Kerala

ആലപ്പുഴ എരമല്ലൂരിൽ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിൽ

ആലപ്പുഴ തുറവൂർ എരമല്ലൂരിൽ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണനാണ്(26) മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

എരമല്ലൂർ ബാറിന് സമീപം പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്നയാളാണ് ജയകൃഷ്ണൻ. രാത്രി തൊഴിലാളികൾ താമസിക്കുന്നിടത്ത് ഉറങ്ങിയ ശേഷം പുലർച്ചെ വാഹനത്തിൽ പൊറോട്ടയുമായി പോകുകയാണ് പതിവ്

പുലർച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു

Related Articles

Back to top button