Education

കാടുപോലെ കടലും കത്തിയമരാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍

നനഞ്ഞ വസ്തുക്കള്‍ പ്രത്യേകിച്ചും കടലാസും മറ്റു ചപ്പുചവറുകളുമെല്ലാം കത്തിക്കുക ശ്രമകരമായ ഭൗത്യമാണ്. മഴ മുറിയാതെ പെയ്യുന്ന വര്‍ഷകാല മാസങ്ങളില്‍. എന്നാല്‍ കടലില്‍ തീയെന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ല; അതിനുള്ള സാധ്യതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

കാടുകത്തുംപോലെ കടലും കത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പഠനം നടത്തിയ ഒരു സംഘം ശാത്രജ്ഞരാണ് തീര്‍ത്തും അസംഭവ്യമെന്നു നാം ഉറപ്പിച്ചുപറയുന്ന കടല്‍ കത്തില്ലെന്നത് തിരുത്തിയിരിക്കുന്നത്.
കെട്ടിടങ്ങളോ, മരങ്ങളോ എന്നുവേണ്ട തണലെന്ന ഒന്നുമില്ലാതെ ആകാശത്തിന് കീഴില്‍ സൂര്യന്‍ ഉഗ്രരൂപത്തില്‍ ജ്വലിക്കുമ്പോള്‍ നിസ്സഹായയായി നില്‍ക്കാന്‍ മാത്രം കഴിയുന്ന കടല്‍ ചിലപ്പോള്‍ കത്തുകതന്നെ ചെയ്യുമത്രെ! കടല്‍ ജലത്തിലുണ്ടാവുന്ന താപ വ്യതിയാനമാണ് ഇത്തരം ഒരു അപൂര്‍വ പ്രകൃതി പ്രതിഭാസത്തിലേക്കു നയിക്കുന്നത്.

കാട്ടുതീയിലെന്നപോലെ അതിവിശാലമായ ഒരു ഭാഗമാണത്രെ ഇങ്ങനെ കത്തിയെരിയുക.
കടല്‍ കത്തുന്ന പ്രതിഭാസം വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ സാക്ഷ്യം. എന്നാല്‍ ഇവിടെ ആഗോള താപനം വില്ലന്റെ വേഷവുമായി ഈ പ്രതിഭാസത്തിലുമുണ്ട്.

ആഗോള താപനം വര്‍ധിക്കുന്നതിനൊപ്പം അതിന്റെ അനുകരണങ്ങള്‍ കടലിലും സംഭവിക്കുന്നതാണ് കടല്‍ കത്തുന്ന പ്രതിഭാസം കൂടാനും കൂടുതല്‍ വിശാലമായ സ്ഥലത്തേക്കു ജ്വലന പ്രക്രിയ വ്യാപിക്കാനും ഇടയാക്കുന്നത്. നാലര പതിറ്റാണ്ട് മുന്‍പ് മുതലാണ് ഗവേഷകര്‍ കടലിന്റെ ജ്വലനവുമായി ബന്ധപ്പെട്ട് ഗൗരവമായ പഠനത്തിലേക്ക് തിരിഞ്ഞത്. അതിപ്പോള്‍ അവരെപ്പോലും ഭീതിയിലാഴ്ത്തുന്ന നിലയിലേക്കു വളരുകയാണ്.

കരപോലെ അനേക കോടി ജീവജാലങ്ങളുടെ കലവറയാണ് കടലുമെന്നതിനാല്‍ ഓരോ ജ്വലനത്തിലും അനേകം കോടി ജീവികളാണ് ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെടുന്നത്. അവയില്‍ മത്സ്യങ്ങളും നാം അറിയുന്ന മറ്റ് ജലജീവികളും മാത്രമല്ല ഇല്ലാതാവുന്നത്, മറിച്ച് സമുദ്രത്തിന്റെ ആഴങ്ങളില്‍ അടിത്തട്ടുകളോട് ചേര്‍ന്ന് ജീവിക്കുന്ന അത്യപൂര്‍വമായ സസ്യജനുസ്സുകള്‍വരെ ഇല്ലാതാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്നത്.

ഭൂമിയുടെ ആയുസ്സുമായി ബന്ധപ്പെട്ട് തീര്‍ത്തും ശുഭകരമല്ലാത്ത വര്‍ത്തകള്‍ അടിക്കടി പുറത്തുവരുമ്പോള്‍ കടലും കത്തുവാന്‍ തുടങ്ങുന്നത് ഭാവിയില്‍ ഉണ്ടാക്കാവുന്ന വിപത്തുകള്‍ എന്തെല്ലാമാവുമെന്ന് പ്രവചിക്കല്‍ അസാധ്യമാണെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button