Kerala

മലയാളത്തിൽ എന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുണ്ടെന്ന് സുമലത

മലയാള സിനിമ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി കേട്ടിട്ടുണ്ടെന്ന് നടി സുമലത. മലയാളത്തിൽ എന്നല്ല, ഏത് സിനിമ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകളുണ്ട്. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടന സംവിധാനം വേണമെന്നും സുമലത പറഞ്ഞു

തുറന്നുപറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്കും അതിന് കാരണമായ ഡബ്ല്യുസിസിക്കും അഭിവാദ്യങ്ങൾ. ഒരിക്കലും ഈ മേഖലയിൽ ആരും തുറന്ന് പറയാത്ത രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളാണ്. ധൈര്യത്തോടെ മുന്നോട്ടു വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ നമുക്ക് ബാധ്യതയുണ്ട്.

മലയാളത്തിൽ മുമ്പ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതാണ്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് അവർക്കതെല്ലാം തുറന്നു പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്നെന്നും സുമലത പറഞ്ഞു.

Related Articles

Back to top button