Kerala
രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; ബംഗാളി നടിയുടെ മൊഴിയെടുക്കും
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയത്. നടിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും
ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഗൈഡ് ലൈൻ അനുസരിച്ചാകും മൊഴിയെടുപ്പും തുടർ നടപടികളും
നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം കൊൽക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓൺലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും പരിശോധിക്കുന്നുണ്ട്.