കനൽ പൂവ്: ഭാഗം 14
രചന: കാശിനാഥൻ
അർജുന്റെ മുറിയിൽ നിൽക്കുന്ന ഓരോ നിമിഷവും പാർവതിയ്ക്ക് ഭയം വർധിച്ചു.
ഒരു പ്രകാരത്തിൽ അവൾ ചായ കുടിച്ചു തീർത്തു.
താഴേക്ക് ഒന്ന് പൊയ്ക്കോട്ടേ, ഗ്ലാസ് കഴുകി വെയ്ക്കാനാണ്
അവൾ അവനെ നോക്കി
ഹമ്..പൊയ്ക്കോ.
അനുവാദം കിട്ടിയതും അവൾ പെട്ടന്ന് മുറി തുറന്ന് ഇറങ്ങി പോയ്
അർജുൻ അവളുടെ ബാഗിൽ ഇരുന്ന സർട്ടിഫിക്കറ്റ്സ് ഒന്നൊന്നായി എടുത്തു ചെക്ക് ചെയ്തു നോക്കി..
എന്നിട്ട് അത് അടച്ചു സേഫ് ആയിട്ട് വെച്ചു.മെല്ലെ താഴേക്ക് ഇറങ്ങി ചെന്നു.
അർജുൻ നോക്കിയപ്പോൾ സിന്ധു ചേച്ചിയുടെ അരികിലായി നിൽക്കുന്ന പാറുവിനെ അവൻ കണ്ടത്.
മോൾക്ക് വിശക്കുന്നുണ്ടെങ്കിൽ എടുത്തു കഴിക്ക്, അർജുൻ സാറ് വരാൻ ഒന്നും വെയിറ്റ് ചെയ്യണ്ടന്നെ.
കുഴപ്പമില്ല ചേച്ചി, സാറ് കഴിച്ചിട്ട് മതി, അത് വരെ ഞാൻ പിടിച്ചു നിന്നോളം.
എന്നാലും എന്റെ കുഞ്ഞേ ഇതേ വരെ ആയിട്ടും ഒന്നും കഴിക്കാതെ… ശോ വയറു കമ്പിയ്ക്കും കേട്ടോ…
ചേച്ചി…
അർജുൻ വിളിക്കുന്ന കേട്ടതും പെട്ടന്ന് അവർ ഇരുവരും നിശബ്ദരായി.
എന്തോ.. ദ വരുന്നു കുഞ്ഞേ.ഫുഡ് ആയത് ആണ്
ഉറക്കെ പറഞ്ഞു കൊണ്ട് ചേച്ചി ഡൈനിംഗ് റൂമിലേക്ക് പോയ്.
പാറു അവനു ഉള്ള ഭക്ഷണം എടുത്തത്.. സാലഡും ചപ്പാത്തിയും ഒക്കെ അവൾ മേശമേൽ കൊണ്ട് ചെന്നു നിരത്തി
എന്നിട്ട് അല്പം മാറി നിന്നു.
താൻ പൊയ്ക്കോളൂ എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളാം.
അർജുൻ ശബ്ദം ഉയർത്തിയപ്പോൾ പാറു അടുക്കളയിലേക്ക് നടന്നു.
പത്തു മിനിറ്റ് കൊണ്ട് അർജുൻ കഴിച്ചു എഴുന്നേറ്റ് പോയിരിന്നു.
ശേഷം സിന്ധു ചേച്ചിയും അവളും കൂടെ ഇരുന്നത്.
പാർവതി പെട്ടന്ന് വന്നേക്കണം, ലേറ്റ് ആവരുത്..
അർജുൻ മുകളിൽ നിന്ന് പറഞ്ഞു.
ഭക്ഷണം കഴിച്ച ശേഷം പാറു പെട്ടന്ന് എഴുന്നേറ്റ് പോകുകയും ചെയ്തു..
റൂമിൽ എത്തിയപ്പോൾ അർജുൻ ബെഡിൽ ചാരി ഇരിപ്പുണ്ട്.
അവൾ അകത്തേക്ക് കയറി, വാതിൽ ലോക്ക് ചെയ്ത ശേഷം തലേ ദിവസം കിടന്ന ഡെസ്സിംഗ് റൂമിന്റെ അടുത്തേക്ക് പോയ്.
ഒരു ജോഡി ഡ്രസ്സ് എടുത്തിട്ട് ഒന്നും കുളിച്ചു ഫ്രഷ് ആവാനായി ചെന്നു.
ആകെ വിയർത്തു കുളിച്ചു നാശമായണു നിൽപ്പ്. അതുകൊണ്ട് ഒന്നു കുളിക്കാം എന്നു കരുതി.
വല്ലാത്ത തലവേദന ആയിരുന്നു, നന്നായി തലയടിച്ചു വീണത് കൊണ്ട് ആണന്നു അറിയാം. പിന്നെ ഭാഗ്യത്തിന് ഗുളിക കഴിച്ചപ്പോൾ അത് അങ്ങട് മാറി. ഈശ്വരന്റെ അനുഗ്രഹം… അല്ലാണ്ട് ഒന്നും അപ്പോൾ അവൾക്ക് തോന്നിയില്ല.
സിന്ധുചേച്ചി വന്നപ്പോൾ മുക്കാൽ ജീവനും കൈ വന്നത്.
അർജുൻ ഫോണിൽ എന്തൊക്കെയോ തിരഞ്ഞു ഇരിക്കുകയാണ്.. തന്നെ ശ്രെദ്ധിക്കുന്നില്ല എന്നു കണ്ടതും അവൾ പെട്ടന്ന് ഒന്ന് കുളിക്കാനായി കയറി.
അഞ്ചാറ് മിനുട്ട് കൊണ്ട് കുളിച്ചു ഇറങ്ങി വരികയും ചെയ്തു.
നീയ് എവിടെയാണ് എം ബി ബി സ് പഠിച്ചത്…?
അർജുന്റെ ശബ്ദം ഉയർന്നപ്പോൾ അവളെ വിറച്ചു.
അവൻ അടുത്തേക്ക് വന്നു നിന്നപ്പോൾ പാർവതിയുടെ മുഖം കുനിഞ്ഞു.
പാർവതി… മുഖത്ത് നോക്കെടി
അർജുൻ ഉറക്കെ പറഞ്ഞതും പാറു അവനെ നോക്കി.
ചോദിച്ചത് കേട്ടില്ലേ, നീ എവിടെ ആയിരുന്നു പഠിച്ചത്ന്നു.
ഞാൻ എം ബി ബി എസ് അല്ല പഠിച്ചത്, എം ബി എ ആയിരുന്നു. ഇന്റർനാഷണൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി.
പഠിത്തം കഴിഞ്ഞിട്ട് ഏഴു മാസം ആയല്ലോ, എന്നിട്ട് നീ എന്താ നാട്ടിലേക്ക് വരാൻ ലേറ്റ് ആയത്.?
വേറെ ഒന്ന് രണ്ടു ടെസ്റ്റ് ഉണ്ടായിരുന്നു. അതിനു പോയതാണ് കഴിഞ്ഞ മാസം ഏഴാം തീയതി.
അതുവരെ നീ എവിടെ ആയിരുന്നു, നിന്റെ സ്വന്തം വീട്ടിൽ അല്ലായിരുന്നോ.
അല്ല… എന്റെ അമ്മയുടെ തറവാട്ടിൽ, തൃശൂരു.
അതെന്താ അവിടെ നിന്നത്.
അവിടെ അച്ഛമ്മ തനിച്ചു ആയിരുന്നു, അതുകൊണ്ട്..
ഹമ്…..
ഒന്ന് മൂളിയ ശേഷം അർജുൻ അവളെ അടിമുടി ഒന്ന് നിരീക്ഷിച്ചു.
നിനക്ക് ജോലി കിട്ടിയോ..?
ഉവ്വ്…കിട്ടി
എവിടെ…
കാനറാ ബാങ്കിൽ.സിറ്റി ബ്രാഞ്ചിൽ, ഇന്ന് പോയ പോലീസ് സ്റ്റേഷന്റെ അടുത്തുള്ളത്
ഏത് പോസ്റ്റ് ആണ്?
Account സെക്ഷൻ.
അടുത്ത തിങ്കളാഴ്ച മുതൽ ചെല്ലാൻ പറഞ്ഞിരിക്കുന്നത്
എന്നിട്ട് നീ പോകുന്നുണ്ടോ?
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ മറുപടി പറയാതെ മുഖം കുനിച്ചു.
നീ ജോലിക്ക് പോകുന്നുണ്ടോന്നു?
അർജുനേട്ടൻ പോകാൻ അനുവാദം തന്നാല്..
പോകണ്ട….
അവൻ പറഞ്ഞപ്പോൾ പാർവതി ശിരസ് അനക്കി.
ഈ വീട്ടിൽ നിന്നും എവിടേക്കും നീ പോകില്ല.. കാര്യങ്ങൾ ഒക്കെ പതിയെ മനസിലാകും.
പറഞ്ഞു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി.
ആ കവിളിൽ അവൻ തന്റെ ചൂണ്ടു വിരലും തള്ള വിരലും ഉപയോഗിച്ച് അമർത്തി.
ആഹ്…. അമ്മേ….
അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.
ഇവിടെ അർജുന്റെ കാൽ കീഴിൽ
കഴിയും.. ഇനിയുള്ള കാലം… നിന്റെ അവസാനം എന്നാണോ അന്ന് വരെയും…. അതിനു മുന്നേ കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്.. ഒന്നുല്ലേലും ഞാൻ താലി കെട്ടി കൊണ്ട് വന്നത് അല്ലെ,
ഒരു വഷളൻ ചിരിയോടെ അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു എന്നിട്ട് തന്റെ റൂമിലേക്ക് നടന്നു.
വിട്… വിടെന്നെ… ഒന്നും ചെയ്യല്ലേ… പ്ലീസ്… അച്ഛനോട് ഉള്ള വൈരാഗ്യം എന്നോട് തീർക്കല്ലേ…. ഞാൻ… ഞാൻ.. എന്ത് വേണേലും ചെയ്യാം.. പക്ഷെ.. എന്നേ…
അവൾ എന്തൊക്കെയോ വിളിച്ചു പറയാൻ ശ്രെമിച്ചു. അപ്പോളേക്കും അർജുൻ അവളെ കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടിരുന്നു.
വീണ്ടും അവളുടെ തല ചെന്നിട്ട് ശക്തിയിൽ ചുവരിലേക്ക് ഇടിച്ചു.
അമ്മേ…… ആഹ്…
അവൾ തലയിൽ കൈ വെച്ചു കരഞ്ഞു പോയി.
ഞാൻ… ഞാൻ ഒരുപാവം ആണ്, എന്നേ ഒന്നും ചെയ്യല്ലേ… എന്റെ അമ്മയ്ക്ക് ഞാൻ അല്ലാതെ മറ്റാരും ഇല്ലാ…
അവൾ കിടക്കയിൽ എഴുന്നേറ്റ് ഇരുന്ന് അർജുന്റെ മുന്നിൽ കൈ കൂപ്പി.
അച്ഛൻ ഇല്ലാതെ വളർന്ന രണ്ടു കുഞ്ഞുങ്ങൾ ഉണ്ടെടി എന്റെ വീട്ടിൽ… തന്റെ 22ആ മത്തെ വയസിൽ വിധവ ആയ ഒരു സ്ത്രീ ഉണ്ട്, ആ കുഞ്ഞുങ്ങള്ടെ അമ്മ…. ഞങ്ങളുടെ പാവം ഏടത്തിയമ്മ…
മക്കളെ കണ്ടു കൊതി തീരാതെ ഈ ലോകത്ത് നിന്നും പോയവർ ആണ് എന്റെ അച്ഛനും ഏട്ടനും… അതിനു കാരണം ആരാണെന്നോ, നിന്റെ തന്ത…. അവൻ ഒറ്റ ഒരുത്തൻ..
അറിയാമോടി ചൂലെ…
അർജുൻ അവളുടെ അടുത്തേക്ക് കേറി ഇരുന്നു കൊണ്ട് പറഞ്ഞപ്പോൾ പാറുവിൻന്റെ മിഴികൾ നിറഞ്ഞു തൂവി.
അവനോട് പകരം ചോദിക്കാൻ എനിക്ക് കിട്ടിയ ഇരയാണ് നീയ്..
ഈ താലിയുടെ അവകാശി ഉണ്ടായിട്ടും നീ വിധവയായി കഴിയണം…ഒപ്പം ഒരു കുഞ്ഞിനെയും കൂടി തരാം… എന്തെ..
അവൻ ഉറക്കെ ചിരിച്ചു കൊണ്ട് പാർവതിയുടെ അടുത്തേക്ക് അല്പം കൂടി നീങ്ങി…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…