Kerala
കാസർകോട് സിഎ മുഹമ്മദ് ഹാജി വധക്കേസ്: നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
കാസർകോട് അടുക്കത്തെ സിഎ മുഹമ്മദ് ഹാജി(56)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഗുഡ്ഡെ ടെമ്പിൾ റോഡ് സന്തോഷ് നായക്(37), താളിപ്പടുപ്പ് കെ ശിവപ്രസാദ്(41), അയ്യപ്പ നഗർ കെ അജിത കുമാർ(36), അടുക്കത്ത് ബയൽ ഉസ്മാൻ ക്വാർട്ടേഴ്‌സിലെ കെ ജി കിഷോർ കുമാർ(40) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്
പ്രതികൾ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. 2008 ഏപ്രിൽ 18നാണ് ബയൽ ബിലാൽ മസ്ജിദിന് സമീപം സിഎ മുഹമ്മദ് ഹാജിയെ പ്രതികൾ പിടിച്ചുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്.