Kerala

യുവാവിന്റെ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെതിരെ മറ്റൊരു കേസ് കൂടി

കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ മറ്റൊരു കേസ്. കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബംഗളൂരുവിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് നടന്ന സിനിമ ഷൂട്ടിംഗിനിടെയാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും യുവാവ് പറയുന്നു

ബംഗളൂരു താജ് ഹോട്ടലിൽ എത്താൻ രഞ്ജിത്ത് ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലെത്താൻ നിർദേശിച്ചു. മുറിയിലെത്തിയപ്പോൾ നിർബന്ധിപ്പിച്ച് മദ്യം നൽകിയെന്നും വിവസ്ത്രനാക്കി പീഡിപ്പിച്ചെന്നുമാണ് യുവാവ് പറഞ്ഞത്.

Related Articles

Back to top button
error: Content is protected !!