Gulf
ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി ഡോ. എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി

മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ലത്തീഫ് ബിന്‍ റശീദ് അല്‍ സയാനിയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ സൗഹൃദവും പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളും മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം ഇരു മന്ത്രിമാരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
കാലങ്ങളായി തുടരുന്ന സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇരുപതാമത് മനാമ ഡയലോഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജയശങ്കര്‍. ഇന്ന് നടക്കുന്ന ഇന്ത്യ-ബഹ്‌റൈന്‍ ഹയര്‍ കമ്മിറ്റിയുടെ യോഗത്തിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നുണ്ട്.