Novel

💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 4

[ad_1]

രചന: പ്രഭി

അകത്തു ഇരിക്കുന്ന ആളെ കണ്ടതും പകച്ചു പോയി എന്റെ ബാല്യം…… ഞാൻ ആ നെയിം ബോർഡ്‌ ഒന്ന് വായിച്ചു…. Richard thomas…. 

എന്നേ ഒന്ന് നോക്കിയിട്ട് വീണ്ടും കമ്പ്യൂട്ടർ നോക്കി ഇരിക്കുന്നത് കണ്ടപ്പോ ആശ്വാസം തോന്നി… പെട്ടെന്ന് ഒപ്പ് ഇട്ട് ക്യാബിൻ ഇൽ നിന്നു പൊന്നു 

“എന്താ അനു എന്തോ പോയ അണ്ണനെ പോലെ വരുന്നത്… അയാളെ കണ്ടു നീ ഫ്ലാറ്റ് ആയാ…”

ഒന്നും മിണ്ടാതെ സീറ്റിൽ വന്നു ഇരിക്കുനത് കണ്ടിട്ട് ആവും അവൾ ഓരോന്ന് കുത്തി കുത്തി ചോദിക്കാൻ തുടങ്ങി…. 

“എന്തോ പറ്റി മോളെ… “

“ആ ഇരിക്കുനത് ആരാ എന്ന് അറിയോ നിനക്ക്… “

“ഇത് എന്ത് ചോദ്യം ആണ്  അനു… പുതിയ മാനേജർ… “

“എടി അങ്ങേര് എന്റെ സീനിയർ ആയിരുന്നു… “

“അപ്പൊ ഫ്ലാഷ് ബാക്കിൽ വല്ല ലവ് സ്റ്റോറി യും ഇണ്ട… “

“ഫ്ലാഷ് ബാക്ക് ഉണ്ട് ബട്ട്‌ അത് ലവ് സ്റ്റോറി അല്ല “

“പിന്നെ.. “

“എന്റെ പേരും പറഞ്ഞു കോളേജിൽ വച്ചു സഞ്ജു ഒരിക്കെ അവനെ എടുത്തിട്ട് അടിച്ചിട്ട് ഇണ്ട്…. എന്നോട് misbehave ചെയ്തത് ചോദിക്കാൻ ചെന്നപ്പോ അങ്ങേരു എന്നേം അവനെ യും ചേർത്ത് എന്തോ പറഞ്ഞു… സഞ്ജു എല്ലാരുടേം മുന്നിൽ വച്ചു തല്ലി… പിന്നെ ഇയാൾ കോളേജിൽ വന്നിട്ട് ഇല്ല… ഇപ്പോഴാ പിന്നെ കാണുന്നേ.. “

“അയാൾ ഇപ്പൊ എന്തേലും പറഞ്ഞ… “

“ഇല്ലടി മൈൻഡ് പോലും ചെയ്തില്ല.. “

“ആഹാ എന്നിട്ട് ആണാ നീ ഇങ്ങനെ ഇരിക്കുന്ന… അയാൾ അതൊക്കെ മറന്നു കാണും… നീ അത് വിട് അനു.. “

മായ അങ്ങിനെ പറഞ്ഞു എങ്കിലും എനിക്ക് എന്തോ പേടി… അത്രേം ആളുടെ മുന്നിൽ വച്ചു സഞ്ജു അവനെ അടിച്ചത് എനിക്ക് വേണ്ടി അല്ലെ.. ആ ദേഷ്യം എന്നോട് കാണില്ലേ… കണ്ണാ കാത്തോണേ…. 

വൈകിട്ടു കൂട്ടാൻ അച്ഛൻ വന്നിരുന്നു… 

“എന്തിനാ അച്ചേ ബുദ്ധിമുട്ടിയത് ഞാൻ തനിയെ വരുവാർന്നല്ലോ…. “

“ഇങ്ങോട്ട് കേറൂ കൊച്ചേ. .. നിനക്ക് വഴി പരിജയം ഇല്ലാത്തോണ്ട് ആ.. ഇത് കഴിഞ്ഞു മോള് തനിയെ വരണം… “

എന്റെ അനക്കം ഒന്നും ഇല്ല എന്ന് കണ്ടപ്പോ അച്ഛൻ മിററിൽ കൂടെ നോക്കുന്നുണ്ട്…. 

“എന്നാ പറ്റി മോള് നാവു ഓഫീസിൽ വച്ചിട്ട് ആണോ വന്നത്… അതോ നിന്റെ കത്തി സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് ആരേലും പിഴുതു എടുത്തോ… “

“ദേ അച്ചേ ടെൻഷൻ അടിച്ചു ഇരിക്കുമ്പോ കളിയാക്കിക്കോ… ഹും… “

“അയ്യോ… എന്റെ കിലുക്കാം പെട്ടിക്കു എന്തിനാ ടെൻഷൻ… “

ഓഫീസിൽ ചെന്നത് മുതൽ ഉള്ള കാര്യങ്ങൾ അച്ഛനോട് പറഞ്ഞു…. 

“ഇതിനു ആണോ ടെൻഷൻ.. അവൻ തെമ്മാടി തരം കാണിച്ചിട്ട് അല്ലെ തല്ലു കിട്ടിയേ… അയാൾ അതൊക്കെ വിട്ടു കാണും… ഇനി അതോർത്തു ടെൻഷൻ ആവണ്ട… കേട്ടല്ലോ…. ഇനി അയാൾ എന്തേലും പറഞ്ഞ നമുക്ക് അപ്പൊ നോക്കാം…. “

അച്ഛൻ പറഞ്ഞ പോലെ കാര്യങ്ങൾ പോസിറ്റീവ് ആയി കാണാൻ ശ്രെമിച്ചു…. രണ്ട് ദിവസം ഓഫീസ് വീടും ആയി തള്ളി നീക്കി…. ആരൊക്കെ അടുത്ത് ഉണ്ടായിട്ടുo സഞ്ജു നെ വല്ലാതെ മിസ്സ്‌ ചെയ്തു.. ഇടക്ക് അവന്റെ ശബ്ദം കേൾക്കാൻ പറ്റുന്നത് മാത്രം ആണ് ഏക ആശ്വാസം…… രണ്ട് ദിവസം രണ്ട് മാസം പോലെ തോന്നി പോയി…. 

🌿🌿🌿🌿🌿

അങ്ങിനെ മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഇന്ന് സഞ്ജു തിരിച്ചു വരും… അതോണ്ട് ഇന്ന് ലീവ് ആക്കി…. അടുക്കളയിൽ അമ്മയെ സഹായിക്കുന്നതിനു ഇടയിൽ എന്റെ കണ്ണ് റോഡിലെക്കു പോവും ഇടക്ക്… എന്താ കണ്ണാ ഈ ചെക്കൻ വരാതെ…. 

“എന്താ അനു നീ ഈ നോക്കുനെ.. എന്തേലും കളഞ്ഞു പോയോ മുറ്റത്…. “

“ഞാൻ വെറുതെ… “

ശേ അമ്മ എന്ത് കരുതി കാണുമോ എന്തോ…പെട്ടെന്നു പുറത്ത് ഒരു കാറിന്റെ സൗണ്ട് കേട്ടു… 

“അനു നിന്റെ കളഞ്ഞു പോയ സാധനം തിരിച്ചു വന്നു കേട്ടോ”

അതും പറഞ്ഞു അമ്മ അപ്പുറത്തേക്ക് പോയി… ഓടി ചെല്ലണം എന്ന് ആഗ്രഹം ഉണ്ട്‌… എങ്കിലും അവിടെ തന്നെ നിന്നു…. 

കുറെ സമയം കഴിഞ്ഞു ചെല്ലുമ്പോ സഞ്ജു അച്ഛനോട് എന്തോ കാര്യം ആയി സംസാരിക്കുവാ… അമ്മ അടുത്ത് നിൽക്കുന്നതു കണ്ടു…. അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ അടുക്കളയിലേക്ക് തിരിച്ചു പൊന്നു… 

സഞ്ജു പറഞ്ഞ പോലെ കുറച്ചു നാളത്തേക്ക് ഉള്ള അഭിനയം ആണ് എല്ലാം കൂടുതൽ ഒന്നും മോഹിപ്പിക്കല്ലേ കണ്ണാ നീ….  

🌿🌿🌿🌿🌿

റൂമിൽ എത്തി എന്റെ ദേഷ്യം മൊത്തം avide ഉള്ള സാധനങ്ങളോട് തീർത്തു…. അവളെ കാണാൻ വേണ്ടി ഓടി വന്നിട്ട് എന്നേ ഒന്ന് വന്നു നോക്കി പോലും ഇല്ല.. എന്നിട്ട് എല്ലാം കഴിഞ്ഞപ്പോ വന്നേക്കുന്നു ചിരിച്ചു കാണിക്കാൻ… കോപ്പ്… 

ബാഗിൽ നിന്നു ഓരോന്ന് വലിച്ചു പുറത്ത് ഇടുമ്പോ പിന്നിൽ ഒരു അനക്കം കേട്ടത്… 

തിരിഞ്ഞു നോക്കുമ്പോ അനു… എന്റെ ദേഷ്യം ഒന്നൂടെ കൂടെ.. 

“എന്താടി.. “

“ചായ… “

“ഞാൻ നിന്നോട് ചായ ചോദിച്ചോ… ഏഹ്… ചോദിച്ചോ എന്ന്… “

“ഇല്ല.. “

“പിന്നെ എന്തിനാ ഇതും കൊണ്ട് വന്നത്… ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്നു… “

“ഇത് കുടിക്കു സഞ്ജു… “

അതും പറഞ്ഞു എനിക് നേരെ അവൾ ആ കപ്പ് നീട്ടിയപ്പോ… അത് വാങ്ങി ഞാൻ എറിഞ്ഞു…. 

🌿🌿🌿🌿🌿

ഞാൻ ചായയും കൊണ്ട് ചെല്ലുമ്പോ സഞ്ജു നല്ല ദേഷ്യത്തിൽ ആണ്… എന്നോട് കുറെ ഒച്ച വച്ചിട്ട് ചായ വാങ്ങി എറിഞ്ഞു…. അവിടെന്ന് പോവാൻ പോയതും njaഞാൻ ഓടി ചെന്ന് കെട്ടിപിടിച്ചു…. 

“മാറി നിക്ക് അനു എനിക്ക് പോണം.. “

“പോവണ്ട.. “

അതും പറഞ്ഞു ഞാൻ അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു….. കുറെ നേരം മസിൽ പിടിച്ചു നിന്നു… എന്നിട്ട് അവനും എന്നേ ചേർത്ത് പിടിച്ചു…. 

“നിൻക് എന്നോട് ഒരു സ്നേഹോം ഇല്ലാലെ അനു… “

“ആരു പറഞ്ഞു സ്നേഹം ഇല്ല എന്ന്.. “

“പിന്നെ എന്താ ഇത്ര ദിവസം കഴിഞ്ഞു ഞാൻ വന്നിട്ടും എന്നെ മൈൻഡ് ചെയ്യാഞ്ഞത്…. “

“പേടിച്ചിട്ടു ആ sanjoottaa…. “

“എന്തിനാ പേടി…. “

“നിന്നെ… എനിക്ക്… എനിക്ക് അറിഞ്ഞൂടാ… “

പിന്നെ അവൻ ഒന്നും മിണ്ടിയില്ല… കുറെ നേരം അങ്ങിനെ ചേർത്ത് പിടിച്ചു നിന്നു… 

“അനു  നിനക്ക് ഒരു ഗിഫ്റ്റ് ഉണ്ട് ” എന്നും പറഞ്ഞു അവൻ എന്നേ അടർത്തി മാറ്റി… എനിക്ക് നേരെ നീട്ടിയ കവർ തുറന്നു നോക്കി… ഒരു പിങ്ക് കളർ സാരി… സിംപിൾ വർക്ക്‌ ചെയ്തിട്ട് ഉണ്ട്…. 

കെട്ടിപിടിച്ചു കവിളിൽ ഞാൻ ഒരു മുത്തം കൊടുത്തു….. 

“ഞാൻ ഒന്ന് പുറത്ത് പോകുവാ… ദേ എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ ഇതിൽ ഉണ്ട്… എടുത്ത് കൊടുക്കണം കേട്ടോ…”

എന്റെ കവിളിൽ ഒന്ന് തട്ടിയ ശേഷം സഞ്ജു പോയി…. 

🌿🌿🌿🌿🌿

രാത്രി ഒരുപാട് വൈകി ആണ് ഞാൻ വീട്ടിൽ ചെന്നത്… എല്ലാരും കിടന്നു കാണും എന്ന് കരുതി പക്ഷെ എന്നേ കാത്തു അനു ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു…. 

“ഫുഡ്‌ എടുക്കട്ടെ സഞ്ജു… “

“വേണ്ട ഞാൻ പുറത്ത് നിന്നും കഴിച്ചു… “

മുകളിലെക്കു കേറുമ്പോ അനുവിന് മുഖo കൊടുക്കാതെ നോക്കി… കുടിച്ചു എന്ന് അറിഞ്ഞ അത് മതി പെണ്ണിന്…. 

“ഗുഡ് നൈറ്റ് സഞ്ജു… ” എന്റെ റൂമിന്റെ അടുത്ത് എത്തിയപ്പോ വിഷ് ചെയ്തു അവൾ പോവാൻ ആഞ്ഞു… അതിനു മുൻപ് വലിച്ചു റൂമിൽ ആക്കി ഞാൻ ഡോർ അടച്ചു… 

“എന്താ ഇത്… ഞാൻ പോട്ടേ… നീ മാറിക്കെ… “

“പോവണ്ട… “

“കളിക്കാതെ സഞ്ജു… അഞ്ചു അനേഷിക്കും “..

“അതിനു അവൾ ആണോ നിന്നെ കെട്ടിയത്… “

പെണ്ണ് നിന്നും നല്ലോണം വിറക്കുന്നുണ്ട്… ഞാൻ അടുത്തേക് ചെല്ലും തോറും അവൾ പിന്നിലേക്ക് പോവുന്നുണ്ട്…. 

“നീ കുടിച്ചോ ടാ… “

“കുടിച്ചു… “

“മ്മ്മ്… മാറിക്കെ സഞ്ജു…. ഞാൻ പോട്ടേ..”

“പോവണ്ട… ഞാൻ പറഞ്ഞത് നീ കേട്ടില്ലേ… “

“sanjoottaa…. “

“ഇങ്ങനെ ഒളിപ്പിക്കാതെ അനു കുട്ടി.. ഇന്ന് നീ എവിടെയും പോവില്ല… “

“ഞാൻ ഒച്ച വക്കും.. “

“വച്ചോ നാണക്കേടു  നിനക്ക് ആണ്… “

പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് ആവും ഇപ്പൊ ഒന്നും മിണ്ടുന്നില്ല… 

“അനു… “

……..

“ഡി അനു…. “

“ആഹ്… “

“ഇന്ന് ഇവിടെ കിടക്കു… എന്തിനാ നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്… നിനക്ക് എന്നെ ഇഷ്ട്ടം ആണെന് എനിക്ക് അറിയാം……. “

“അത്… “

“വേണ്ട ഫ്രണ്ട് എന്ന വാക്ക് കൊണ്ട് നീ ഇനി രക്ഷ പെടേണ്ട… നിനക്കും എന്നോട് ഇപ്പൊ അടങ്ങാത്ത പ്രണയം ഇല്ലേ പെണ്ണെ… “

ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിക്കുവാ… 

“നീ പൊക്കോ അനു… “

അതും പറഞ്ഞു ഞാൻ ബെഡിൽ വന്നു കിടന്നു.. ഡോർ തുറന്നു എന്നേ ഒന്ന് നോക്കിട്ടു അനു പോയി….. 

🌿🌿🌿🌿

ഇന്ന് ഓഫീസിൽ ഡ്രോപ്പ് ചെയ്തത് സഞ്ജു ആണ്… 

എന്നേ നോക്കി മായ നിക്കുന്നുണ്ട്… 

“എന്താണ് അനു കുട്ടി മുഖത്തു വല്ലാത്ത തിളക്കം…. “

അവളെ നോക്കി ഒന്ന് sight അടിച്ചു കാണിച്ചിട്ട് ഞാൻ സൈൻ ചെയ്യാൻ പോയി…. 

“ഗുഡ് മോർണിംഗ് അനുപമ.. “

“ഗുഡ് മോർണിംഗ് സർ… “

“ഇന്നലെ എന്ത് പറ്റി കണ്ടില്ലല്ലോ.. “

“സുഖം ഇല്ലായിരുന്നു.. അതാ.. “

“ഇപ്പൊ എങ്ങനെ ഉണ്ട് ഓക്കേ ആയോ… “

“ആഹ്.. “

“ഇന്നലെ താൻ ഇല്ലാഞതു കൊണ്ട് കുറച്ച് വർക്ക്‌ പെന്റിങ് ആണ്.. അത് ഒന്ന് തീർക്കണം ഇന്ന് തന്നെ ഇത്തിരി അത്യാവശ്യം ആണ്.. “

“ഓക്കേ സർ.. “

തിരിച്ചു സീറ്റിൽ പോയി ഇരുന്നപ്പോ മായ വന്നു… 

“പറ അനു എന്താ ഇന്ന് ഒരു തെളിച്ചം ഒക്കെ മുഖത്തു… “

“eeee “

“ചിരിക്കാതെ കാര്യം പറ കൊച്ചേ…. “

“എടി അത്… I തിങ്ക് am in ലവ് വിത്ത്‌ ഹിം… “

“ആരു… നമ്മുടെ മാനേജർ ഓ.. “

“പോ മായ… ഞാൻ സഞ്ജു ന്റെ കാര്യം ആ പറഞ്ഞെ…. “

“ഓഹോ… “

“ബട്ട്‌ അവനോട് പറയാൻ ഒരു ചമ്മൽ… “

“എന്തിനാ ചമ്മൽ നിന്റെ സഞ്ജു അല്ലെ… “

“അതൊക്കെ ആണ് എന്നാലും… “

“എന്ത് എന്നാലും… ഇനിയും ആ പാവത്തെ വട്ടു ആക്കാതെ പോയി പറ കൊച്ചേ….. “

“പാവം ഓ… ഇങ്ങനെ അല്ലാലോ ഇത്ര നാളും പറഞ്ഞത്… “

“പിന്നെ നിന്നെ കെട്ടി പാതി വഴിയിൽ ഉപേക്ഷിച്ചു പോവും എന്നൊക്കെ ഓർത്തപ്പോ ഞാൻ പലതും പറഞ്ഞു കാണും…. എനിക്ക് ഒന്ന് മാത്രം മതി…. നിന്നെ പൊന്നു പോലെ നോക്കണം… ഒരിക്കലും കരയാൻ ഇടവരരുത്… “

“മ്മ്മ് “

“അപ്പൊ പോയി പറ… കെട്ടിയോനെ i ലവ് u എന്ന്…. പ്രണയിച്ചു നടക്കാൻ ഉള്ള സമയം ചുമ്മാ കളയല്ലേ പെണ്ണെ നീ….. “

ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോ richard സർ പുറത്തേക് വന്നു ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി… 

“ഈ ആളെ പറ്റി ആണോ അനു അന്ന് നീ അങ്ങിനെ ഒക്കെ  പറഞ്ഞത്…  “

“ആഹ് പക്ഷെ എന്നോട് ഒരു ദേഷ്യം കട്ടിയില്ല.. ഫ്രണ്ട്‌ലി ആയിട്ട സംസാരിച്ചേ….”

“ആാാഹ്… “

അഞ്ചു മണി ആയിട്ടും ഞാൻ വർക് ചെയ്തു തീർന്നില്ല…. കുറച്ചു നേരം എന്നേ വെയിറ്റ് ചെയ്തിട്ട് മായ പോയി… സഞ്ജു കൂട്ടാൻ വരും എന്ന ധൈര്യത്തിൽ ആണ് അവൾ പോയത്…. ഓഫീസിൽ ഇപ്പൊ ഞാൻ മാത്രം… സമയം 6 കഴിഞ്ഞു… ഒന്ന് രണ്ട് വട്ടം സഞ്ജു വിളിച്ചു… കഴിയുമ്പോ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു. …. 

ചെയ്തു തീരാറായി… പെട്ടെന്നു മൗസ് ഇന്റെ മുകളിൽ ഉള്ള എന്റെ കൈയിൽ ആരോ പിടിച്ചു… പതിയെ ആ കൈകൾ മുകളിലേക്കു ചലിച്ചു…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!