Kerala
കോട്ടയത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഒരാൾ മരിച്ചു; അരളി ഇലയുടെ ജ്യൂസ് കഴിച്ചതായി വിവരം
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഒരാൾ മരിച്ചു. മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു.