താലി: ഭാഗം 26
രചന: കാശിനാധൻ
പെട്ടന്ന് മാധവ് അവളുടെ അരികിലേക്ക് ഇരുന്നു..
“നീ വിഷമിക്കാതെ.. ഡോക്ടർ രാംനോട് ആലോചിക്കാം കെട്ടോ…. നമ്മുട കുഞ്ഞിന് ഒന്നും സംഭവിക്കില്ല….. ഈശ്വരൻ നമ്മുട കൂടെ ഉണ്ട്.. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കു ഇഷ്ട്ടം . ”
അവളോട് ഓരോരോ ആശ്വാസവാക്കുകൾ പറയുമ്പോളും അവന്റെ ഇടനെഞ്ചു പൊട്ടുക ആയിരുന്നു.
അവൾ അല്പം ചെരിഞ്ഞു കിടന്നു…
ഏങ്ങൽഅടിയുടെ ശബ്‌ദം മാത്രം ആ മുറിയിൽ അവശേഷിച്ചു..
“ന്റെ ഭഗവാനെ… ഗൗരിയേയും എന്റെ കാണാകണ്മണിയേയും നീ കാക്കണേ…. അവളുടെ വിഷമം നീ കാണുന്നില്ലേ….. ”
അവൻ ശബ്‌ദം ഇല്ലാതെ തേങ്ങി…
അവളുടെ ആരോഗ്യത്തെ കുറിച്ച് ഓർക്കുമ്പോൾ……എല്ലാ ഉപേക്ഷിച്ചു തന്നെ മാത്രം ഓർത്തു വന്നവൾ…ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ..
അവൾ അല്ലെ തനിക്ക് വലുത്.. അവൾ ഇല്ലാതെ തനിക്ക് പറ്റുമോ
അപ്പോൾ ഞാനോ…. എന്നെ കളയരുതേ അച്ഛാ…….
അവന്റെ ഹൃദയത്തിൽ ഒരു കൊളുത്തി വലിയ്ക്കൽ ഉണ്ടായി.. .
ദൈവമേ…പരീക്ഷണത്തിന് ഇര ആക്കുക ആണോ നീ.
രണ്ടും കല്പിച്ചു കൊണ്ട് അവൻ രാംദേവിന്റെ റൂമിലേക്ക് പോയി..
അപ്പോൾ അയാൾക്ക് അവിടെ പേഷിയന്റ് ഉണ്ടായിരുന്നു..
“ഹെലോ… മാധവ്…. ”
പിന്നിൽ നിന്ന് ഒരു സ്ത്രീശബ്‌ദം..
ഡോക്ടർ മിത്ര ആണ്… ന്യൂറോ സർജൻ.. രാം ദേവിന്റെ അസിസ്റ്റന്റ്.
“ഹെലോ…… ഡോക്ടർ മിത്ര.. ”
“ഹായ്… മാധവ്… ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു… വൈഫ് നു pain എങ്ങനെ ഉണ്ട്.. ”
“അവൾക്ക് കുറവുണ്ട്. പക്ഷെ ശരീരത്തിന്റെ വേദനയേക്കാൾ കൂടുതൽ അവളുടെ മനസിന് ആണ് ഇപ്പോൾ വേദന.. ആ നീറുന്ന വേദന മാറ്റാൻ ഒരു മെഡിസിനും ആവില്ല ഡോക്ടർ മിത്ര ”
“ഐ ക്യാൻ അണ്ടർസ്റ്റാൻഡ് മിസ്റ്റർ madhav….ഒരു കാര്യം cheyu….എനിക്ക് മാധവിനോട് ഒന്ന് അർജന്റ്ആയിട്ട് സംസാരിയ്ക്കണം……
എപ്പോൾ ആണ്… ”
“എപ്പോൾ വേണമെങ്കിലും ആവാം… ഡോക്ടർ മിത്ര പറഞ്ഞാൽ മതി… ”
“Ok…. but മിത്ര…. എനിതിങ് സീരിയസ്…. ”
“ഹേയ്… നോ.. നോ… മാധവ് .. ഡോണ്ട് വറി…. നമ്മൾക്ക് ഈവെനിംഗ് കാണാം…ഞാൻ വിളിയ്ക്കാം ”
“ശരി….. ”
അവൻ ഡോക്ടർ മിത്രയോട് താൻ വരാം എന്ന് സമ്മതിച്ചു കൊണ്ട് നടന്നു പോയി.
എന്തൊക്കെയോ ചില പ്രതീക്ഷയുടെ നാമ്പുകൾ അവനിൽ മുള പൊട്ടി…
തിരികെ അവൻ വീണ്ടും ഡോക്ടർ രാം ന്റെ ഒപിയിൽ വന്നു..
.”മാധവ്… ഞാൻ തന്നെ വിളിയ്ക്കാൻ തുടങ്ങുക ആയിരുന്നു.
“എന്ത് ആണ് ഡോക്ടർ… ”
“അത് പിന്നെ… ഓരോ ദിവസം വൈകിയാൽ അതു ഗൗരിയെ ബാധിക്കും.. ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യണമെങ്കിൽ.. ”
“യെസ് ഡോക്ടർ… ഐ know ദാറ്റ്… but I can’t…..”
“മ്മ്….. സോമശേഖരനോടും ഞാൻ ഈ കാര്യം സംസാരിച്ചു… അയാളും പറയുന്നത് കുഞ്ഞിനെ കളയാതെ ഏതെങ്കിലും മാർഗം ഉണ്ടോ എന്ന് ആണ്…. ഒരു കാര്യം ചെയ്താലോ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്… ഡോക്ടർ മാത്യു തരകൻ…. അയാൾ ഇപ്പോൾ അമേരിക്കയിൽ ആണ്… ഞാൻ ആളും ആയിട്ട് ഒന്ന് സംസാരിക്കട്ടെ… എന്നിട്ട് നമ്മൾക്ക് ഒരു തീരുമാനം എടുക്കാം എന്തേ…. ”
“ഉവ്വ്… അങ്ങനെ ആകട്ടെ ഡോക്ടർ….. താങ്കൾ പറയുന്നത് പോലെ ഞാൻ ചെയാം… ”
“Ok… എങ്കിൽ മാധവ് പൊയ്ക്കോളൂ… സർവേശ്വരൻ അനുഗ്രഹിക്കട്ടെ…. ഞാനും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്…. ”
അയാൾ മാധവിന്റ കൈയിൽ പിടിച്ചു കുലുക്കി…
അവൻ എഴുനേറ്റു പുറത്തേക്ക് പോയി..
വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ്..
ഈശ്വരാ… നീ കൈ വെടിയല്ലേ…
ഈ സമയം ഡോക്ടർ രാം ദേവ് മൊബൈൽ ഫോൺ എടുത്തു..
“ദൈവമേ ആ കുട്ടിയ്ക്ക് ആപത്തു ഒന്നും വരുത്തരുതേ… ”
അയാൾ ഫോൺ എടുത്തു ഡോക്ടർ മാത്യു താരകന്റെ നമ്പറിൽ കാൾ ചയ്തു.
ഡോക്ടർ മിത്ര പറഞ്ഞിരുന്ന സമയത്ത് അവരെ കാണുവാനായി വന്നത് ആണ് മാധവ്…
സിറ്റിയിലെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു പാർക്കിൽ ആണ് അവൻ അവളെ കാത്തു നിൽക്കുന്നത്..
പൂവാകകൾ എല്ലാം നിറയെ പൂത്തു നിൽക്കുന്നു..
മന്ദമാരുതൻ ഇടയ്ക്ക് എല്ലാം തൊട്ടു തലോടി പോകുന്നുണ്ട്..
മിത്ര ആണ് ആ സ്ഥലം suggest ചെയ്തത്.
അഞ്ച് മണി ആകുമ്പോൾ എത്താം എന്ന് പറഞ്ഞതാണ്…
. ഇത്തിരി സമയം കഴിഞ്ഞിരിക്കുന്നു..
ട്രാഫിക് ബ്ലോക്കിൽ പെട്ടത് കൊണ്ട് ആയിരിക്കണം…
എന്താണ് ആവോ ഡോക്ടർ മിത്ര പറയാൻ വരുന്നത്..
എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എങ്കിലും ഒരു എത്തും പിടിയും അവനു കിട്ടിയില്ല……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…