Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 12

രചന: ജോഷിത ജോഷി

ഇനി എന്തെങ്കിലും അറിയാൻ പറ്റിയാൽ അത് മാധുന്റെ കയ്യിൽ നിന്ന് മാത്രം ആണെന്ന് മനസിലാക്കിയ കൊണ്ട് റെനിലിനേം ആഷിയെയും അതിന് വേണ്ടി പറഞ്ഞു വിട്ടു. അന്ന് അവരോട് സംസാരിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല… എന്നും ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്ന എന്റെ കൊച്ചിന്റെ ചുണ്ടിൽ വിഷാദം നിറഞ്ഞ ചിരി ആയിരുന്നു. എന്നും കരിമഷി എഴുതിയിരുന്ന അവളുടെ കണ്ണിൽ ഇന്ന് കണ്ണ് നീരിന്റെ നിർത്തിളക്കം ആണ് കണ്ടത്.
എനിക്ക് അവളെ ഇഷ്ട്ടം ആയിരിന്നു എന്ന് റെനിൽ പറഞ്ഞപ്പോ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നാ ഞാൻ പ്രതീക്ഷിച്ചത്.. പക്ഷെ അവൾടെ ആ നിസ്സഹായയായ ഇരിപ്പ് കണ്ടപ്പോ എനിക്ക് മനസിലായി വേറെ എന്തോ കാര്യം ഉണ്ടെന്ന്..
അതുകഴിഞ്ഞ് അവൾ കല്യാണം ഏകദേശം ഉറപ്പിച്ചു എന്ന് പറഞ്ഞ കേട്ടപ്പോ എല്ലാം എന്റെ കയ്യിന്ന് പോകുവാണോ എന്ന് തോന്നി എനിക്ക്. ആരോടും ഒന്നും പറയാതെ തലയും കുനിച്ച് പോകുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ നെഞ്ചിൽ ആരോ കത്തി കുത്തികയറ്റുന്ന പോലെ ആണ് തോന്നിയത്. പിന്നെ ഞാൻ അവിടെ കാണിച്ച് കൂട്ടിയത് എന്താ എന്നൊന്നും അറിയില്ല… ഒരു മാതിരി വട്ട് പിടിക്കുന്ന അവസ്ഥ ആയിരുന്നു.
ഇനി കുടിക്കില്ല എന്ന് തീരുമാനിച്ച ഞാൻ വീണ്ടും കുടിക്കാൻ തുടങ്ങി…എന്നെ ചീത്ത പറയാൻ വന്ന കിച്ചുവിനെ കെട്ടിപ്പിടിച്ച് “എനിക് അവൾ ഇല്ലാതെ പറ്റില്ലെടാ…എനിക്ക് തന്നെക്കാവോ അവളെ പൊന്ന് പോലെ ഞാൻ നോക്കിക്കൊളാടാ…” എന്നും പറഞ്ഞ് കരഞ്ഞപ്പോ എനിക്ക് മനസിലായി ഇനി അവൾ ഇല്ലാതെ ഒരു ജീവിതം എനിക്ക് ഇല്ലെന്ന്.
“അവളെ വേണം എന്നും പറഞ്ഞ് ഇവിടെ കുടിച്ചോണ്ട് ഇരുന്നാൽ ഒന്നും നടക്കില്ല… എല്ലാം ചെയ്തത് ആരെണെന്നും ഇപ്പൊ ഏത് ചെക്കൻ ആണ് വന്നതെന്നും എല്ലാം കണ്ട് പിടിച്ചു… ഇനിയും ഇരുന്ന് കുടിക്കാൻ ആണ് തീരുമാനം എങ്കിൽ എന്താന്ന് വെച്ച ചെയ്യ്” എന്നുള്ള കിച്ചുവിന്റെ സംസാരം ആണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്. പിന്നെ നേരെ ആ ചെക്കനെ കാണാൻ പോകൽ ആയുരുന്നു. പ്രേമം സിനിമയിൽ സെലിൻ ആയി മനസ്സമതം കഴിഞ്ഞ ചെക്കനെ കാണാൻ നിവിൻ പോളിയും ബാക്കി ഉള്ളവരും പോകുന്ന അതേ രീതി തന്നെ ആയിരുന്നു ഇവിടേം.
നല്ല ഭാഷയിൽ ആദ്യം കാര്യം പറയാം ചെക്കൻ ഇടഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ട കീറിക്കോ എന്നായിരുന്നു മോളിന്ന് ഉള്ള ഓർഡർ. (ഈ മോളിൽ ആരെന്ന് അല്ലെ ഇപ്പൊ ചിന്തിക്കുന്നെ… വഴിയേ മനസിലാവും…)
പിന്നെ ഒന്നും നോക്കില്ല ഞാനും കിച്ചുവും റെനിലും പിഷോണും കൂടി അവൻ ഉള്ള സ്ഥലത്തേക്ക് പോയി. ഞങ്ങൾ ചെന്നപ്പോ ചെക്കൻ എന്തോ വലിച്ചോണ്ട് ഇരിക്കുവാ.. അത് കണ്ടപ്പോ തന്നെ പിഷോണ് പറഞ്ഞു
“എടാ ഇത് ജോയിന്റ് ആണ്… മിക്കവാറും നമ്മുടെ കൈക്ക് പണി ആകും ” എന്ന്. അവന്റെ മുഖം കണ്ടപ്പോ തന്നെ ഒന്ന് പൊട്ടിക്കാൻ എനിക്ക് തോന്നിയത് ആണ്.. പിന്നെ വേണ്ടാന്ന് വെച്ച്.
“ആരാ….” ( ആ തെണ്ടി ആട്ട.. ആരാന്ന് നിനക്ക് ഇപ്പൊ മനസിലാവും മോനെ…)
” ഹായ്…ഞാൻ റോയ്. ഞങ്ങൾ മിഥുനോട് ഒരു കാര്യം സംസാരിക്കാൻ വേണ്ടി വന്നതാണ്.”
എന്റെ വിനയം കണ്ടിട്ട് പകച്ചു പണ്ടാരം അടങ്ങി നിൽക്കുവാൻ ബാക്കി ഉള്ളതുങ്ങൾ. ഇതിക്കെ എന്ത് എന്നും വിജാരിച്ച് ഞാൻ ബാക്കി പറയാൻ തുടങ്ങി.
“മിഥുൻ താൻ കുറച്ച് ദിവസം കഴിഞ്ഞ് പെണ്ണ് കാണാൻ പോകുന്ന മാധു ഇല്ലേ… അവളെ എനിക്ക് ഇഷ്ട്ടം ആണ് അവൾക്ക് എന്നെയും… കല്യാണം ഒരു വിധം ഒത്തു വന്നതാണ് പക്ഷെ ആരോ ഇടയിൽ കയറി കളിച്ചു…അത് കൊണ്ടാണ് ഇപ്പൊ മിഥുന്റെ അടുത്ത് ഈ കല്യാണാകര്യം വന്നേക്കുന്നത്… അത്കൊണ്ട്… മിഥുൻ ഈ കല്യാണത്തിന് താൽപര്യം ഇല്ലാന്ന് പറഞ്ഞു മാറണം… ”

“ഇല്ലെങ്കിൽ… ”
ഈ തെണ്ടി ഇത് എന്താണ് ഈ പറയുന്നത് എന്ന് ആലോചിച്ച് നിന്നപ്പോ അവൻ പറയാൻ തുടങ്ങി.
” ഈ കല്യാണത്തിൽ നിന്ന് ഞാൻ മാറിയില്ലെങ്കി നി എന്ത് ചെയ്യും…. അങ്ങനെ ഒഴിഞ്ഞ് മാറാൻ അല്ലല്ലോ എന്റെ വീട്ടുകാരും പിന്നെ നിങ്ങൾ പറഞ്ഞ ആ പെണ്ണില്ലേ ന്താ പേര് … ആ ….. മാധു… അവളുടെ അമ്മുമ്മയും ചേർന്ന് നിന്റെ ആലോചന മുടക്കിയത്…”
അവന്റെ വർത്തമാനം കേട്ടപ്പോ ഉണ്ടല്ലോ ചെകളം നോക്കി ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്… കൈ പൊക്കി ഒന്ന് കൊടുക്കാൻ പോയതും പടക്കം പൊട്ടണ പോലെ ഒരു ശബ്ദവും കവിളത്ത് കൈ വെച്ച് നിക്കണ അവനേം ആണ് കണ്ടത്… കുറച് മാറി കൈ കുടഞ്ഞ് നിൽക്കണ കിച്ചുനേ കണ്ടപ്പോ എനിക്ക് കാര്യം മനസിലായി.
“ഡാ… നി എന്നെ തല്ലി അല്ലേ.. ഈ മിഥുൻ ആരാന്ന് നിനക്ക് ശരിക്കും അറിയില്ല… നീ ഇന്ന് എന്നെ അടിച്ച ഈ അടിക്ക് നീ പെങ്ങൾ ആയി കൊണ്ട് നടക്കുന്നില്ലേ മാധു അവൾ അനുഭവിക്കാൻ പോകുന്നത്. നീ ചെവിയിൽ നുള്ളിക്കോ ഇതിന് അവൾക്ക് പലിശ സഹിതം ഞാൻ കൊടുത്തിരിക്കും…😏”

ഈ പന്ന *** എന്റെ കയ്യിന്ന് കൊണ്ടേ പോകു എന്ന തൊന്നുന്നേ..ചെകളം നോക്കി ഒന്ന് ഞാനും കൊടുത്തു… അല്ല പിന്നെ സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ

” ഡാ #$*$# മോനേ… നീ ആരാടാ എന്റെ പെണ്ണിനെ തല്ലും എന്ന് പറയാൻ… അങ്ങനെ നീ വിചാരിച്ചപ്പോ തന്നെ നിന്നെ കൊല്ലേണ്ടത് ആണ്… പിന്നെ വേണ്ടാന്ന് വെക്കുന്നത് എനിക്ക് എന്റെ പെണ്ണിന്റെ കൂടെ ജീവിക്കാൻ ഉള്ളതാണ്…കേട്ടോടാ…”
“ഹോ അപ്പോ നീ ആണല്ലേ ആ ലവൻ…. നിനക്ക് എന്തിന്റെ ആടാ… കാണാൻ ഒക്കെ കൊള്ളാല്ലോ.. എന്തിനാ അവളെ തന്നെ കെട്ടണം എന്ന് പറഞ്ഞ് നടക്കുന്നെ..
ഹാ പിന്നെ പിന്നെ പെണ്ണ് നല്ല ഒരു അടിപൊളി ചരക്ക് ആണ്.. അപ്പൊ നീ പുറകെ നടക്കുന്നതിൽ തെറ്റില്ല….”
“ടാ നായിന്റെ മോനെ ഞങ്ങടെ പെങ്ങളെ പറ്റി അനാവശ്യം പറയുന്നോടാ…” (പിഷോൺ)
കൊടുത്തു അവന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവുട്ട്… ആ തെണ്ടി തെറിച് നിലത്തേക്ക് വീണു. എന്നുട്ടും അവന്റെ അഹങ്കാരം മാറുന്നുണ്ടായിരുന്നില്ല… വായിൽ വന്ന ചോര തുപ്പിക്കളഞ്ഞ് അവൻ എണീറ്റ് എന്നിട്ട് ഞങ്ങളെ ഒക്കെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു.

” കൊള്ളാം… കൊള്ളാം… പെങ്ങളോട് സ്നേഹം ഉള്ള കൂടെപിറക്കാതെ കൂടപ്പിറപ്പായ അങ്ങളമാർ… ദേ പിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ചെക്കനും… വാ… അടിപൊളി… അപ്പൊ ഞാൻ ആണ് വില്ലൻ അല്ലേ… മ്… എനിക്ക് ഇഷ്ട്ടയി… റോയിയെ നീ ആ പെണ്ണിനെ മറന്നേക്ക്…അവൾ എനിക്ക് ഉള്ളതാണ് ഈ മിഥുന്… അത് ഇനി ആര് വന്ന് എതിർത്തലും അവളുടെ കഴുത്തിൽ ഞാൻ തന്നെ മിന്ന് കെട്ടും.. അങ്ങനെ നീ ഒക്കെ വന്ന് അങ്ങ് 2 തല്ലും തല്ലി നിക്കുമ്പോ പേടിച്ച് പോവാൻ ഞാൻ വെറും ഉണ്ണാക്കാൻ അല്ല… അതിന് വേണ്ടിട്ട് അല്ല ഞാൻ അവളുടെ ആ മണ്ടി അമ്മുമ്മയെ കൂട്ട് പിടിച്ച് നിന്റെ ആലോചന മുടക്കിയത്… അവരുടെ വിചാരം എനിക്ക് ശരിക്കും അവളെ ഇഷ്ട്ടം ആണെന്ന് ആണ്… ഹ ഹ ഹ… മണ്ടി തള്ള… നീ നോക്കിക്കോ അവളെ ഞാൻ തന്നെ കേട്ടുക….” അത് പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ അവന്റെ കരണം നോക്കി 3 അടിയും അടിവയർ നോക്കി ഒരു ചവുട്ടും കിട്ടി… പാവം ചെക്കൻ സ്വർഗം കണ്ടിട്ടുണ്ടാവും… അമ്മാതിരി അടി അല്ലെ കിട്ടിയേ…

“അതെങ്ങനെ ആടാ മാധു ജോണിന്റെ അപ്പൻ ആയ ജോൺ അതായത് ഈ ഞാൻ ഇവിടെ ഇങ്ങനെ ജീവനോടെ നിൽക്കുമ്പോ നീ എന്റെ മോളെ കെട്ടുന്നത്? അത് എനിക്ക് ഒന്ന് കാണണം അല്ലോ… ?”
വേറെ ആരും അല്ലാട്ടാ എന്റെ പെണ്ണിന്റ അപ്പൻ മൈ ഡിയർ അമ്മായി അപ്പൻ ആണ് ആ മാസ്സ് ഡയലോഗ് പറഞ്ഞത്.

” ഡാ പിഷോണെ റെനിലെ ആ ചെറുക്കനെ ആ കസേരയിൽ പിടിച്ച് ഇരുത്തിയെ..അപ്പച്ചന് കുറച്ച് സംസാരിക്കാൻ ഉണ്ട് അവനോട്…മ്… വേഗം”
അതും പറഞ്ഞ് അപ്പച്ചൻ ഒരു കസേര എടുത്ത് ഇട്ട് ഇരുന്നു അതിന്റെ മുമ്പിൽ തന്നെ ആ നായിന്റെ മോനെയും ഇരുത്തി… അവന്റെ ഇരിപ്പ് കാണുമ്പോ ഇനിം കൊടുക്കാൻ ആണ് തോന്നിയത്… കൈ ഒക്കെ പെരുത്ത് കേറി വന്നു..കറക്റ്റ് സമയത്താണ് എന്റെ തോളിൽ ഒരു കൈ വന്ന് അമർന്നത്.. തിരിഞ്ഞു നോക്കിയതും ഞാൻ കണ്ടു പയ്യെ കണ്ണ് ചിമ്മി എന്നെ നോക്കുന്ന എന്റെ പപ്പയെ.. പപ്പ പയ്യെ എന്റെ തോളിൽ ഒന്ന് തട്ടി അപ്പച്ചന്റെ അടുത്ത് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു.

“എന്തായി ജോണേ… പൂരം തുടങ്ങിയോ?”

“ഏയ്… ഇല്ല മാത്യുസേ… പിള്ളേർ ഒന്ന് തുടങ്ങി ഞാനും രണ്ട് അമിട്ട് പൊട്ടിച്ചു.. പിന്നെ താനും കൂടി വന്നിട്ട് തുടങ്ങാം എന്ന് കരുതി…അപ്പൊ എങ്ങനാ തുടങ്ങുവല്ലേ…?” ( അപ്പച്ചൻ)

” ആ അത് ഇനി പറയാൻ ഉണ്ടോ… തുടങ്ങിക്കോ… കുറച് കഴിഞ്ഞ് നമുക്ക് മാറി കൊടുക്കാം.. ബാക്കി പിള്ളേര് നോക്കിക്കോളും… അല്ലെടാ…”
മ്…ഞങ്ങൾ 4 പേരും ഒരേ സ്വരത്തിൽ ആണ് മൂളിയത്. അപ്പച്ചൻ പയ്യെ ഒരു കാലിൽ കാല് കയറ്റി വെച്ച് അവനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു
” ടാ മോനെ… ഒരു അപ്പനും സ്വന്തം മോളെ പറ്റി കേൾക്കാൻ പാടില്ലാത്ത കാര്യം ഒക്കെ ആണ് നീ ഇപ്പൊ പറഞ്ഞത്… ആദ്യം അമ്മച്ചിക്കിട്ട് ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയെ.. പിന്നെ നിന്റെ വർത്തമാനം കേട്ടപ്പോ മനസിലായി അവര് ഒന്നും ചെയ്തിട്ടില്ലാന്ന്… അപ്പൊ മോൻ മരിയാതക്ക് കാര്യം പറയുന്നോ അതോ നേരത്തെ കിട്ടിയ പോലെ ഒന്നൂടി വേണോ? ഇവന്മാരുടെ പോലെ അല്ല കട്ട പൊക്കിയും സിമന്റ് കൂട്ടിയും ഒക്കെ തഴമ്പിച്ച കൈ ആണ്… തന്നാൽ ഇരിപ്പത് ആണ്.. ഇപ്പൊ മനസിലായില്ലേ…അപ്പൊ മോൻ ബാക്കി പറ… ഞങ്ങൾ കേൾക്കട്ടെ..”

“എന്താടാ പറയാൻ ഇത്ര ബുദ്ധിമുട്ട്… പറയെടാ”( റെനിൽ ആണ് കേട്ടോ)
“Pls..ഇനി തല്ലരുത് ഞാൻ പറയാം… കുറെ നാൾ മുൻപ് ഞാനും മാധുവും തമ്മിൽ ചെറിയ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. മാധുവും ഒരു കൂട്ടുകാരിയും കൂടി ഇവിടെ എറണാകുളത്ത് വന്നതായിരുന്നു.. അവിടെ വെച്ച് മാധുന്റെ കൂട്ടുകാരിയെ ഞാനും എന്റെ കുറച്ച് ഫ്രണ്ട്സും കൂടി കമെന്റ് അടിക്കുക ഓകെ ചെയ്തു… അത് ആദ്യം തമാശക്ക് തുടങ്ങിയതാണെങ്ക്ലും കൂട്ടുകാർ വാശി കേറ്റി എന്നോട് മാധുന്റെ കൂടെ വന്ന പെണ്ണിനോട് ഇഷ്ട്ടം ആണെന്ന് പറയണം എന്നും പിന്നെ ഒരു കിസ്സ് കൂടി കൊടുക്കണം എന്ന് പറഞ്ഞു… ആദ്യം ഞാൻ മടിച്ചെങ്കിലും അവന്മാരുടെ കളിയാക്കലും വലിച്ച് കേറ്റിയ സാധനത്തിന്റെ പവറിലും ആ പെങ്കൊച് ഒറ്റക്ക് നിന്നപ്പോ ഞാൻ അവളുടെ അടുത്ത് പോയി ഇഷ്ട്ടം ആണെന്ന് പറഞ്ഞു കിസ്സ് കൊടുക്കാൻ പോയതും മാധു എന്റെ കരണം നോക്കി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു. അത്രേം ആളുകളുടെ മുമ്പിൽ വെച്ച് എന്നെ അടിച്ച അവളോട്‌ എനിക്ക് ദേഷ്യം ആയി.. അതിന്റെ കൂടെ കൂട്ടുകാരുടെ മുൻപിൽ നാണം കേട്ടല്ലോ എന്ന് ഓർത്തപ്പോ മാധുവിനോട് ഉള്ള ദേഷ്യം കൂടി.. പിന്നെ അവളോട് പകരം വീട്ടണം എന്ന് മാത്രം ആയിരുന്നു ചിന്ത. കൂടെ എല്ലാത്തിനും സപ്പോർട്ട് ആയി എന്റെ മമ്മിയും. അത് കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോ ഒരു പരുപാടിക്ക് വെച്ചാണ് മധുവിനെ വീണ്ടും കാണുന്നത്. അന്ന് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി. പിന്നെ ആണ് അറിഞ്ഞത് അവൾക്ക് കല്യാണം ഒന്നും ആകുന്നില്ല എന്നൊക്കെ… അപ്പോൾ ആണ് എനിക്ക് തോന്നിയത് അവളെ കല്യാണം കഴിച്ചാൽ പിന്നെ എന്തും ചെയ്യാലോ എന്ന്… മമ്മിയോട് അവൾ ആണ് എന്നെ അടിച്ചത് എന്ന് പറഞ്ഞപ്പോ എന്നാൽ ഇനി അവൾ തന്നെ മതി മരുമകൾ ആയി ഇവിടെ കൊണ്ട് വന്ന് എല്ലാത്തിനും കൂടി ചേർത്ത് കൊടുക്കാം എന്ന് പറഞ്ഞു… ”
അവൻ അത് പറഞ്ഞ് നിർത്തിയതും കൊടുത്തു ഞാൻ കരണം നോക്കി ഒരെണ്ണം… ദേഷ്യം വന്ന് എന്റെ കണ്ണ് ഒക്കെ ചുവന്ന് വന്നു. ഒരെണ്ണം കൂടി കൊടുക്കാൻ പോയതും കിച്ചു വന്ന് പിടിച്ചു മാറ്റി.
“ഹാ… അടങ് മരിമോനെ… ഇപ്പൊ തന്നെ കൊടുത്തു തുടങ്ങിയ അവൻ ബാക്കി പറയാൻ പറ്റില്ല…അവൻ മുഴുവൻ പറഞ്ഞ് കഴിഞ്ഞ് നമുക്ക് എല്ലാം കൂടി പലിശ സഹിതം കൊടുക്കാം.. ” മാധുന്റെ അപ്പച്ചൻ അത് പറഞ്ഞതും ഞാൻ ഒന്ന് അടങ്ങി. എന്നാലും എന്റെ പെണ്ണിനെ നോവിക്കാൻ അവൻ തീരുമാനിച്ചിരുന്നു എന്ന് ഓർക്കുംതോറും ദേഷ്യം കൂടി വന്നു.
“ബാക്കി പറയെടാ..” (pishon)
” അത് കഴിഞ്ഞ് അവൾക്ക് വന്ന കുറച് ആലോചന ഞാൻ മുടക്കി… ആ സമയത്ത് എനിക്ക് മനസിലായി വേറെ ആരോ ഞാൻ അല്ലാതെ അവളുടെ കല്യാണം മുടക്കുന്നുണ്ടെന്ന്. അവസാനം റോയുടെ ആലോചന വന്നപ്പോ ഇതും വേണ്ടാന്ന് വെക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ മാധുന്റെ അമ്മുമ്മ പറഞ്ഞ് ഞങ്ങളുടെ വീട്ടിൽ ഇഷ്ട്ടം ആണെന്ന് അറിഞ്ഞു… പിന്നെ ആ ബ്രോക്കരുടെയും എന്റെ മമ്മിയുടെയും ഒക്കെ കൂടി റോയുടെ ആലോചന മുടക്കിച്ചു.. പിന്നെ എന്റെ ആലോചന അമ്മുമ്മ കൊണ്ടുവന്നതും ബാക്കി ഒക്കെ” ഇത് പറഞ്ഞ് അവൻ തളർച്ചയോടെ ഇരുന്നു.
“ഇതിൽ അമ്മച്ചിയുടെ റോൾ എന്താണ്?”(അപ്പച്ചൻ)

” ശരിക്കും അവർക്ക് ഞങ്ങളുടെ ഉദേശത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു. അമ്മമ്മയോട് റോയിയെ പറ്റി മോശം ആയി ഞാനും മമ്മിയും കൂടി പറഞ്ഞു കൊടുത്തു. പേരക്കുട്ടിയുടെ നല്ലത് മാത്രം ആഗ്രഹിച്ചിരുന്ന അവർ അതൊക്കെ വിശ്വാസച്ചു ഞങ്ങടെ കൂടെ നിന്നു…അല്ലാതെ അവർക്ക് ഇതിൽ യാതൊരു വിധ പങ്കും ഇല്ല… ”

“അപ്പൊ എങ്ങനാ പിള്ളേരെ തുടങ്ങുവല്ലേ… എന്റെ മരിമോളെ വിഷമിപ്പിക്കാൻ തീരുമാനിച്ചതിന് ഈ പപ്പയുടെ വകയും കൊടുത്തേക്കണം കേട്ടോ….”
ശരി പപ്പ എന്നും പറഞ്ഞ് ഞങ്ങൾ 4 കൂടി അവന്റെ അടുത്തേക്ക് പോയി… പിന്നെ അവിടെ നടന്നത് അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആയിരുന്നു… പെങ്ങളുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റാത്തവൻ പെങ്ങളെ ഉപദ്രവിക്കാൻ ഒരുത്തൻ നോക്കി എന്ന് കെട്ടാൽ പിന്നെ എന്താ ചെയ്യുക എന്ന് അറിയല്ലോ…
അത് കഴിഞ്ഞ് അവനെ ഞങ്ങൾ തന്നെ ഹോപിറ്റലിൽ ആക്കി…അവന്റെ അമ്മക്കിട്ടും ഒന്ന് കൊടുത്തു… പിന്നെ ഞങ്ങൾ ആണ് തല്ലിയത് എന്നും വേറെ ആരോടെങ്കിലും പറഞ്ഞാൽ പിന്നെ ജീവൻ ഉണ്ടാവില്ല എന്ന് കൂടി പറഞ്ഞതും ചെക്കൻ നല്ലവൻ ആയി…
അന്ന് പിന്നെ വീട്ടിൽ വന്ന് ആലോചിച്ചത് എന്റെ അന്നകൊച്ചിനെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നായിരുന്നു. പിറ്റേന്ന് റെനിലിന്റെ വീട്ടിൽ അവളെ കണ്ടപ്പോ ഞാൻ എല്ലാം മറന്ന് അവളെ നോക്കി നിന്നു… കുറച്ച് നാൾ ആയേ പെണ്ണിനെ നേരിട്ട് കണ്ടിട്ട്… എന്നെ കണ്ടപ്പോ വിടർന്ന അവളുടെ കണ്ണും ചുണ്ടിലെ കുഞ്ഞി ചിരിയും ഒക്കെ ഞാൻ നോക്കി കാണുവായിരുന്നു. കണ്ണുകൾ തമ്മിൽ പരസ്പരം ഇടഞ്ഞു, പക്ഷേ പെണ്ണ് വേഗം തന്നെ നോട്ടം മാറ്റി അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നെ അവളോട് എങ്ങനെ എങ്കിലും സംസാരിക്കാൻ നോക്കിയിട്ട് പെണ്ണിനെ ഒന്ന് ഒറ്റക്ക് കിട്ടുന്നില്ലായിരുന്നു. മുഴുവൻ സമയവും അടുക്കളയിൽ തന്നെ ആയിരുന്നു. പിന്നെ അവസാനം ഭക്ഷം ഒക്കെ കഴിച്ചു കഴിഞ്ഞ് ബാൽക്കണിയിൽ ഇരുന്ന സമയത്ത് പെണ്ണിനെ ഒറ്റക്ക് കിട്ടി… നേരെ പിടിച്ച് മതലിനോട് ചേർത്ത് നിർത്തായപ്പോ അവളുടെ ഉയർന്ന ഹൃദയതാളം എനിക്ക് കേൾക്കായിരുന്നു. എന്റെ ഇഷ്ട്ടം പറയാൻ പോയപ്പോ ആണ് പെണ്ണിന്റെ വായിൽ നിന്ന് വേടക്ക് വർത്തമാനം വന്നത്…അപ്പൊ തന്നെ ഒരെണ്ണം കൊടുക്കാൻ തോന്നിയത് ആണ്… പിന്നെ വേണ്ടാന്ന് വെച്ചു. വന്ന ദേഷ്യത്തിന് അവളെ ഒന്നൂടി ചേർത്ത് പിടിച്ച് ഇഷ്ട്ടം പറഞ്ഞപ്പോ വിശ്വാസം വരാതെ ഉള്ള അവളുടെ നിൽപ്പും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞ് നിൽക്കുന്ന കണ്ണും കണ്ടപ്പോ തോന്നിയ ദേഷ്യം ഒക്കെ എങ്ങോ പോയി… പയ്യെ കയ്യിലെ പിടി അയച്ച് എന്റെ മാത്രം പെണ്ണാവൻ സമ്മതമാണോ എന്ന് ചോദിച്ചപ്പോ എന്റെ നെഞ്ചോട് ചേർന്ന് നിന്ന് സമ്മതമാണ് ഇച്ഛായ എന്ന് അവൾ പറഞ്ഞപ്പോ ഉണ്ടല്ലോ…. ഹോ എന്റെ കർത്താവേ… ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു… ഒന്നുകൂടി മുറുകെ അവളെ ചേർത്ത് പിടിച്ചപ്പോ അവര് കാണും ഇച്ഛായ എന്ന് പറഞ്ഞ എന്റെ കൊച്ചിനെ കണ്ടപ്പോ എന്തോ ഒരു ഉൾപ്രേരണയിൽ കേറി ഉമ്മ കൊടുത്തത്… സത്യം പറഞ്ഞാൽ പെണ്ണിന്റെ സ്വഭാവം വെച് ചെകളം ഒരെണ്ണം കിട്ടും എന്ന പ്രതീക്ഷിച്ചത്… പക്ഷെ അവിടെ ന്താ നടന്നത് എന്ന് ഇനി പറയണ്ടല്ലോ😌. പിന്നെ അവളുടെ കയ്യും പിടിച്ച് അവരുടെ അടുത്ത് ചെന്നപ്പോ അവർ ഒടുക്കത്ത ഹാപ്പി… ആഷി എങ്ങനെ മറ്റേ ആലോചന മുടക്കും എന്ന് ചോദിച്ചപ്പോ അത്രേം നേരം സന്തോഷത്തോടെ ഇരുന്ന എന്റെ പെണ്ണിന്റെ മുഖം കണ്ടപ്പോ ഒന്നൂടി ചേർത്ത് പിടിച്ച് ഇച്ഛായൻ അതൊക്കെ ശരി ആക്കി പെണ്ണേ എന്ന് പറഞ്ഞപ്പോ ഓള് ഒന്നൂടി ഹാപ്പി ആയി…പിന്നെ അതികം വൈകാതെ വീണ്ടും ഒന്നുകൂടി അവളെ പെണ്ണ് കാണാൻ പോയി കല്യാണവും ഉറപ്പിച്ചു… പിന്നെ ഞങ്ങളുടെ പ്രണയ കാലം ആയിരിന്നു… അവളുടെ ഓരോ കണ്ടിഷനും സാധിച്ചു കൊടുത്ത് എന്റെ പെണ്ണിനെ ഞാൻ കൂടെ കൂട്ടി…..
🌸🌸🌸🌸🌸🌸🌸
ഇച്ഛായൻ ഇത്രേം പറഞ്ഞ് കഴിഞ്ഞപ്പോ എന്റെ കണ്ണൊക്കെ നിറഞ്ഞ് കഴിഞ്ഞിരുന്നു… ഈ ചെക്കന് എന്നെ ഇഷ്ട്ടം ആണെന് എനിക്ക് അറിയായിരുന്നു… പക്ഷെ ഇത്രേം ഇഷ്ട്ടം ആയിരുന്നു എന്ന് ഇപ്പൊ ആണ് അറിഞ്ഞത്…പിന്നെ എന്റെ അപ്പനും ഇതൊക്കെ അറിഞ്ഞാണ് എല്ലാം ചെയ്തത് എന്ന് കൂടി ഓർത്തപ്പോ ഒന്നൂടി കരച്ചിൽ വന്നു… എന്റെ കരച്ചിൽ കണ്ടിട്ടാണെന്ന് തോന്നുന്നു ഇച്ഛായൻ ആകെ വിളറി വെളുത്ത് ഇരിപ്പുണ്ട്…ഞാൻ ഇച്ഛായന്റെ കഴുത്തിലൂടെ കയ്യിട്ട് ഇച്ഛായന്റെ തോളിൽ തല വെച്ച് പിന്നേം കരയാൻ തുടങ്ങി..
” അന്നകൊച്ചേ… സോറി… നിന്നെ എനിക്ക് അത്ര ഇഷ്ട്ടം ആയ കൊണ്ടാടി ഞാൻ ഇങ്ങനെ ഒക്കെ ചെയ്തേ… അന്നമ്മേ… എടി… കൊച്ചേ… മതി കരഞ്ഞത്….ഇച്ഛായൻ കുറെ സോറി ചോദിക്കടി… പ്ളീസ് എന്റെ പെണ്ണ് ഇങ്ങനെ കിടന്ന് കരയല്ലേ… നിന്റെ കരച്ചിൽ കാണുമ്പോ എനിക്ക് സഹിക്കുന്നില്ല… അന്നകൊച്ചേ.. മതി നിർത്തിക്കെ… നീ വേണേൽ ഇച്ഛായനെ രണ്ട് തല്ലിക്കോ ഇങ്ങനെ കരയല്ലെടി…. അന്നകൊച്ചേ….”
സത്യം പറഞ്ഞ സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടാണ് കരഞ്ഞത് എന്ന് ഈ ചെക്കാനോട് ഞാൻ എങ്ങനെ പറയും കർത്താവേ… പിന്നെ ഒന്നും നോക്കില്ല കരച്ചിൽ നിർത്തി ഇച്ഛായനെ നോക്കിയപ്പോ അവിടേം കണ്ണൊക്കെ നിറഞ്ഞ് ഇരിപ്പുണ്ട്… പാവം എന്റെ ഇച്ഛൻ… നേരെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു… കുറച്ച് കഴിഞ്ഞ് അകന്ന് മാറുമ്പോൾ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞ് ഒഴുകി ഇരുന്നു… ഇനിയും എന്റെ ചെക്കനെ വിഷമിപ്പിക്കാൻ പറ്റാത്ത കൊണ്ട് ഞാൻ പറഞ്ഞു
” എന്റെ ഇച്ഛായ…ഞാൻ സങ്കടം വന്ന് കരഞ്ഞതല്ല സന്തോഷം കൊണ്ട് കരഞ്ഞത… എന്റെ സന്തോഷം മാത്രം നോക്കി കൂടെ നിൽക്കണ അപ്പനെ ഓർത്ത്… ഒരു വയറ്റിൽ ജനിച്ചില്ലെങ്കിലും എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ കിച്ചു ചെട്ടേനെ ഓർത്ത്… പെങ്ങളെ പോലെ കണ്ട് സ്നേഹിക്കുന്ന റെനിൽ ചേട്ടയിനേയും പിഷോണ് ചേട്ടനെ ഓർത്ത്… എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ കൂട്ടുകാർ കുരുപ്പുകൾ ഓർത്ത്… അത് കൊണ്ടാണ് ഞാൻ കരഞ്ഞെ…”
” അപ്പൊ എന്നെ ഓർത്തപ്പോ നിനക്ക് ഒന്നും തോന്നിയില്ലേ അന്നകൊച്ചേ..”
” തോന്നിയില്ലെന്നോ… എന്റെ ഈ ഇച്ഛായനെ കിട്ടായത് അല്ലെ എന്റെ ഏറ്റവും വലിയ ഭാഗ്യം… എന്റെ എല്ലാ ഇഷ്ടവും മനസിലാക്കി എന്റെ കുറുമ്പുകൾ എല്ലാം ആസ്വദിച്ചു എന്നെ ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന എന്റെ ഈ കെട്ട്യോനെ ഓർക്കുമ്പോ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം… ഇപ്പൊ എന്റെ ഈ ഹൃദയം നിറയെ നിങ്ങൾ ആണ് മനുഷ്യാ… എന്റെ ഇച്ഛായൻ ഇല്ലാതെ ഇച്ഛായന്റെ ആ അന്നകൊച്ചേ എന്നുള്ള വിളി കേൾക്കാതെ എനിക്ക് ഇപ്പൊ പറ്റാതെ ആയി…. I love u ഇച്ഛായ.. ഐ ലവ് യൂ ആ ലോട്ട്…” ഇതും പറഞ്ഞ് ഞാൻ ഇച്ഛായന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു, ഇനി ആർക്കും വിട്ട് കൊടുക്കില്ല എന്ന് പറയും പോലെ ഇച്ഛായൻ എന്നെ ഒന്നുടി ചേർത്ത് പിടിച്ചു… ഞങ്ങടെ സന്തോഷത്തിന് മാറ്റ് കൂട്ടാൻ എന്നവണ്ണം മഴയും പെയ്തു…
” അന്നകൊച്ചേ…. മഴ നനഞ്ഞാലോ…നീ എന്ന പറയുന്നു അന്നമ്മേ…”
” ഇച്ഛായന്റെ കൂടെ ആണേൽ എന്തിനും ഞാൻ റെഡി..”
പിന്നെ ഞങ്ങൾ രണ്ടും കൂടി കുറെ നേരം മഴയും നനഞ്ഞു അങ്ങനെ ഇരുന്നു… അവസാനം ഇച്ഛായൻ ആ കയ്യിൽ എന്നെ കോരി എടുത്ത്‌ മുറിയിലേക്ക് നടന്നു… ഒരിക്കൽ കൂടി ആ സ്നേഹമഴയിൽ നനയാൻ……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button