Novel

കനൽ പൂവ്: ഭാഗം 12

രചന: കാശിനാഥൻ

കലി പുരണ്ടു കൊണ്ട് അർജുൻ അത് പറഞ്ഞപ്പോൾ താൻ ഒരുപാട് അപമാനിയ്ക്കപ്പെട്ടത് പോലെ തോന്നി പാർവതിയ്ക്ക്..

അങ്ങനെ ഒന്നും കരുതിയിട്ടില്ല ഏട്ടാ, എന്റെ ഗുരുവായൂരപ്പനാണേൽ സത്യം..

വാക്കുകൾ ഇടാറാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിച്ചു കൊണ്ട് അവൾ പറഞ്ഞു നിറുത്തി..

അഭിനയം മതിയാക്കി പോടീ എന്റെ മുന്നീന്ന്..
അർജുൻ അലറിയതും പാർവതി പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോന്നു.

എവിടെ എങ്കിലും ഒന്ന് പോയ്‌ കുറച്ചു സമയം ഇരിക്കണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ട്. പക്ഷെ പേടിയാണ് അവൾക്ക്.

ചുറ്റിനും ഒന്ന് നോക്കിയപ്പോൾ സിന്ധു ചേച്ചിയുടെ മുറി കണ്ടു.
രണ്ടും കല്പിച്ചു അവൾ, ചാരിയിട്ടിരുന്ന വാതിലു തുറന്നു അവിടേക്കു കയറി ചെന്നു..
ഒരു കസേരയിൽ ഇരുന്നു.

കൈകൾ രണ്ടും ഉപയോഗിച്ച് മുഖം മറച്ചു പിടിച്ചു കൊണ്ട് ഇരുന്നു വിങ്ങി പൊട്ടി.
കണ്ണുനീർ തുള്ളികൾ അവളുടെ അങ്കുലികളെ തഴുകി തലോടിയിറങ്ങി.

അമ്മ…..
അമ്മയെ കുറിച്ചു ഓർമ്മകളിൽ അവളുടെ ഉള്ളം വിങ്ങിപ്പൊട്ടി..
ഈശ്വരാ…. എന്തൊരു വിധിയാണിത്.എന്തിനാണ് നീ എന്നോട് ഈ ക്രൂരത കാട്ടിയത്. അതിനു മാത്രം എന്ത് പാപം ആണ് ചെയ്തേ..

അവളുടെ തേങ്ങൽ പുറത്തേക്ക് ശക്തിയായി പ്രവഹിയ്ക്കാൻ വെമ്പി നിന്നു.

പെട്ടന്ന് ആയിരുന്നു വാതിൽ തള്ളി തുറക്കപ്പെട്ടത്.
പാർവതി പിടഞ്ഞെഴുന്നേറ്റു.

അർജുൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ അവളെ വീണ്ടും വിറച്ചു.

ഇതാണോ നിന്റെ മുറി.?
അവൻ പെട്ടെന്ന് അകത്തേക്ക് കയറി വന്നു ചോദിച്ചു.

അല്ല….

പിന്നെ എന്തിനാ ഇവിടെ വന്നു പതുങ്ങി ഇരിക്കുന്നത്.

ഞാൻ പെട്ടെന്ന്, എനിക്ക്…
അവളെ വിക്കി.

അർജുൻ അവളുടെ വലതു കൈ ത്തണ്ടയിൽ പിടിത്തമിട്ടു. അതും ശക്തമായ പിടുത്തം.

ആഹ്, അർജുനേട്ടാ, എന്നേ വിട്, വേദനിക്കുന്നു…

അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു.
അപ്പോളേക്കും അവന്റെ പിടുത്തം വീണ്ടും മുറുക്കി. ഒപ്പം അവളെയും ആയിട്ട് മുറിയിൽ നിന്നും പുറത്തു ഇറങ്ങി. എന്നിട്ട് നേരെ മുകളിലേക്ക് പോയ്‌.

അവന്റെ മുറിയിലേക്ക് ചെന്ന ശേഷം പാർവതിയുടെ കൈ പിടിച്ചു കുടഞ്ഞു.

തോളു പറിഞ്ഞു പോകും പോലെ അവൾക്ക് തോന്നി. വേദന കൊണ്ട് കണ്ണ് പോലും കാണാൻ വയ്യാ.

നിനക്ക് വേദനിച്ചു അല്ലെടി…. ശരിക്കും വേദനിച്ചല്ലെ…

അർജുൻ അവളുടെ മുഖം പിടിച്ചു ഉയർത്തി…
നീ അനുഭവിച്ച ഈ വേദന ഒക്കെ എത്ര നിസാരം ആണെന്നോ…. ശരിക്കും ഉള്ള വേദന, അത് അറിഞ്ഞത് ഞങ്ങൾ ആണ്. നിന്റെ തന്ത ഒരുത്തൻ കാരണം..
അത് പറയുമ്പോൾ അർജുന്റെ വാക്കുകൾ മുറിഞ്ഞു.

എനിക്ക്…എനിക്ക് സത്യം ആയിട്ടും ഒന്നും അറിയില്ല,,
പാർവതി അവനെ നോക്കി പറഞ്ഞു.

അതിനു പകരമായി അർജുൻ അവളുടെ കരണം നോക്കി ആഞ്ഞൊരു അടി ആയിരുന്നു.

ആഹ്… അമ്മേ..
പാർവതി പിന്നോട്ട് മറിഞ്ഞു. അവളുടെ തല ചെന്നു തറയിൽ അടിച്ചു.

പെട്ടെന്ന് കാളിംഗ് ബെൽ മുഴങ്ങിയത്.
അർജുൻ ക്യാമറ പരിശോധിച്ചു.

അമ്മയും ഏട്ടനും വെളിയിൽ നിൽക്കുന്നു.

പാർവതിയേ നോക്കിയപ്പോൾ അവൾ പതിയെ നിലത്തു നിന്നും എഴുന്നേറ്റു വരുന്നുണ്ട്.

തല കറങ്ങുന്നത് പോലെ അവൾക്ക് തോന്നി. ഒപ്പം ഇടത് കവിൾത്തടം വീങ്ങിയിരിക്കുന്നു..

അർജുൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ അവൾ മേശമേൽ ഇരുന്ന വെള്ളം എടുത്തു കുറേ വായിലേക്ക് കമഴ്ത്തി.

അത് അവളുടെ ദേഹത്തൂടെ ഒക്കെ വീണു, ഇട്ടിരുന്ന ടോപ്പും നനഞു.
അതൊന്നും കാര്യമാക്കാതെ അവൾ നിലത്തേക്ക് ഇരുന്നു.

തലയുടെ പിന്ഭാഗം പൊടിഞ്ഞു പോകുന്ന വേദന.
ശ്വാസം എടുത്തു വലിച്ചു കൊണ്ട് കാൽ മുട്ടിൽ മുഖം പൂഴ്ത്തി കുറച്ചു സമയം അങ്ങനെ ഇരുന്നു.
ഈ ഇരുപ്പിൽ താൻ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ… അത് മാത്രം ആയിരുന്നു അവളുടെ പ്രാർത്ഥന.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും പാറു തല ഉയർത്തി.

അർജുനോടൊപ്പം ഒരു സ്ത്രീ അകത്തേക്ക് കയറി.
താൻ കാലത്തെ കണ്ടത് ആണ് ഇവരെ. അവൾ ഓർത്തെടുത്തു.

തറയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും തല കറങ്ങും പോലെ അവൾക്ക് തോന്നി.
എങ്കിലും പേടിയോടെ എഴുന്നേറ്റു നിന്നു.
കണ്ണിൽ ഇരുട്ട് കയറിയതേ അവൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ.

അയ്യോ… എന്താ പറ്റിയേ, മോനേ.. എടാ കുഴപ്പം ഉണ്ടോടാ…

എന്തൊക്കെയോ അവ്യക്തമായി
അവൾ ഉപ ബോധമനസ്സിൽ കേൾക്കുന്നുണ്ട്.

തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ പതിയെ കണ്ണു ചിമ്മി തുറന്നു.ആ സമയത്ത് അർജുന്റെ ബെഡിൽ കിടക്കുകയാണ് പാർവതി.

വേഗം എഴുന്നേൽക്കാൻ നോക്കി.. തലയ്ക്കു ആകെ ഭാരം പോലെ.

അടങ്ങി കിടക്കു കുട്ടി, ഇതെങ്ങോട്ടു ആണ് ഓടുന്നെ..

കട്ടിലിൽ നിന്നും വീണ്ടും എഴുന്നേറ്റു അടുത്ത കിടന്ന ഒരു കസേരയിൽ മുറുക്കി പിടിച്ചു നിൽക്കുകയാണ് പാർവതി. അവളെ നോക്കി അരുന്ധതി വഴക്ക് പറഞ്ഞു.

ഒന്നും മിണ്ടാതെ കൊണ്ട് അവൾ മുഖം കുനിച്ചു.

“ഹോസ്പിറ്റലിൽ പോണോടി നിനക്ക് ”
അർജുന്റെ ശബ്ദം ഉയർന്നതും അവൾ വേണ്ടന്ന് തല കുലുക്കി…

“മോനേ, ഒന്ന് കൊണ്ട് പോയ്‌ കാണിയ്ക്ക്. ഇനി എന്തേലും പറ്റിയാൽ അത് കൂടി നീ തങ്ങേണ്ടി വരും…”
അരുന്ധതി മകനോടായി പറഞ്ഞു.

“എനിക്ക് കുഴപ്പം ഇല്ലാ.. മുന്നേ വീണ് പോയത് കൊണ്ട് ഉണ്ടായ തല കറക്കമാ. ഇപ്പൊ മാറി.”

പതിഞ്ഞ ശബ്ദത്തിൽ പാർവതി പറഞ്ഞു.

നിനക്ക് നോക്കി നടക്കാൻ മേലേ, കൊച്ച് കുട്ടിയാണെന്ന് ആണോ വിചാരം?

അരുന്ധതി വഴക്ക് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. പെട്ടെന്ന് തന്നെ അവൾ മുഖം കുനിച്ചു.

പാർവതിയേ ഒന്നൂടെ നോക്കിയ ശേഷം അരുന്ധതി മുറി വിട്ട് ഇറങ്ങി പോയി……തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button