താലി: ഭാഗം 27
രചന: കാശിനാധൻ
അഞ്ച് മണി ആകുമ്പോൾ എത്താം എന്ന് മിത്ര പറഞ്ഞതാണ്…
. ഇത്തിരി സമയം കഴിഞ്ഞിരിക്കുന്നു..
ട്രാഫിക് ബ്ലോക്കിൽ പെട്ടത് കൊണ്ട് ആയിരിക്കണം…
എന്താണ് ആവോ ഡോക്ടർ മിത്ര പറയാൻ വരുന്നത്..
എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എങ്കിലും ഒരു എത്തും പിടിയും അവനു കിട്ടിയില്ല…
അങ്ങനെ അധികം ഫ്രണ്ട്ഷിപ് ഒന്നും മിത്രയും ആയിട്ട് ഇല്ല..
ഹോസ്പിറ്റലിൽ വെച്ച് just കാണും എന്ന് മാത്രം…
ആഹ് എന്തായാലും അവർ വരട്ടെ..
അവൻ തുരിശ് നീല നിറം ഉള്ള ബെഞ്ചിൽ ഇരുന്നു.
“ഹായ് മാധവ്… ഞാൻ ഇത്തിരി ലേറ്റ് ആയി കെട്ടോ… സോറി ”
നെറ്റിയിലെ വിയർപ്പ് തുള്ളികൾ ഒപ്പിക്കൊണ്ട് അവന്റെ അടുത്തേക്ക് മിത്ര വന്നിരുന്നു….
“ഹേയ്.. its ok മിത്ര….. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നു എങ്കിൽ നമ്മൾക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കാമായിരുന്നു..
“അത്രയ്ക്ക് ഒന്നും ഇല്ല… എന്റെ ഒരു അമ്മാവന്റെ മകൾ ഇവിടെ മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തിട്ടുണ്ട്.. ആ കുട്ടിയെ ഒന്ന് വിസിറ്റ് ചെയ്യാനായി ജസ്റ്റ് കയറി എന്നെ ഒള്ളു…. അതുകൊണ്ട് late ആയി.. ”
“ആണോ…. മിത്ര എന്നെ കാണണം എന്ന് പറഞ്ഞത്…. ”
അവനു തിടുക്കം കൂടി..
“Ok….ഞാൻ പറയാം…. മാധവിന് ഒരു challenge ഏറ്റെടുക്കാൻ പറ്റുമോ….. എന്നെ വിശ്വാസം ഉണ്ടെങ്കിൽ മാത്രം….. “…
“Challenge…. വാട്ട് യു മീൻ…. “അവന്റെ നെറ്റി ചുളിഞ്ഞു..
“ഞാൻ കുറച്ച് കാര്യങ്ങൾ മാധവിനോട് പറയാം.. തികച്ചും വ്യക്തിപരം ആയി…… but നമ്മൾ പറയുന്ന കാര്യങ്ങൾ ഇപ്പോൾ മൂന്നാമത് ഒരാൾ അറിയരുത്… ”
“മിത്ര കാര്യങ്ങൾ ഒന്നും ഇതുവരെ എന്നോട് പറഞ്ഞില്ല… ”
“പറയാം… വെയിറ്റ്…… മാധവ് ഇരിക്കൂ… ”
അവൾ ഫോൺ കയ്യിൽ എടുത്തു കൊണ്ട് ബെഞ്ചിൽ ഇരുന്നു..
“മിസ്റ്റർ മാധവ്…… ഇപ്പോൾ തത്കാലം ഗൗരിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നമ്മൾക്ക് വേണ്ടന്ന് വെയ്ക്കണ്ട… ചിലപ്പോൾ ചില അത്ഭുതം ഒക്കെ സംഭവിക്കില്ലേ.. അതുപോലെ ഇവിടെയും സംഭവിച്ചു കൂടെന്നില്ലാലോ,,, അതുകൊണ്ട് നമ്മൾക്ക് ഒരു റിസ്ക് എടുത്തു കൊണ്ട് ഈ കുഞ്ഞിനെ കളയാതെ ഗൗരിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം…. ”
“ഡോക്ടർ മിത്ര പറഞ്ഞു വരുന്നത്… ‘
“Yes…..എന്റെ അഭിപ്രായത്തിൽ ആണ് ഞാൻ പറയുന്നത്.. താങ്കൾക്ക് ആലോചിച്ചു ചെയാം.. ഡോക്ടർ രാം suggest ചെയ്ത തരകൻ സാറിനെ കൂടി വിളിച്ചു സംസാരിക്കൂ… എന്നിട്ട് തീരുമാനിച്ചാൽ മതി… ”
അവൻ ആകെ ചിന്താകുലൻ ആയി
“എനിക്കു താങ്കളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട്…. ഞാൻ പറഞ്ഞത് താങ്കൾ വെറുതെ നിസാരമട്ടിൽ തള്ളി കളയണ്ട…. ദാ അനുഭവസ്ഥർ ഒരുപാട് ഉണ്ട്… ഇത് ഒന്ന് കണ്ടു നോക്ക്… താങ്കൾക്ക് ഇത് ഗുണം cheyum…ബട്ട് എന്റെ സീനിയർ ഡോക്ടർസ് ഇത് അറിയാൻ പാടില്ല.. കാരണം അവർക്ക് ഇത് ഇഷ്ടപ്പെട്ടു കൂടെന്നില്ല ”
അവൾ ഫോൺ അവനു നേർക്ക് നീട്ടി..
ഓരോരോ ഭാവങ്ങൾ അവനിൽ മിന്നി മറഞ്ഞു..
കുറച്ചു സമയം അവൻ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല..
“മ്മ്… എന്ത് തോന്നുന്നു ഇപ്പോൾ…. ഇവർ ഒക്കെ പറയുന്നത് കേട്ടോ… ഇനി പറയു… ഈ കുഞ്ഞിനെ കളയാതെ നമ്മൾക്ക് ചികിത്സ മുന്നോട്ട് കൊണ്ടുപോകാം ഡോക്ടർ മാധവ്… അതല്ലേ നല്ലത്.. എന്തായാലും ഗൗരിയ്ക്ക് ഒരു ആപത്തും സംഭവിയ്ക്കില്ല അത് താങ്കൾക്ക് അറിയാമല്ലോ.. പിന്നെ കുഞ്ഞ്… കുഞ്ഞിനെ ഈശ്വരന് സമർപ്പിച്ചു കൊണ്ട് നമ്മൾക്ക് മുന്നോട്ടു പോകാം…. ഡോക്ടർ തരകനോട് കൂടി സംസാരിക്കൂ… എന്നിട്ട് എന്നോട് പറഞ്ഞാൽ മതി…. ”
അവൾ പോകുവാനായി എഴുനേറ്റു..
“Ok ഡോക്ടർ മിത്ര…. ”
രണ്ടാളും വൈകാതെ പിരിഞ്ഞു പോയി.
അന്ന് മാധവ് വീട് വരെ പോയിരുന്നു..
കുറച്ച് ദിവസം ആയിട്ട് ഹോസ്പിറ്റലിൽ തന്നെ ആണ്.. ഗൗരിക്ക് ഒപ്പം…
ഒരാഴ്ച ലീവ് എടുത്തത് ആയിരുന്നു..
നാളെ മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങണം.. അതുകൊണ്ട് അവൻ ഒന്ന് fresh ആവാൻ വേണ്ടി വന്നത് ആണ്..
അവൻ കുറച്ച് ചോക്ലേറ്റ്സ് ദ്രുവിന് കൊടുക്കാൻ മേടിച്ചു കൊണ്ട് ആണ് വന്നത്.
പഴയ ഉത്സാഹം എല്ലാം അവനു നഷ്ടം ആയത് പോലെ..
അല്ലെങ്കിൽ ഓടി വന്നു ചെറിയച്ഛന്റെ മടിയിൽ ചാടി കയറുന്ന കുട്ടി ആണ്.
“ചെറിയമ്മയ്ക്ക് കുറഞ്ഞോ… ”
“മ്മ്… കുറവുണ്ട് മോനെ…. ”
.”ഇനി എന്ന് ആണ് ഇങ്ങോട്ട് വരുന്നത്… “….
“ഉടനെ വരും കെട്ടോ.. ചെറിയമ്മയ്ക്ക് രണ്ട് ഇൻജെക്ഷൻ കൂടി എടുക്കാൻ ഉണ്ട്.. അതു കഴിഞ്ഞു വരും… “….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…