Kerala
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവന്ന കാര്യങ്ങൾ രാജ്യത്തിന് തന്നെ അപമാനമാണ്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്
അദ്ദേഹത്തിന് പിന്തുണ നൽകിയത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് എങ്ങനെ ഇതിൽ നിന്ന് ഒളിച്ചോടാൻ കഴിയും. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും സതീശൻ പറഞ്ഞു
കേരളം ഞെട്ടാൻ പോകുന്ന ഗുരുതര കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സിബിഐ അന്വേഷണം വേണം. ഭരണപക്ഷ എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കട്ടെ. മുഖ്യമന്ത്രി വാ തുറക്കണം. ധൈര്യമുണ്ടെങ്കിൽ മാധ്യമപ്രവർത്തകരെ കാണണമെന്നും സതീശൻ പറഞ്ഞു