Novel

എന്നും നിനക്കായ്: ഭാഗം 18

രചന: Ummu Aizen

എന്റെ പേടി മനസിലാക്കി എന്നോണം ഷെഫിൻ തന്നെ നമ്മൾക്ക് നമ്മുടെ ടാസ്ക് പറഞ്ഞു തന്നു. അത് കേട്ടതും ഞാൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയി.ടാസ്ക് ഇതായിരുന്നു… സ്റ്റേജിൽ നിന്ന് കരയണം, അതും നാല് സിറ്റുവേഷനിൽ കരയുന്നത് പോലെ 1-കുട്ടിക്കാലത്ത് ഇഷ്ട്ടപ്പെട്ട സാധനം വാങ്ങിച്ചു തരാത്തതിന് കുട്ടികൾ കരയുന്നത് പോലെ ശാഠ്യം പിടിച്ചു കരയണം.

2- L K G യിൽ ചേർത്തിട്ട് ഉപ്പ സ്കൂളിൽ വിട്ടിട്ട് പോകുമ്പോൾ ഉള്ള കരച്ചിൽ. 3-കാമുകൻ തേച്ചിട്ട് പോവുമ്പോൾ വിരഹ നോവിന്റെ കരച്ചിൽ. 4-കല്യാണം കഴിഞ്ഞിട്ട് ചെക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ ഉള്ള കരച്ചിൽ. ഇതൊക്കെ കേട്ടതും ഞാൻ അറിയാതെ പൊട്ടിചിരിച്ചു പോയി. ഇപ്പോൾ എനിക്ക് ഷെഫിനിക്കാനെ പോയി കെട്ടി പിടിക്കാൻ ഒക്കെ തോന്നുന്നുണ്ട്. ബട്ട്‌ അത് നടക്കാത്ത കാര്യം ആയത് കൊണ്ട് അതൊന്നും ചെയ്തില്ല.

ഏതായാലും മല പോലെ വന്നത് മഞ്ഞു പോലെ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഞാൻ ആ സിറ്റുവേഷൻസ് കരഞ്ഞു തകത്ത് അഭിനയിച്ചു. സ്റ്റേജിലേക്ക് കയറി വന്നവൾ തന്നെ യാണോ ഇറങ്ങി പോയത് എന്ന സംശയത്തിൽ കാണികൾ മിഴിച്ചു നോക്കുന്നുണ്ട്. ടെൻഷൻ മാറിയത് കൊണ്ട് തന്നെ ബാക്കിയുള്ള പ്രോഗ്രാംസ് ഒക്കെ നന്നായി എൻജോയ് ചെയ്തു. പരിപാടി കഴിഞ്ഞതും ചങ്ക്‌സിനോട് ഇപ്പോ വരാം എന്നും പറഞ്ഞു ഞാൻ ഷെഫിനിക്കാന്റെ പിന്നാലെ വച്ചു പിടിച്ചു.

“ഏയ് …. കാക്കൂസ്… രണ്ടു തവണ ഷെഫിനിക്കാന്നു വിളിച്ചിട്ട് കേൾക്കാഞ്ഞിട്ടാണ് അങ്ങിനെ വിളിച്ചത്. എങ്കിലും ആ വിളി അവനു വളരെ അധികം ഇഷ്ട്ടം ആയത് പോലെയാണ് അവൻ തിരിഞ്ഞു നോക്കിയത്. “നീ ആയിരുന്നോ? എന്ത് വേണം? ചെക്കൻ ഇപ്പോഴും നമ്മളോട് കലിപ്പിൽ ആണ്” “സോറി കാക്കൂസ്.. വിട്ടു കളയെന്നെ എനിക്ക് ഒരു അബദ്ധം പറ്റി പോയി ഇങ്ങള് ക്ഷമി… പ്ലീസ്”നമ്മൾ ഓനോട്‌ കെഞ്ചുന്നത് പോലെ പറഞ്ഞു.

“ആ ശരി.. ഒരു തെറ്റിധാരണ കൊണ്ട് പറ്റിയത് അല്ലെ, ഞാൻ ക്ഷമിച്ചിരിക്കുന്നു”ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. “പിന്നെ ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ ഞാൻ നല്ല അടാർ പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടാ വന്നത് അതൊന്നും തരാതെ സിമ്പിൾ ടാസ്ക് തന്നതിന്.” “നല്ല ദേഷ്യം ആയിരുന്നു നിന്നോട്. അത് കൊണ്ട് നല്ല പണി തരണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരെയും ഉപദ്രവിക്കുന്നത് എന്റെ പെങ്ങൾക് ഇഷ്ട്ടം അല്ല.

അത് കൊണ്ട് വേണ്ടാന്നു വച്ചു” “ആഹാ.. അതേതായാലും നന്നായി. അല്ല തന്റെ പെങ്ങൾ ഇപ്പൊ എവിടെയാണാവോ ഉള്ളത്. നേരിട്ട് ചെന്നു ഒരു താങ്ക്സ് പറയാനാ “നമ്മളെ ചിരിച്ചോണ്ട് പറഞ്ഞു. അതു കേട്ടതും അവന്റെ മുഖത്തു അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി ഒക്കെ മാഞ്ഞു. പകരം മുഖത്തു സങ്കടം നിറഞ്ഞു നിന്നു. അവന്റെ കൺകോണിൽ രണ്ടു തുള്ളി കണ്ണുനീർ സ്ഥാനം പിടിച്ചിരുന്നു. ” അവൾ ഇന്ന് ഈ ലോകത്ത് ഇല്ല. എന്നേം ഉമ്മാനേം തനിച്ചാക്കി പടച്ചോന്റെ അടുത്തേക്ക് പോയി.

“അതും പറഞ്ഞു എനിക്ക് മുഖം തരാതെ അവൻ നടന്നു നീങ്ങി. അവൾക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. എന്തോ ഒന്ന് അവനുമായി കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്നത് പോലെ. അവനോടു സംസാരിക്കണം പക്ഷെ ഇപ്പോൾ വേണ്ട പിന്നീട് ഒരിക്കൽ ആവാം എന്നും മനസ്സിൽ കരുതി ഞാൻ ഫ്രണ്ട്സിന്റെ അടുത്തേക്ക് വിട്ടു. പിറ്റേ ദിവസം ലഞ്ച് കയിച് കാന്റീനിൽ നിന്നും വരുമ്പോൾ മാവിൻ ചുവട്ടിൽ ഇരുന്നു തടിയൻ ഉണ്ട് നമ്മളെ മാടി വിളിക്കുന്നു.

പോണോ വേണ്ടയോ എന്ന് സംശയിച്ചെങ്കിലും നമ്മുടെ തീരുമാനത്തിന് കാക്കാതെ ചങ്ക്‌സ് നമ്മളെ വലിച്ചോണ്ട് പോയി. നമ്മൾ അവിടെ പോയി എന്താണാവോ എന്ന ഭാവത്തിൽ ഓനെ നോക്കി. അന്ജെണ്ണവും നല്ല ഗൗരവത്തിൽ ആണ്. എന്താണാവോ എന്തോ.. “ഇവന്മാര് പറയുന്നു…ഞാൻ വരുന്നതിന് മുമ്പ് നിങ്ങൾ ഫ്രീ ടൈം കിട്ടുമ്പോൾ ഒക്കെ ഇവരുടെ കൂടെ ആയിരുന്നു ഞാൻ വന്നതിനു ശേഷം മൈൻഡ് പോലും ചെയ്യാറില്ലെന്നു. അതെന്താ അങ്ങനെ എന്നോട് ദേഷ്യം ആണോ നിങ്ങൾക്.”അവൻ വളരെ ശാന്തതയോടെ പറഞ്ഞു

“ഏയ്‌ ഞങ്ങൾക്ക് ഇക്കാനോട് ഒരു പ്രോബ്ളവും ഇല്ല”ചങ്കുസ് തെണ്ടികൾ ഒരുമിച് പറഞ്ഞു. “അപ്പോൾ പ്രോബ്ലം ഇയാൾക്ക് ആണല്ലേ ” ഓൻ നമ്മളെ തുറുക്കനെ നോക്കി കൊണ്ട് ചോദിച്ചു. “അതേ, എനിക്ക് ഇയാളോട് ദേഷ്യം തന്നെയാണ്. പിന്നെ എന്നെ രണ്ടു തവണ തള്ളിയിട്ടു ഒരു കുഴപ്പവും ഇല്ലാതിരുന്ന എന്റെ നടുവിന് വേദന ആക്കിയ നിന്നോട് ദേഷ്യം അല്ലാതെ എനിക്ക് സ്നേഹം തോന്നുമോ “ഞാൻ ഓനോട്‌ കലിപ്പായി.

“ചുമ്മാതൊന്നും അല്ലല്ലോ കയ്യിലിരിപ്പ് കൊണ്ടല്ലേ. അപ്പോൾ ഒക്കെ എന്റെ ഭാഗത്തു ഉള്ളത് പോലെ നിന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ നിന്നോട് ക്ഷമിച്ചില്ലേ അതു പോലെ നീ എന്നോടും ക്ഷമിച്ചാൽ പോരേ.. “ഇപ്പൊ സോറി പറയുമായിരിക്കും എന്നും പ്രതീക്ഷിച്ചു നിന്ന ഞാൻ ഓന്റെ ന്യായം പറച്ചിൽ കേട്ടിട്ട് വാ തുറന്നുപോയി. “ചുമ്മാ ന്യായം പറയാൻ നിൽക്കാതെ ഒരു സോറി പറഞ്ഞാൽ മതി. എന്നാൽ ഞാൻ ക്ഷമിക്കാം “എന്റെ തീരുമാനം ഞാൻ ഓനോട്‌ പറഞ്ഞു. അതു കേട്ടതും ഓൻ ഹലാക്കിന്റെ ചിരിയാണ്. വട്ടായോ എന്തോ?

“സോറി, അതും ഞാൻ നിന്നോട് പറയണം. ഇത്രയും ചെറിയ കാര്യത്തിന് നിന്നോട് സോറി പറയണമെങ്കിൽ ഈ അജാസ് അഹമ്മദ് ഒരിക്കൽ കൂടി ജനിക്കണം. അതു കൊണ്ടേ എന്റെ മോൾ അതിനു വെച്ച വെള്ളം അങ്ങ് മാറ്റിവെച്ചേക്ക്.പിന്നെ ഞാൻ ഒരു സോറിയും പറയാതെ തന്നെ നീ എന്നെ ഫ്രണ്ട് ആയി അംഗീകരിക്കുകയും ചെയ്യും “എന്നും പറഞ്ഞു എന്നെ നോക്കി ഓൻ പുച്ഛിച്ചു ചിരിച്ചു. ഇവന് ശരിക്കും വട്ടാണോ എന്നെ ഫ്രണ്ട് ആക്കും എന്ന് എന്നോട് തന്നെ ബെറ്റ് വെക്കുന്നു (ആത്മ )

“എനിക്ക് അറിയാം നിനക്കു പേടിച്ചിട്ടല്ലേ നീ എന്നോട് ഫ്രണ്ട് ആവാൻ വരാത്തത്… അഥവാ നീ എന്നോട് കമ്പനിയായാൽ നീ എന്നെ ഇഷ്ട്ടപ്പെട്ടു പോകുമോ എന്നുള്ള പേടികൊണ്ട് അല്ലേ.. ” ഓൻ പറയുന്നത് കേട്ടിട്ട് എന്റെ കണ്ണൊക്കെ ബ്ലിങ്ങി വന്നിട്ടുണ്ട്. ഓൻ പണി തുടങ്ങി മോളേ… “പിന്നെ… എന്റെ പട്ടി പോലും ഇഷ്ട്ടപെടില്ല നിന്നെ പിന്നെയല്ലേ ഞാൻ”ഞാനും വിട്ടു കൊടുത്തില്ല. അങ്ങനെ കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നു പറഞ്ഞു തല്ലുകൂടി.

ബാക്കിയെല്ലാം ഞങ്ങളെ വഴക്ക് കേട്ട് ആകെ വട്ടായി ഇരിക്കുവാണ്‌. ഒടുക്കം തല്ലുകൂടി മടുത്തിട്ട് ഞാൻ അവിടെ നിന്നും തിരിച്ചു പോവാൻ നോക്കുമ്പോൾ “എന്റെ അടുത്ത് കൂടുതൽ സമയം നിന്നാൽ ഞാൻ ഫ്രണ്ട് ആക്കുമോ എന്ന് പേടിച്ചിട്ടാണോ പെട്ടന്ന് പോകുന്നത് “ചെക്കൻ പിന്നേം ചൊറിയാൻ തുടങ്ങി. ഇവൻ എന്നേം കൊണ്ടേ പോവൂന്നാ തോന്നുന്നത് . “അതേ…ഞങ്ങൾക്ക് നിങ്ങളെ പോലെ അല്ല ക്ലാസ്സിൽ ഒക്കെ കേറണം.

അതു കൊണ്ടേ ഇപ്പൊ @പോകുന്നു.അല്ലാതെ എനിക്ക് തന്നെ ഒരു പേടിയും ഇല്ല “എന്നും പറഞ്ഞു ഓനെ നോക്കി മുഖം കോട്ടികൊണ്ട് നമ്മൾ ക്ലാസ്സിലേക്ക് വിട്ടു. പിന്നെ ഫ്രീ ടൈം കിട്ടുമ്പോൾ ഒക്കെ ഞാൻ അവരുടെ അടുത്ത് പോകും അജുവിനെ മൈൻഡ് ചെയ്യാതെ ബാക്കി നാലാളോടും കത്തി അടിച്ചിരിക്കും. ഓൻ നമ്മളെ ഓരോന്നു പറഞ്ഞു ചൂടാക്കും എങ്കിലും നമ്മൾ അതൊന്നും കേൾക്കാത്തത് പോലെ ഭാവിക്കും .

ഇപ്പോഴത്തെ മെയിൻ പ്രോബ്ലം എന്താന്നു വച്ചാൽ ഇവൻ ഇങ്ങനെ ഫുൾ ടൈം എന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് കൊണ്ട് നമ്മൾക്ക് യാസിക്കാനേ മര്യാദക്ക് വായിനോക്കാൻ പറ്റാത്തത് ആണ്. പിന്നീട് പല തവണ ഷെഫിനിക്കാനേ കണ്ടെങ്കിലും ഓൻ ഫുൾ ബിസി ആയത് കൊണ്ട് സംസാരിക്കാൻ ഒന്നും കഴിഞ്ഞില്ല. ഒരു ദിവസം യാസീക്കന്റേം ടീമിന്റെയും അടുത്ത് പോകുമ്പോൾ ചെക്കൻ ഉണ്ട് ഗ്രൗണ്ടിന്റെ ഒരു അറ്റത്ത് ഒറ്റക്കിരിക്കുന്നു.

ഫ്രണ്ട്സിനോട് പെട്ടന്ന് വരാം എന്നും പറഞ്ഞു ഞാൻ ഓന്റെ അടുത്തേക്ക് വിട്ടു. “ഹായ്… കാക്കൂസ്.എന്താണ് ഇവിടെ ഒറ്റക്കിരുന്നു പരിപാടി? നമ്മൾ ഓന്റെ അടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു. എന്നെ കണ്ടതും ഓന്റെ മുഖത്തു സന്തോഷത്തോടെ ഉള്ള ഒരു ചിരി നിറഞ്ഞു നിന്നു. “ഹാ… ഇതാര് കാണാൻ കിട്ടണില്ലല്ലോ ” “ഇങ്ങള് അല്ലെ ഫുൾ ബിസി ” അങ്ങനെ കുറച്ചു നേരം നമ്മൾ ഓരോന്നു സംസാരിച്ചിരുന്നു.

“നിന്നോട് സംസാരിക്കുമ്പോൾ മനസ്സിന് നല്ല ഒരു ആശ്വാസം പോലെ. എന്റെ ഷെന്നു എന്റെ കൂടെ ഉള്ള ഒരു ഫീലിംഗ് ആണ് നീ കൂടെ ഉള്ളപ്പോൾ” “ഷെന്നു ഇങ്ങളെ പെങ്ങൾ ആണോ ” അതേ… എന്റെ ഒരേയൊരു പെങ്ങൾ. എന്റെ സന്തോഷവും അഭിമാനവും അഹങ്കാരവും ഒക്കെ ആയിരുന്നു അവൾ. അവൾ ഇല്ലാതായപ്പോൾ ഇല്ലാതായത് അവൾ മാത്രം അല്ല ഈ ഞാൻ കൂടിയാണ്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ അവളോടൊപ്പം തന്നെ മണ്ണോടു ചേർന്നു പോയി.

പിന്നെ ഈ ജീവൻ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ അതു കൊണ്ട് ജീവിക്കുന്നു അത്രതന്നെ”അപ്പോയെക്കും അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. “അവളും നിന്നെ പോലെ തന്നെയാ . വല്യ വാശിക്കാരി ആയിരുന്നു, ആർക്കുമുന്നിലും തോറ്റു കൊടുക്കില്ല, നിന്നെ പോലെ പ്രതികരണവും കുറച്ചു കൂടുതലാണ് “. അവളെ കുറിച്ച് പറയുമ്പോൾ അവൻ കൂടുതൽ വാചാലനായി. പിന്നെ ഒന്നും പറയാതെ അവിടുന്ന് എണീറ്റ് നടക്കാൻ തുടങ്ങി. അവളെ കുറിച്ച് ഓർത്തു അപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.

“കാക്കൂസ്….. എനിക്കും തരുമോ ആ മനസ്സിൽ ഷെന്നുനെ പോലെ ഒരു പെങ്ങളുടെ സ്ഥാനം. ” അതിനു മറുപടി എന്നോണം എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഓൻ പോയി. ഞാൻ വേഗം മാവിൻ ചുവട്ടിലേക്ക് പോയി . അവിടെ എല്ലരും കൂടി മാരക തള്ളൽ ആണ്. എന്റെ മനസ് അപ്പോഴും ഷെന്നുവിനെയും ഷെഫിനിക്കനേം ഓർത്തു സങ്കടപെട്ടുകൊണ്ടിരുന്നു. ” വന്നല്ലോ ജാൻസി റാണി, എവിടെയായിരുന്നു ഇതു വരെ ? എന്നെ കണ്ട ഉടനെ അജു ചൊറിയാൻ തുടങ്ങി.

“ഒരു യുദ്ധത്തിന് പോയിരിക്കുവായിരുന്നു. സാറിന് വല്ല പ്രോബ്ലവും ഉണ്ടോ ആവോ.” അല്ലെങ്കിൽ തന്നെ മനുഷ്യൻ ടെൻഷനിൽ ആണ്. അപ്പോൾ ആണ് ഓന്റെ ചൊറിച്ചിൽ അതോണ്ട് നമ്മൾ ഓനെ നോക്കി കലിപ്പിൽ പറഞ്ഞു. “ഈ കോമഡി നിന്റെ നിലവാരത്തിന് തീരെ ചേരത്തില്ലെടീ കുറച്ചു കൂടി ബെറ്റർ ആക്കാമായിരുന്നു” “നിന്റെ നിലവാരത്തിന് ഇതുതന്നെ ധാരാളമാണ്. അതുകൊണ്ട് സാരമില്ല” ഓനെ നോക്കി പുച്ഛം വാരി വിതറികൊണ്ട് ഞാൻ പറഞ്ഞു.

“എന്റെ പടച്ചോനെ, ഇവളെ കെട്ടാൻ പോകുന്ന ആ ഹതഭാഗ്യൻ ആരാണാവോ, എന്തായാലും അവനു ആദ്യം തന്നെ വലിയ ഒരു അവാർഡ് കൊടുക്കണം ഈ മൊതലിനെ ജീവിതം മുഴുവൻ സഹിക്കാനുള്ളതല്ലേ ” “അത് ഓർത്തു ഇയാൾ ടെൻഷനാവണ്ട എന്റെ കെട്ടിയോനെ ഞാൻപൊന്നു പോലെ നോക്കും. ഉള്ളിൽ ചെറു നാണത്തോടെ ഒളികണ്ണിട്ട് യാസീക്കാനെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“ആ കണ്ടറിയാം”…. അങ്ങിനെ ഓരോന്നു പറഞ്ഞു നമ്മൾ പിന്നേം കുറേ നേരം തല്ലുകൂടി. അങ്ങനെ ദിവസങ്ങൾ ശര വേഗത്തിൽ കടന്നുപോയി. ഷെഫിനിക്ക എനിക്ക് ഓന്റെ പെങ്ങളുടെ സ്ഥാനം തന്നു കേട്ടോ. ഞങ്ങൾ നല്ല കമ്പനിയായി. സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഓന്റെ കൂടെ സ്പെൻഡ്‌ ചെയ്തു. പക്ഷെ നമ്മൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് മറ്റുള്ളവർ മനസിലാക്കണം എന്നില്ലല്ലോ.അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധത്തിന് പലരും പല അർത്ഥങ്ങളും ഉണ്ടാക്കി.

പിന്നെ അതൊന്നും സത്യം അല്ലാത്തത് കൊണ്ടും ആരുടേയും വായ അടക്കാൻ ഞങ്ങൾക്ക് പറ്റാത്തത് കൊണ്ടും ഞങ്ങൾ അത് കേട്ടഭാവം നടിച്ചില്ല. പിന്നെ എനിക്ക് ആകെ ബോധിപ്പിക്കാൻ ഉള്ളത് യാസിക്കാനെ ആണ്. ഓനോട്‌ ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു ഞാൻ ഓനെ എന്റെ ഒരു ബ്രദർന്റെ സ്ഥാനത്താണ് കാണുന്നത് എന്ന്. അതുകൊണ്ട് അതും കുഴപ്പമില്ല.

അജുവും ആയിട്ടുള്ള എന്റെ പെരുമാറ്റത്തിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെ ഒരു ദിവസം ഞാൻ യാസീക്കാന്റേം ടീമിന്റെയും അടുത്ത് ചെന്നപ്പോൾ അജു ഓനിക് എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ആദ്യം പറ്റില്ല എന്നു പറഞ്ഞെങ്കിലും എല്ലാരും കൂടി ഓൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ഞാൻ ഓന്റെ കൂടെ പോയി. ഓൻ കുറച്ച് മുന്നോട്ട് നടന്ന് അവിടെ നിന്നു. എന്നിട്ട് ഓൻ നമ്മളോട് പറയുന്ന കാര്യങ്ങൾ കേട്ടതും നമ്മൾക്ക് എരിഞ്ഞു കേറാൻ തുടങ്ങി….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button