Kerala
രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവർത്തകർ ബൂത്തിൽ തടഞ്ഞത് വെറും ഷോയെന്ന് വിഡി സതീശൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പോളിംഗ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ട്.
വെണ്ണക്കര ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം വെറും ഷോയാണ്. ഒരു സ്ഥാനാർഥിക്ക് ബൂത്തിൽ കയറാൻ പറ്റില്ലെന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. ബിജെപിക്ക് കിട്ടേണ്ട കുറേ വോട്ടുകൾ യുഡിഎഫിന് ലഭിച്ചതിന്റെ അസ്വസ്ഥതയാണ് അവർക്ക്
പതിനായിരത്തിലധികം ആളുകൾ വന്നാലും ഒളിച്ചോടാതെ അതിന് മുന്നിൽ ധൈര്യത്തോടെ നിൽക്കാൻ കഴിവുള്ള ആളാണ് രാഹുൽ. ഈ സംഭവത്തെ ഗൗരവമായി കാണുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.