താലി: ഭാഗം 29
രചന: കാശിനാധൻ
അയാൾ വന്നിരുന്നോ….
.”ആരു… സോമശേഖരൻ ആണോ.. “?
“അതേ… അല്ലാതെ പിന്നെ ആരാ.. ”
“വന്നില്ല മോനെ… എവിടെയോ പോയിരിക്കുക ആണ് എന്ന് മോളോട് പറഞ്ഞത്.. വിമലയുടെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.. “…
“മ്മ്… “അവൻ ഒന്ന് അമർത്തി മൂളി.
ആ കണ്ണുകളിൽ പക എരിയുക ആണ് എന്ന് അംബികയ്ക്ക് തോന്നി..
“മോനെ…… ”
“എന്താ അമ്മേ ”
“മോനെ…. കഴിഞ്ഞത് ഒക്കെ നീ മറക്കു…… അങ്ങനെ ഒക്കെ സംഭവിയ്ക്കണം എന്ന് ദൈവവിധി ഉണ്ടായിരുന്നു എന്ന് നമ്മള്ക്ക് ഓർക്കാം…. എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് എന്റെ മോൻ വാശിയും ദേഷ്യവും ഒക്കെ കളഞ്ഞു ഇനി മുന്നോട്ട് പോകു…ഇന്ന് ഗൗരി നിന്റെ പെണ്ണ് ആണ് നിന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്നവൾ അല്ലെ മോനെ.. അവരുടെ മാതാപിതാക്കൾ “….
“നിർത്തു അമ്മേ…… എനിക്ക് ഒന്നും കേൾക്കണ്ട… കഴിഞ്ഞത് ഒക്കെ മറക്കണം എങ്കിൽ ഈ ഞാൻ ഇനി…… ”
.
അവന്റെ ശബ്ദം ഉയർന്നപ്പോൾ ഗൗരി കണ്ണ് തുറന്നു..
പിന്നീട് അവർ രണ്ടാളും ഒന്നും സംസാരിച്ചില്ല..
“ഗൗരി… നിനക്ക് വിശക്കുണ്ടോ… “?
“ഇല്ല…. ”
“മോളെ.. നീ ഇങ്ങനെ ഒന്നും കഴിയ്ക്കാതെ ഇരുന്നാൽ എങ്ങനെ ആണ്.. ഇത്തിരി ചോറ് ഞാൻ എടുക്കട്ടേ ”
“വേണ്ട അമ്മേ… എനിക്ക് ഒന്നും വേണ്ട ”
“നിനക്ക് ഇഷ്ടപെട്ട കറികൾ എല്ലാം ഞാൻ കൊണ്ട് വന്നിട്ടുണ്ട്..റീത്താമ്മ ഉണ്ടാക്കിയത് ആണ് .. നീ ഇത്തിരി ഭക്ഷണം കഴിയ്ക്ക് ”
!എനിക്ക് വിശപ്പ് തീരെ ഇല്ല…. അതാണ്.. ”
അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.
ഡോക്ടർ രാംന്റെ കാൾ വന്നതും മാധവ് ഫോണും ആയിട്ട് മുറി വിട്ടു ഇറങ്ങി..
ഹെലോ സാർ… ”
“മാധവ് free ആണെങ്കിൽ എന്റെ കോട്ടേഴ്സിൽ വരൂ… !
“Ok… സാർ… “…
അമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു പോക്കറ്റിൽ തിരുകി.. എന്നിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
.
“മാധവ്…. കുഞ്ഞിനെ വേണ്ടന്ന് വെച്ചിട്ട് ട്രീറ്റ്മെന്റ് മുന്നോട്ട് കൊണ്ട് പോകാം… അതാണ് നല്ലത് എന്ന് ആണ് താരകന്റെയും അഭിപ്രായം….. ”
“But sar…. ഗൗരി… ”
“ആ കുട്ടി എഡ്യൂക്കേറ്റഡ് അല്ലെ… കാര്യങ്ങൾ പറഞ്ഞാൽ മനസിലാകണമല്ലോ….. ”
“ഡോക്ടർ എനിക്കു അറിയാം… പക്ഷെ…. അവൾ….. ”
“എന്താണ് എന്ന് വെച്ചാൽ നിങ്ങൾ തീരുമാനിക്കൂ…… ”
“ഞാൻ ഒന്നുകൂടി അവളോട് കാര്യങ്ങൾ സംസാരിക്കാം… എന്നിട്ട് ആവട്ടെ…… എന്തായാലും തീരുമാനം ഞാൻ ഉടനെ അറിയിക്കാം… ”
“Ok….. അങ്ങനെ ആവട്ടെ….. ”
മാധവിന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് രാം എഴുനേറ്റു..
“സാറിന്റെ ഫാമിലി… ”
ഡോറിന്റെ അടുത്ത് ചെന്നതും മാധവ് നിന്ന്
“അവരെല്ലാം പുറത്തു പോയത് ആണ്…. ഷോപ്പിംഗ്…… ഒരു മാര്യേജ് ഉണ്ട് അടുത്ത മാസം…എന്റെ രണ്ടാമത്തെ മകളുടെ “….
“Ok… അപ്പോൾ കാര്യങ്ങൾ എളുപ്പം ആയി….. “അവൻ ഡോർ ലോക്ക് ചെയ്തിട്ട് രാം ന്റെ നേരെ തിരിഞ്ഞു..
“വാട്ട്… വാട്ട് യു മീൻ…. ”
“ഹേയ്… ഒച്ച വെയ്ക്കണ്ട….. നമ്മൾക്ക് ഒന്നുകൂടി ഇരുന്നു സംസാരിക്കാം… ”
മാധവ് ആണെങ്കിൽ രാമിനെ ബലമായി പിടിച്ചു സെറ്റിയിൽ ഇരുത്തി.
“ഗൗരിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കില്ല… അഥവാ കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിന് അംഗവൈകല്യം വരും, അതുകൊണ്ട് യാതൊരു കാരണവശാലും ഈ കുഞ്ഞിനെ വേണ്ട…. ഗൗരിയുട ആരോഗ്യം അപകടം ആണ്… അവൾക്ക് ട്രീറ്റ്മെന്റ് continue ചെയ്യണം… ഇതൊക്ക അല്ലെ ഡോക്ടർ നമ്മൾ ശ്രെധിക്കേണ്ടത് ”
“എന്താണ് മാധവ് ഒന്നും അറിയാത്തതു പോലെ.. ഞാൻ മുന്നേ പറഞ്ഞത് അല്ലെ… ”
ഇങ്ങനെ ഒക്കെ പറയാൻ തനിക്ക് സോമശേഖരൻ എത്ര രൂപ തന്നു…. ”
അവനും അയാളുടെ അടുത്തേക്ക് വന്നു ഇരുന്നു.
“മാധവ്…. മൈൻഡ് യുവർ വേർഡ്‌സ്…. ”
“സത്യം പറയുന്നത് ആണ് താങ്കൾക്ക് നല്ലത്… അല്ലെങ്കിൽ ഇപ്പോൾ ഇവിടെ പോലീസ് വരും,വഞ്ചന കുറ്റത്തിന് താങ്കളെ അറസ്റ്റ് ചെയ്യും, ഒരു രോഗിയെ ആണ് താൻ മനഃപൂർവം ചീറ്റ് ചെയ്തിരിക്കുന്നത്.. താങ്കളുടെ ജോലി പോകും, ആകെ നാണക്കേട് ആകും…. അങ്ങനെ ഒക്കെ വേണോ എന്ന് തീരുമാനിക്കുക… “.
.
“എടൊ… ഞാൻ എന്ത് ചെയ്തു എന്ന് ആണ് ഇയാൾ പറയുന്നത്…..ബോധം ഇല്ലാത്ത ആളുകളെ പോലെ ഇയാൾ സംസാരിക്കുക ആണോ… ”
“നല്ല ബോധത്തോടെ ആണ് സാർ ഞാൻ സംസാരിക്കുന്നത്.. ഇനി ബോധം ഇല്ലാത്തവൻ ആക്കരുത് എന്നെ… പിന്നെ ഞാൻ എന്താണ് ചെയുന്നത് എന്ന് എനിക്ക് പോലും അറിയില്ല… “അവൻ പല്ലിറുമ്മി…….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…