Kerala

ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയെന്ന് ഇപി ജയരാജൻ

ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് ഇപി ജയരാജൻ. രണ്ട് വർഷത്തിന് ശേഷം ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ ഡൽഹിയിൽ എത്തിയത് യെച്ചൂരിക്ക് അന്തിമോപാരം അർപ്പിക്കാനാണ്

ഡൽഹിയിൽ അടിയന്തരമായി എത്തേണ്ടതു കൊണ്ടാണ് ഇൻഡിഗോയിൽ യാത്ര ചെയ്തത്. ഇന്നലെ രാത്രി 10.30നുള്ള വിമാനത്തിലാണ് കരിപ്പൂരിൽ നിന്ന് ഇപി ഡൽഹിയിലേക്ക് പോയത്. അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും ഇപി പറഞ്ഞു

പാർട്ടിയുമായുള്ള അകൽച്ചയല്ല ഇപ്പോഴത്തെ വിഷയം. യെച്ചൂരിയെന്ന വിഷയം മാത്രമേയുള്ളു. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Related Articles

Back to top button