ന് പുച്ഛിച്ച് ചിരിച്ചു…. കലിപ്പാകാൻ വേറെ എന്തെങ്കിലും വേണോ…. ഞാൻ അവളെ അടുത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് തല്ലാനായി ചെന്നപ്പോൾ അവൾ രണ്ട് കൈ കൊണ്ടും നിൽക്ക് എന്ന് കാണിച്ചു…
അപ്പൊ തന്നെ ഞാൻ അവിടെ നിന്ന് രൂക്ഷമായി അവളെ നോക്കിയപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു…. അല്ല…. താനെങ്ങോട്ടാ എന്നെ തല്ലാനൊക്കെ വരുന്നത്….. അതിന് താൻ എന്റെ ആരാ…. അവളെ ആ ചോദ്യം എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കി… നിനക്കെന്നെ തല്ലാൻ എന്തവകാശാ ഉള്ളത്….. ഇമ്മാതിരി ഒരു സ്ഥലത്ത് ഒരു വാക്ക് പോലും പറയാതെ എന്നെ ഇട്ടേച്ചു പോയതും പോര ഇപ്പൊ എന്നെ തല്ലാൻ വരുന്നു….
ഒരിത്തിരി മനുഷ്യ പറ്റുണ്ടെങ്കിൽ നീ ഇങ്ങനെ ചെയ്യുഓ…. എന്റെ സ്ഥാനത് നാജി ആണെങ്കിലും നീ ഇങ്ങനെ തന്നെയാണോ ചെയ്യാ….. ഏയ് അല്ലല്ലോ alle….. എന്നോട് മാത്രല്ലേ ഉള്ളു നിനക്ക് വെറുപ്പ്….. അവൾ പറയുന്ന ഓരോ വാക്കും കേട്ട് എന്റെ ഉള്ളിൽ എവിടെയോ ഒരു നോവ് അനുഭവപ്പെടാൻ തുടങ്ങി….. ഞാൻ അവളെ തന്നെ കണ്ണും മിഴിച് നോക്കിനിന്നു…. നിന്റെ സ്ഥാനത് എന്റെ ഇക്കാക്കമാർ ആരെങ്കിലും ആണെങ്കിൽ അവരാരും ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യൂല…..
അമൽ മതി നീ നിന്ന് പ്രസംഗിച്ചത്… വാ വന്ന് വണ്ടിയിൽ കയറ്….. അതും പറഞ്ഞ് ഞാൻ അവളെ തിരിഞ്ഞു നോക്കാതെ മറ്റവനോട് പിന്നെ കാണാം എന്നും പറഞ്ഞ് വണ്ടിയിൽ കയറി ഇരുന്നിട്ടും അവള് വരുന്നത് കണ്ടില്ല…. നോക്കുമ്പോ അവള് അവിടെ ഉള്ളവൻ മാരോടൊക്കെ യാത്ര പറയാണ്….. അവൻ മാരെയൊക്കെ കണ്ടാൽ തന്നെ സാദാരണ ബുദ്ധി ഉള്ള ഏത് പെൺകുട്ടിക്കും പേടി തോന്നും….
അമ്മാതിരി കോലമാണ്….. ഇതൊക്കെ കൂടി കണ്ട് എനിക്കാകെ പെരുവിരൽ മുതലങ് എരിഞ്ഞു കയറുന്നുണ്ട്…. ഇവളെ ഇന്ന് ഞാൻ….. കാറിൽ നിന്നും ഇറങ്ങി അവളെ അടുത്തേക്ക് ചെന്ന് പെണ്ണിനെ പൊക്കി അങ്ങെടുത്തു…. ടാ…. എന്നെ താഴെ ഇറക്ക്…. നീ എന്താ കാണിക്കുന്നേ… മിണ്ടാതെ ഇരിക്കടി കോപ്പേ….. അവളെ എടുത്ത് ഞാൻ കാറിൽ കൊടുന്നു വെച്ച് സീറ്റ് ബെൽറ്റും അങ്ങ് ഇട്ട് കൊടുത്തു…..
അടങ്ങി ഇരുന്നോണം ഇവിടെ….. നിനക്കറിയില്ല ഈ നസലിനെ….. നിന്നെ തല്ലാനോ കൊല്ലാനോ അവകാശം ഉണ്ടോ എന്നൊന്നും ഞാൻ നോക്കൂല….. എന്റെ ഈ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളു….. ഞാൻ എന്റെ ഉള്ളിൽ ഇരച്ചു വന്ന ദേഷ്യം മുഴുവൻ അവളോട് പറഞ്ഞ വാക്കുകളിൽ തീർത്ത് പോകാൻ വേണ്ടി നിന്നപ്പോൾ അവളെന്നെ നോക്കി പുച്ഛിക്കാ…..
അതിനർത്ഥം ഈ പറഞ്ഞതൊന്നും അവൾക്ക് ഏറ്റിട്ടില്ല എന്നല്ലേ….. അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു…. അതേയ്….. വീട്ടിലേക്ക് ഇന്നാ എത്തേണ്ടത് അല്ലാതെ നാളെയല്ല…. ഒന്ന് വേഗം വിടുഓ…. മനുഷ്യന് വിശന്നിട്ട് കണ്ണ് കാണാൻ വയ്യ…. അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ നിർത്തിയാലും മതി…..
അവളത് പറഞ്ഞപ്പോളാണ് അവള് food കഴിച്ചിട്ടില്ലെന്ന കാര്യം എനിക്കോർമ്മ വന്നത്….ഹോട്ടലിൽ നിർത്തി food കഴിക്കാൻ നിന്റെ അടുത്ത് കാശുണ്ടോടീ…. ആ ഉണ്ട്…. ഇനി എനിക്ക് food വേടിച്ചു തരാൻ നീ ക്യാഷ് ചെലവാക്കണം എന്നില്ല…. ഞാൻ നല്ല അന്തസായി ചീട്ട് കളിച് ക്യാഷ് ഉണ്ടാക്കിയിട്ടുണ്ട്….. അവള് പറയുന്നത് കേട്ട് ഞാൻ ഒരു അത്ഭുതത്തോടെ അവളെ ഒന്ന് നോക്കി…. സത്യത്തിൽ ഇത് പെണ്ണ് തന്നെയാണോ…..
എന്താടോ നീ നോക്കുന്നത്….. ഉണ്ട കണ്ണാ…… ഡീ കുരുപ്പേ മിണ്ടാതെ അവിടെ ഇരുന്നോ… ഇല്ലേൽ ഇപ്പോ ചവിട്ടി പുറത്തിടും ഞാൻ….. ഏതായാലും അവളെന്നെ ഒന്ന് ആക്കിയതല്ലേ… അതുകൊണ്ട് ശെരിയാക്കി കൊടുക്കാം….. ഞാൻ വണ്ടി full സ്പീഡിൽ പറപ്പിച്ചിട്ട് ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി….. നിർത്തിയതും അവൾ ഡോർ തുറന്ന് അതിൽ നിന്ന് ചാടി ഇറങ്ങി…. അതേയ് എന്റെ പൈസകൊണ്ട് വേടിച്ചു തരും എന്ന് കരുതി നിക്കണ്ടട്ടോ….
ഞാൻ തരില്ല….. ഒന്ന് പോടീ പുല്ലേ….. ആർക്ക് വേണം നിന്റെ ആ ചത്തല പൈസ….. അതുകൊണ്ട് നീ തന്നെ അങ്ങ് വെട്ടിവിഴുങ്ങിയാൽ മതി….. സാർ എന്താ വേണ്ടത്… അവളോട് ചോദിക്ക്…. ഞാൻ എനിക്ക് വേണ്ടത് ഓർഡർ ചെയ്തു…. അവനെന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന് പറഞ്ഞു…. എടൊ…. കഴിചടോ… ഞാൻ പൈസ കൊടുക്കില്ലാന്ന് വെറുതെ പറഞ്ഞതാ…. നീ എന്നെ തീറ്റിക്കാൻ നിൽക്കണ്ട …
നിനക്ക് വേണേൽ കഴിച്ച് പോര്…. എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ…. അതിന് നീയെന്തിനാ ചൂടാകുന്നെ…… ആ…. ഞാൻ ചൂടാകും…. അതിനൊക്കെ പറ്റുന്നവർ മാത്രം എന്റെ കൂടെ പോന്നാൽ മതി…. ഓഹ്…. തെണ്ടി…. ഇങ്ങനീം ഉണ്ടാവോ ജന്മങ്ങൾ…. അവൾ food കഴിച്ച് ഇറങ്ങിയതും…. എന്നോട് പറയാ…. ഞാൻ വണ്ടിയിൽ ഉണ്ടാകും… നീ ബില്ല് പേയ് ചെയ്തിട്ട് വന്നാൽ മതീന്ന്….. അതും പറഞ്ഞ് പെണ്ണവിടന്ന് ഓടി പോയി…. ആ നിമിഷം അറിയാതെ എന്തോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു………..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…