Kerala
പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. തിരുവനന്തപുരം പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്.
രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നുച്ചയോടെയാണ് തീപിടിത്തമുണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.