Novel

മുറപ്പെണ്ണ്: ഭാഗം 15

രചന: മിത്ര വിന്ദ

പദ്മ കുളപ്പടവിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു..

തലമുടി മുഴുവൻ ചുറ്റി കെട്ടി വെച്ച് വേഗത്തിൽ നടന്നു പോകുക ആണ്..

“ഏറ്റവും അടുത്ത് മുഹൂർത്തത്തിൽ നമ്മൾക്ക് ഈ കുട്ടിയോളുടെ വേളി നടത്തം… “ബുധനാഴ്ച അമ്മാവൻ വിളിച്ചു പറഞ്ഞതും അമ്മയ്ക്ക് ഒരേ നിർബന്ധം ഇപ്പോൾ തന്നെ പുറപ്പെടണം എന്ന്…..

തനിക്കു ഇപ്പോളും കൺഫ്യൂഷൻ ആണ് പദ്മയ്ക്ക് ഈ വേളി സമ്മതം ആണോ എന്ന്..

പദ്മയുടെ മുഖത്തു ഒരു സങ്കടം ആണ് അവനു തോന്നിയത്.

കുളപ്പടവിലേക്ക് പദ്മ ഇറങ്ങി..

അവൻ കട്ടിലിൽ വന്നു ഇരുന്നു..

എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോയി.

അരുതാത്തത് എന്തെങ്കിലും സംഭവിക്കാൻ പോകുന്ന ഒരു പ്രതീതി.

പദ്മയുടെ മനസ് അറിയാൻ അവൻ ഒടുവിൽ തീരുമാനിച്ചു.

കാവിൽ ആണെങ്കിൽ ഉത്സവത്തിന്റ ബഹളം ആണ്..

അതുകൊണ്ട് ഒക്കെ ഒന്ന് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ന് അവൻ ഓർത്തു.

കുറച്ചു കഴിഞ്ഞതും സേതുവും കുളത്തിൽ പോയി ഒന്ന് മുങ്ങി നിവർന്നു..

അവൻ ആകെ ഉഷാറായി..

മുറ്റത് എത്തിയപ്പോൾ പദ്മ കാവിലേക്ക് പുറപ്പെടുക ആണ്.

“നിയ് നില്ക്കു മോളെ… സേതുന്റെ ഒപ്പം പുറപ്പെടാം
.”അപ്പച്ചി പറഞ്ഞു.

“ഇല്ല്യ…. പദ്മ പൊയ്ക്കോളൂ… ഇറങ്ങിയത് അല്ലെ ”

സേതു അവൾക്ക് അനുവാദം കൊടുത്തു.

“ഇതാണ് ഇപ്പോൾ നന്നായത്,,,,, ഇനി രണ്ടാളും ഒരുമിച്ചു പുറപ്പെട്ടാൽ മതി, സേതു….. ഇവൾ നിന്റെ വേളി ആകാൻ പോകണ കുട്ടി ആണ്… ”

അപ്പച്ചിയുടെ നിർദ്ദേശപ്രകാര സേതുഏട്ടൻ പദ്മയുടെ ഒപ്പം നടന്നു.

“പദ്മ…… “കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം അവൻ വിളിച്ചു.

“എന്തോ… %

“നിന്റെ മുഖം എന്താണ് കുട്ടി, വല്ലാണ്ട് ഇരിക്കുന്നത്.. നിനക്ക് നല്ല സുഖം ഇല്ല്യേ.. ”

“ഹേയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ… ഏട്ടന് വെറുതെ തോന്നണത് ആണ്.. ”

പെട്ടന്ന് അവൻ അല്പം സ്വാതന്ത്ര്യത്തോടെ അവളുടെ കൈക്ക് കയറി പിടിച്ചു..

“ഞാൻ അറിയുന്ന പദ്മ ഇങ്ങനെ അല്ലായിരുന്നു…. എന്റെ വരവും കാത്തു, ഞാൻ കൊണ്ട് വരുന്ന കുപ്പിവളകളും, മുത്തുമാലയും ഒക്കെ കാത്തു ഇരിക്കുന്ന ഒരു പദ്മ ഉണ്ടായി രുന്നു…. ആ പദ്മയെ ആണ് എനിക്കു ഇഷ്ട്ടം… ”

അവൾ അവന്റെ കണ്ണുകളിൽ നോക്കി..

“നമ്മുട രണ്ടാളുടെയും വിവാഹം ഉറപ്പിച്ചിരിക്കുക ആണ് എല്ലാവരും… അറിയാമല്ലോ അല്ലെ…. ”

“ഇല്ല്യ… ഞാൻ അറിഞ്ഞില്ല.. “പെട്ടന്ന് അവൾ അങ്ങനെ ആണ് പറഞ്ഞത്..

“ങേ…. ”

“മ്മ്.. അതേ…. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല… ”

“എന്താ നിയ് പറയണത്…. ”

“അതേ.. സത്യം… എന്റെ അറിവോടെ അല്ല ഏട്ടാ…. ”

അവൾക്ക് വാക്കുകൾ മുറിഞ്ഞു.

“കുട്ടിയ്ക്ക് അപ്പോൾ ഈ വിവാഹത്തിന് സമ്മതം അല്ലെ.. ”

“അത് പിന്നെ.. എനിക്ക്…. ”

“മ്മ്.. എന്താണെങ്കിലും പറഞ്ഞോളൂ… ”

“അത്… ഏട്ടാ…. ”

“മ്മ്… എന്നെ ഇഷ്ട്ടം അല്ലെ പദ്മയ്ക്ക്… ”

“അയ്യോ ഒരിക്കലും അങ്ങനെ പറയരുതേ…. ഏട്ടനെ എനിക്ക് ഇഷ്ട്ടം ആണ്…. പക്ഷെ… ”

“മ്മ്.. അതു മാത്രം കേട്ടാൽ മതി എനിക്ക്.. ഇനി ഒരു പക്ഷെയും ഇല്ല… ”

അവൻ അവളുമായി കാവിലേക്ക് നടന്നു..

പദ്മയ്ക്ക് സങ്കടം വന്നിട്ട് വയ്യ..

******കുറേ സമയം ആയി സിധുവിന്റെ ഫോൺ നിർത്താതെ ഇരമ്പുന്നു..

അവൻ നോക്കിയപ്പോൾ പൂജ ആണ്..

“ഹെലോ…. ”

“എടാ കുരങ്ങാ,, നി ഇതു എവിടെ ആയിരുന്നു.. എത്ര നേരം ആയി ഞാൻ വിളിക്കുന്നു… ”

അവളുടെ കിളികൊഞ്ചല് അവന്റെ കാതിൽ അലയടിച്ചു..

“കുറച്ചു ബുക്സ് റെഫർ ചെയ്യാൻ ഉണ്ടായിരുന്നു.. ഫോൺ സൈലന്റ് ആയിരുന്നു.. ”

“Mm..ok ok..ഇനി ഈ പൂജ ഇടയ്ക്ക്ക് ഒക്കെ വിളിക്കും കെട്ടോ, so ഇങ്ങനെ സൈലന്റ് മോഡിൽ ഫോൺ ഇടരുത്…. ”

“മ്മ്…. ”

“സിദ്ധു ഏട്ടാ…….. ”

“മ്മ്… പറയെടി.. ”

“ഏട്ടൻ അറിഞ്ഞോ… അമ്മയ്ക്ക് നമ്മുട വിവാഹത്തിന് സമ്മതം ആയത് എങ്ങനെ ആണ് എന്ന്… ”

“മ്മ്.. അമ്മായി വിളിച്ച…പക്ഷെ കാര്യം എനിക്കു അറിഞ്ഞുകൂടാ.. ”

“ഉവ്വോ…..എന്നിട്ട് എന്തെ എന്നോട് ചോദിക്കത്ത… .

“അതൊക്ക പിന്നീട് നി പറഞ്ഞാൽ മതി… ”

“മ്മ്.. ok

“സിദ്ധു ഏട്ടാ… ഞാൻ ഇപ്പോൾ എന്തൊരു ഹാപ്പി ആണെന്നോ… ഇപ്പോൾ തന്നെ ഓടി വന്നു നിന്നെഅവൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ ഉള്ള മനസ് ഇണ്ട് എനിക്ക്… ”
.. ”

“ഇതു എന്താ ഇങ്ങനെ മ്മ്… മ്മ്… മ്മ്…. എന്ന് വെയ്ക്കുന്നത്…. ഏട്ടന് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ….. ”

“ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം.. ഇപ്പോൾ ഇത്തിരി ബിസി ആണ്… ”

“Ok ok
..ഞാൻ veykkam…പക്ഷെ ഇത്തിരി കഴിഞ്ഞു വിളിക്കുമ്പോൾ ഇങ്ങനെ ആകരുത് കെട്ടോ… ”

അവൾ ഫോൺ കട്ട്‌ ചെയ്തു..

ഇത്രയും ഹാപ്പി ആയിട്ട് നിൽക്കുന്ന ഇവളോട് എങ്ങനെ…

എന്നാലും അമ്മയോട് ഉടൻ തന്നെ കാര്യങ്ങൾ തുറന്നു പറയാൻ അവൻ തീരുമാനിച്ചു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button