Novel

എന്നും നിനക്കായ്: ഭാഗം 9

രചന: Ummu Aizen

അങ്ങനെ കളിച്ചും ചിരിച്ചും ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ആരോ പിന്നിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.എന്റെ പിന്നിൽ നിന്നു കൊണ്ട് എന്നെ നോക്കി കൊലച്ചിരി ചിരിക്കുവാണ് ആ ചെകുത്താൻ ഫായിസ്. അവനെ മൈൻഡ് ചെയ്യാതെ ഞാൻ ഫുഡ് കഴിച്ചു. അവൻ അപ്പുറത്തു നിന്ന് ഒരു chair എടുത്ത് എന്റെ അടുതിട്ടു അവിടെയിരുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.

“എന്താടി ഞാൻ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് വിചാരിച്ചോ?? നിന്റെ സാർ എന്നെ അങ്ങ് ഉലത്തുമെന്ന് കരുതിയോടി പുല്ലേ?അയ്യയ്യോ സോറി മോളെ ഞാൻ ചില സമയം ഇങ്ങനെയാ ഒരുമാതിരി ചെകുത്താന്റെ സ്വഭാവമാ… അല്ലേലും മാലാഖയെ പോലുള്ള നിന്നോട് ഇത്ര ദേഷ്യത്തിൽ സംസാരിക്കാൻ ആർക്കെങ്കിലും പറ്റുമോ? അല്ലേടാ ആഷി…”

“പടച്ചോനേ? ഈ ചെറുക്കന് വട്ടാണോ നല്ലവനായും മോശമായും സംസാരിക്കുന്നു.”( ഞാൻ എന്നോട് തന്നെ ചോദിച്ചതാണ് ട്ടോ ) “അതെ.. അന്ന് ഞാൻ തന്നെ തല്ലിയതിനും തന്നോടും ഫ്രണ്ട്സിനോടും മോശമായി പെരുമാറിയതിനും ഒക്കെ സോറി.”

ഫായിസ് ആണ് ട്ടോ. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ പട കളെ നോക്കിയപ്പോൾ അവർ എന്റെ അതേ അവസ്ഥയിലാണ്. ഏതായാലും അനസ് സാറിന്റെ സംസാരത്തിൽ ഇവൻ ആളത്ര ശരിയല്ല എന്ന് മനസ്സിലായതുകൊണ്ട് ഞങ്ങൾ എസ്കേപ്പ് ആവാൻ ശ്രമിച്ചു. അപ്പോഴേക്കും അവൻ എന്റെ കൈ പിടിച്ചു വെച്ചു.

“എങ്ങോട്ടാണ് ഈ പോകുന്നേ എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോയാൽ മതി”അവൻ കൈ പിടിച്ചു വലിച്ചു അവിടെത്തന്നെ ഇരുത്താൻ നോക്കി . “ആഹ്… എന്റെ കയ്യീന്ന് വിടടാ… “ഞാൻ എന്റെ കൈകൊണ്ട് അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു. എവിടെ, ഞാൻ നോക്കിയിട്ട് അവന്റെ ഇരുമ്പ് പോലോത്ത കൈ ഒന്ന് അനങ്ങിയത്‌ പോലുമില്ല.

എന്റെ ഫ്രണ്ട്സിനെ അവന്റെ ഫ്രണ്ട്സ് തടഞ്ഞുവെച്ചു. “ഇക്കാന്റെ റിഷു വാശി പിടിക്കാതെ അവിടെ ഇരിക്കാൻ നോക്ക് ഇക്ക കുറച്ചു സംസാരിക്കട്ടെ.” അപ്പോഴേക്കും ആരുടെയോ കൈകൾ വന്നു അവന്റെ കയ്യിൽ നിന്നും എന്റെ കൈകൾ സ്വതന്ത്രമാക്കി . വേറാരുമല്ല ട്ടോ നമ്മുടെ മുത്ത് യാസീക്ക.അവർ നാലാളും (ഓന്റെ ഫ്രണ്ട്സും )

എന്റെ ഫ്രണ്ട്സിനെ പിടിച്ചവരുടെ പിടിയൊക്കെ വിടുവിപ്പിച്ചു. “ഡാ ഫായിസ്…. നിന്നോട് എത്ര തവണ പറഞ്ഞതാ ഇവിടുത്തെ പെൺ പിള്ളേരോട് നിന്റെ വൃത്തികെട്ട കളികളുമായി ചെല്ലരുതെന്ന്.നീയൊക്കെ എപ്പോഴാ നന്നാവുന്നത്. ” “നന്നാവുമ്പോൾ നിന്നെ വിളിച്ചു പറയടാ”ഫായിസ് യാസീക്കാനെ നോക്കി പുച്ഛത്തോടെ പറഞ്ഞു

“നിനക്ക് തോന്നുമ്പോൾ നന്നായിക്കോ, but ആ കളിയുമായി ഇവരുടെ അടുത്തു നിന്നെ കണ്ടാൽ ഉണ്ടല്ലോ പുന്നാര മോനേ ഫായി പിന്നെ കളിക്കാൻ നീ ഉണ്ടാവില്ലടാ.. മനസ്സിലായോടാ? ” “എന്നാൽ ഇപ്പോൾ തന്നെ ശരിയാക്കിത്തരാം “എന്ന് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വരാൻ നോക്കിയതും യാസീക്കാ ന്റെ കൈകൾ അവന്റെ കഴുത്തിന് മുറുകിയതും ഒരുമിച്ചായിരുന്നു.

പിന്നെ അതിൽ രണ്ടുപേരുടെയും ഗാങ്ങും കൂടിയപ്പോൾ സംഗതി വൻ അടിയായി. അപ്പോയേക്കും ആരൊക്കെയോ ചേർന്ന് ടീച്ചേഴ്സിനെ വിളിച്ചു രണ്ട് ടീമിനെയും രണ്ടുവഴിക്ക് പറഞ്ഞയച്ചു ഞങ്ങൾ നാലും യാസീക്കന്റെ ടീമിന്റെ പിന്നാലെ വെച്ചു പിടിച്ചു. അവനും പടകളും അവരുടെ സ്ഥിരം place ആയ മാവിൻചുവട്ടിൽ പോയിരുന്നു.

“സോറി യാസീക്ക… ഞാൻ കാരണം പ്രോബ്ലം ആയി അല്ലേ…iam very very sorry ട്ടോ. “ഞാൻ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു. (അവന്റെ മുഖത്ത് നോക്കിയാൽ നമ്മളുടെ കൺട്രോൾ പോവുന്നത് കൊണ്ടാണ് ട്ടോ). “എന്താടി ഊളേ… അവനു മാത്രമല്ല ഞങ്ങൾക്കെല്ലാർക്കും കണക്കിന് കിട്ടി,അവനു മാത്രം ഒരു സോറി പറച്ചിൽ”വേറാരുമല്ല ട്ടോ നമ്മുടെ main ശത്രു ഫാറൂക്കയാണ്.

“ശരിയാ ട്ടോ.. അവർ എല്ലാവരും കൂടി അല്ലേ നമ്മെ രക്ഷിച്ചത് “എന്നിട്ട് സോറി താങ്ക്സ് ഒക്കെ ഓനിക്കുമാത്രം. പാറു തെണ്ടി വിഷയം മാക്സിമം പെരുപ്പിക്കാൻ നോക്കുവാണ്. “യാസീൻ… ഇവളുടെ ഒരു കാര്യത്തിലും ഞങ്ങളെ വിളിച്ചേക്കരുത്”ഫറൂക്ക ഇത്തിരി കലിപ്പിൽ പറഞ്ഞു. “എന്റെ ഇക്കാക്കമാർ ഇത്ര പെട്ടെന്ന് പിണങ്ങിയോ”നമ്മൾ മെല്ലെ സോപ്പ് ഇടാൻ തുടങ്ങി.

“അത് പിന്നെ ആദ്യം വന്നത് യാസീക്ക അല്ലേ.അത്കൊണ്ടാണ് ആദ്യം ഓനോട് പറഞ്ഞത്. നിങ്ങളോട് എല്ലാവരോടും എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല ആ ചെകുത്താന്റെ കയ്യിൽ നിന്ന് രക്ഷിച്ചതിന്.” ” മോളെ നിന്റെ സോപ്പിങ് ഒക്കെ മതി തല്ക്കാലം ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു.” അൻഷിക്കയാണ്.

“എന്തായാലും റിഷു.. നീയും ഇവരും അവന്റെ കണ്ണിൽപ്പെടാതെ നോക്കിക്കോ. ഒരാളെ സ്കെച്ച് ചെയ്താൽ അത്രപെട്ടെന്ന് വിടുന്നവനല്ല ആ ഫായിസ് ” “ചുമ്മാ പേടിപ്പിക്കല്ലേ അൻഷിക്കാ” ഫിദുവാണ്. “നിങ്ങൾ പേടിക്കേണ്ട അവൻ നിങ്ങളെ ഒന്നും ചെയ്യില്ല നിങ്ങളുടെ അടുത്ത് എത്തുമ്പോഴേക്കും ഒരു മിസ്കോൾ or msg ഞങ്ങളെത്തും അപ്പോയെക്കും” യാസീക്കയാണ്. “നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല”ഫറൂക്കയാണ്.

കുറെനേരം അവരോട് ക ത്തി അടിച്ചിരുന്നു.അവരോട് സംസാരിച്ചാൽ സമയം പോന്നത് അറിയില്ല . കൂട്ടത്തിൽ എന്റെ വായിനോട്ടവും അടിപൊളിയായി നടന്നു.. യാസീക്കയിൽ നിന്നും നോട്ടം മാറ്റിയപ്പോൾ ആണ് ഞങ്ങളെ തന്നെ വീക്ഷിച്ചു നിൽക്കുന്ന ആ കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്!…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button