Novel

കാശിനാഥൻ-2: ഭാഗം 29

രചന: മിത്ര വിന്ദ

എടോ, എന്ത് വേണേലും, എപ്പോൾ വേണേലും ഫ്രീയായിട്ട് തനിക്ക് എന്നോട് പറയാം, അതിൽ യാതൊരു ഡിസ്റ്റൻസും വേണ്ട കേട്ടോ… പിന്നീട് പറയാം എന്ന് കരുതുന്ന പല കാര്യങ്ങളും ആയിരിക്കും ഒരുപക്ഷെ നമ്മുടെ ജീവിതം മാറ്റി മറിയ്ക്കുന്നത് ”

ആദിയുടെ വാക്കുകൾ കേൾക്കും തോറും ജാനി ഒന്നും മിണ്ടാതെ ഫോണും കാതോട് ചേർത്ത് അങ്ങനെ നിന്നു..

ഹലോ ജാനി.. കേൾക്കുന്നില്ലേ..

ഹ്മ്മ.. ഉവ്വ്‌, കേൾക്കുന്നുണ്ട്,

ഓക്കേ.. ഞാൻ പറഞ്ഞത് മറക്കേണ്ട, നാളെ പറ്റുവാണേൽ ഒന്ന് വാടോ.

ഞാൻ അറിയിക്കാം ആദി,

ഹ്മ്മ്… എന്നാൽ ശരി, വെച്ചോട്ടെ,

മ്മ്…..

ഫോൺ കട്ട്‌ ചെയ്ത ശേഷം ജാനി കുറച്ചു സമയം ബെഡിൽ അങ്ങനെ ഇരുന്നു.

ആകെ കൂടി മനസ് മൂടപ്പെട്ട ഒരു അവസ്ഥ..

എല്ലാം തുറന്നു പറഞ്ഞാലോ, ഒരുപക്ഷേ, ദേവേട്ടനെ തനിക്ക് കിട്ടുമെങ്കിലോ..

പ്രതീക്ഷയുടെ ഒരു തിരി നാളം.

തത്കാലം ആദിയേ കാണാൻ പോകുന്നത് അമ്മയോട് പറയുന്നില്ല, ആരോടും പറയുന്നില്ല…

ഒന്ന് കണ്ടെന്നു കരുതി തെറ്റൊന്നും ഇല്ലല്ലോ… താൻ വിവാഹം ചെയ്യാൻ പോകുന്ന ആളല്ലേ….

കുറച്ചു സമാധാനം വന്നത് പോലെ അവൾക്ക് തോന്നി.

ദേവേട്ടൻ ഇങ്ങോട്ട് വിളിക്കുമോന്നു നോക്കട്ടെ, എന്നും താൻ അല്ലേ ആളെ വിളിച്ചു സംസാരിക്കുന്നത്, തന്നോട് സ്നേഹം ഉണ്ടോന്ന് നോക്കട്ടെ,, തന്റെ ശബ്ദം കേൾക്കാതെ വരുമ്പോൾ ആൾക്ക് ഫീൽ ചെയ്യുന്നുണ്ടോ എന്ന് അറിയണമല്ലോ.

പലവിധ ആലോചനകൾ അവൾക്ക് മനസ്സിൽ കൂടി കടന്നു പോയി.

ഈ സമയത്തു പാർവതി ആണെകിൽ കാശിയെ വിളിക്കുകയാണ്‌..

ഈ കാര്യങ്ങൾ, ഒക്കെ ദേവ്, കാശിഏട്ടനോട് പറഞ്ഞിട്ട് എന്നോട് എന്തെ പറയാഞ്ഞത്.?

അതൊന്നും അത്ര കാര്യമല്ല പാറു, പിള്ളേരുടെ ഈ പ്രായത്തിന്റെ ഓരോ ച്ചാപല്യങൾ..

കാശി അത് നിസാര മട്ടിൽ തള്ളികൊണ്ട് അവളോട് പറഞ്ഞു.

“കാശിയേട്ടനോട് ദേവ് എല്ലാ വിവരവും പറഞ്ഞത് അല്ലേ, എന്നിട്ടും…. അവൾക്ക് പ്രായപൂർത്തിയായത് അല്ലേ, സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ ഉള്ള കഴിവും പ്രാപ്തിയിം ഉണ്ട്, എന്നിട്ടും ഏട്ടൻ എന്താ അവളുടെ ഇഷ്ട്ടം കേൾക്കാഞ്ഞത്.ദേവിനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്, അവൻ ഒരു പാവം അല്ലേ, കാണാനും സുന്ദരൻ, എന്ത് കുറവാണു അവനു ഉള്ളത്, നമ്മുടെ മോൾക്ക് എല്ലാം കൊണ്ടും യോജിച്ചവൻ അല്ലേ, പഠിത്തം ഉണ്ട്, നല്ലോരു ജോലി ഉണ്ട്, ഇനി അഥവാ ഏട്ടൻ പിരിച്ചു വിട്ടാൽ പോലും അവൻ നല്ലോരു സ്ഥാപനത്തിൽ ജോലിക്ക് കേറും..

പാറു അവനോട് വായിൽ വന്നത് എല്ലാം വിളിച്ചു പറഞ്ഞു ദേഷ്യപ്പെട്ടു.

എടോ….. താൻ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങൾ,, ദേവ് വളരെ ബുദ്ധിമാൻ ആയിട്ടുള്ള ഒരു പയ്യൻ ആണ്, കേരളത്തിലെ നമ്മുടെ ബിസിനസ്‌ ഇത്രയും ഡെവലപ്പ് ആക്കിയത് അവൻ ഒറ്റ ഒരാളുടെ കഴിവ് കൊണ്ട് മാത്രം ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അവനെ,, കുറവുകൾ ഒന്നും ഇല്ലാ,, പക്ഷെ ഒരിക്കലും എന്റെ മകളുടെ ഭർത്താവ് എന്ന സ്ഥാനത്തു അവനെ കാണാൻ കഴിയുന്നില്ല പാറു, ഈ കാര്യം താൻ ഇനി സംസാരിയ്ക്കുയയും വേണ്ട..

“അതെന്താ… അവനു പണം ഇല്ലാത്തത് കൊണ്ട് ആണോ,അതോ നമ്മുടെ സ്റ്റാറ്റസ് ന് അവൻ പോരാ എന്ന് തോന്നിയത് കൊണ്ട് ആണോ കാശിയേട്ടാ…”

“ആയിരിക്കാം ”

“അങ്ങനെ ഒരു തോന്നൽ ഉള്ള ആളായിരുന്നു എങ്കിൽ എന്നേ എന്തിനു കൂടെ കൂട്ടി, എന്റെ അച്ഛനും അമ്മയും ഞാനും ഒക്കെ ചേർന്ന് അറിഞ്ഞു കൊണ്ട്  കാശിയേട്ടനെ ചതിച്ചു, ആ ചതിയിലൂടെയും വഞ്ചനയിലൂടെയും അല്ലേ ഞാൻ കൂടെ കൂടിയത്, എന്നിട്ട് എന്തെ എന്നേ കളയാഞ്ഞത്, അന്ന് ഈ ബന്ധം തീർത്തു പോയിരുന്നു എങ്കിൽ ഞാൻ ഏട്ടന്റെ ഭാര്യ ആയിട്ട് കാണുമായിരുന്നോ..”

അപ്പോളേക്കും അവളെ കിതച്ചു.

“എന്റെ കാശിയേട്ടൻ, നല്ലൊരു മനസ് ഉള്ളവൻ ആണെന്ന ഞാൻ കരുതിയെ, കണ്ടിട്ടുള്ള വ്യക്തികളിൽ വെച്ചു ഏറ്റവും മാന്യൻ ആണെന്നു, എന്റെ ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കുന്ന ആളാണ് എന്നും ഞാൻ വിശ്വസിച്ചു.. പക്ഷെ..
പക്ഷെ…
എത്ര പെട്ടന്ന് ആണ് ഏട്ടൻ മാറി പോയതു.

“സ്വന്തം മകളുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥൻ ആണ് പാറു…. എന്റെ മകൾ ഏറ്റവും നല്ല കുടുംബത്തിൽ ഏറ്റവും ഉത്തമനായവന്റെ കൂടെ കഴിയണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും… അത് മാത്രമേ ഇവിടെയും നടന്നോളു. അല്ലാതെ മറ്റൊന്നും ഇല്ല..

“അവൾ എത്രമാത്രം വിഷമിക്കുന്നു എന്ന് ഏട്ടന് അറിയാമോ, മോൾ ആകെ ക്ഷീണിച്ചു ഒരു കോലം ആയി, എത്രമാത്രം സ്ഥാനം അവളുടെ മനസിൽ ദേവിന് ഉണ്ടെന്ന് ഉള്ളത് അതിൽ നിന്നും വ്യക്തമാക്കാം…

ഹ്മ്മ്… ഞാൻ അവളോട് വിളിച്ചു സംസാരിക്കാം…

വേണ്ട, ഇനി ഒന്നും പറയേണ്ട, ഏട്ടൻ തീരുമാനിച്ച പ്പോലെ എല്ലാം നടക്കട്ടെ, എന്നിട്ട് ഏട്ടൻ സന്തോഷിക്ക്…

പാറു,,,, നി ഓവർ ആകുന്നുണ്ട് കേട്ടോ, ഞാൻ മിണ്ടുന്നില്ല എന്ന് കരുതി എന്റെ തലയിൽ കയറി നിരങ്ങാം എന്നാണോ.

കാശിയുടെ ശബ്ദം ഉയർന്നു.

ജാനിമോള് എന്നോട് ഇതേ വരെ ആയിട്ടും ഒന്നും പറഞ്ഞിട്ടില്ല, അതുകൊണ്ടാണ് ഞാനും അവളോട് സംസാരിക്കാഞ്ഞത്, അതിനപ്പുറം ഒന്നും ഇല്ല…

അവൾ ഇനി എന്ത് സംസാരിക്കാൻ ആണ്, എല്ലാം ഏട്ടൻ തീരുമാനിച്ചു ഉറപ്പിച്ചു വാക്ക് കൊടുത്തു.. പിന്നെ എന്താ എന്റെ മോള് ചെയ്യേണ്ടത്.

പാറു പിന്നെയും ഓരോന്ന് പറഞ്ഞു ബഹളം കൂട്ടി.

ഇതെല്ലാം കേട്ട് കൊണ്ട് ജാനി വെളിയിൽ നിൽപ്പൂണ്ടായിരുന്നു.

മിഴിനീർ തുടച്ചു കൊണ്ട് അവൾ റൂമിലേക്ക് ചെന്നപ്പോൾ അവളുടെ ഫോൺ റിങ് ചെയ്യുന്നുണ്ട്.

ദേവ് ആയിരിക്കും എന്ന് കരുതി എടുത്തു നോക്കിയപ്പോൾ അച്ഛൻ കാളിങ് എന്നാണ് സ്ക്രീനിൽ തെളിഞ്ഞത്.

ഹെലോ അച്ഛാ.

ആഹ് മോളെ കിടന്നോ നീയ്.

ഹ്മ്മ്.. കിടന്നു,,

ഓക്കേ എന്നാൽ ഉറങ്ങിക്കോ, അച്ഛൻ നാളെ വിളിക്കാം കേട്ടോ..

ഹ്മ്മ്.. Good നൈറ്റ്‌..

ഓക്കേ good നൈറ്റ്‌ മോളെ..

അയാൾ ഫോൺ കട്ട്‌ ചെയ്ത ശേഷം ജാനി പിന്നെയും ദേവിന്റെ കാൾ പ്രതീക്ഷിച്ചു ഇരുന്നു. പക്ഷെ പത്രണ്ട് മണി ആയിട്ടും അവൻ വിളിച്ചില്ല.

പിന്നീട് ജാനി കിടന്നു ഉറങ്ങി.

***

രാവിലെ അമ്മ ആയിരുന്നു അവളെ വിളിച്ചു ഉണർത്തിയത്.

സമയം നോക്കിയപ്പോൾ 6.30

“മോളെ, അച്ഛമ്മയും അച്ചാച്ചനും നിന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു ”

“എന്തിനാ അമ്മേ….”

“കുടുംബ ക്ഷേത്രത്തിൽ തൊഴാൻ ആണന്നു. നമ്മൾക്ക് ഒരുമിച്ചു പോകാം, മോള് റെഡി ആകു കെട്ടോ…”

“ഹ്മ്മ്… ശരി അമ്മേ…”

ജാനി തന്റെ ഫോൺ എടുത്തു.

ആദിയുടെ മെസ്സേജ് ഉണ്ട്, ഇന്ന് എപ്പോൾ വരും എന്നാണ്.

ക്ഷേത്രത്തിൽ പോകണം എന്നും, അതുകൊണ്ട് അറിയിക്കാം,എന്തായാലും ഇന്ന് കാണാം എന്നും അവൾ മറുപടി അറിയിച്ചു.

അവൻ രണ്ടു സ്മൈലിയും അയച്ചു.

ദേവിന്റെ ഒരു ഗുഡ് മോണിങ് വന്നു കിടപ്പുണ്ട്.
വേറൊന്നും ഇല്ല.

അവൾ തിരിച്ചു ഒരു ഗുഡ് മോണിംഗ് അവനും അയച്ചു..

എന്നിട്ട് കുളിച്ചു ഫ്രഷ് ആവാനായി പോയി.

കരി നീല കര ഉള്ള ഒരു സെറ്റ് മുണ്ടും ആയിരുന്നു അവൾ ഉടുത്തത്.

കാതിൽ ജിമിക്കി കമ്മലും കഴുത്തിൽ നേർത്ത മാലയും.
ഇരു കൈ ത്തണ്ടകളും ഒഴിഞ്ഞു കിടന്നു എങ്കിലും അതിനും ഒരു ഭംഗി ഉണ്ടായിരുന്നു.

ഒരുങ്ങി ഇറങ്ങി വന്നപ്പോൾ പാറു മോളെ ത്തന്നേ നോക്കി ഇരുന്നു.

എന്താമ്മേ, ഇങ്ങനെ നോക്കുന്നെ, ആദ്യമായിട്ട് കാണും പോലെ,

നല്ല ഭംഗിയുണ്ട് മോളെ, ഈ വേഷം നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്, അതുകൊണ്ട് അമ്മ നോക്കി പോയതാ.

ഹ്മ്മ്… താങ്ക് യു അമ്മാ..

അവരുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട്, ജാനി വണ്ടിയുടെ അരികിലേക്ക് പോയി.

ഇരുവരും കൂടി, തറവാട്ടിൽ എത്തിയപ്പോൾ അച്ഛമ്മയും അച്ഛനും ഒക്കെ റെഡിയായി നിൽപ്പുണ്ട്.

അവരെയും കൂട്ടി കുടുംബ ക്ഷേത്രത്തിലേക്ക്,എട്ടുമണിയോടുകൂടി പുറപ്പെട്ടു.

അരമണിക്കൂർ കഷ്ട്ടിയെ ഉള്ളൂ, ശ്രീമുരുകൻ ആണ് പ്രതിഷ്ഠ, ഉപദേവതയായി ഗണപതിയും ഭദ്രകാളിയും.

അവിടെയെത്തിയശേഷം, കൃഷ്ണമൂർത്തി, കൊച്ച് മകളുടെ പേരിൽ 101  നാരങ്ങ കൊണ്ടുള്ള ഒരു മാല ഭഗവാന്, ചാർത്തിച്ചു…

ആ ദിവസത്തെ പൂജയും വഴിപാടുകളും ഒക്കെ, ജാനിയുടെ പേരിലായിരുന്നു നടത്തപ്പെടുന്നത്.

എല്ലായിടത്തും തൊഴുതു പ്രാർത്ഥിച്ച ശേഷം, ക്ഷേത്രത്തിൽ നിന്ന് ലഭിച്ച നെയ്പായസവും പഞ്ചാമൃതവും, ഒക്കെയായി, എല്ലാവരും മടങ്ങിയത്.

അവരെ തിരികെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിയ ശേഷം,  ജാനി പാറുവിനെയും ആയിട്ട്, പോകുവാൻ ആയി തുടങ്ങിയപ്പോൾ, സുഗന്ധിക്ക് ഒരു ആഗ്രഹം,,

ഉച്ചയ്ക്ക് ഊണും കഴിഞ്ഞു പോയാൽ മതിയെന്ന്.
എങ്കിൽ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് പാറുവും സമ്മതിച്ചു.

താൻ ടൗണിൽ വരെ ഒന്നു പോയിട്ട് വരാം എന്നും പറഞ്ഞു ജാനി അവിടെ നിന്നും ഇറങ്ങിയപ്പോൾ ആർക്കും അസ്വഭാവികത ഒന്നും തോന്നിയില്ല.

ആദിയോട് 11.30ആകുമ്പോൾ മേത്തൻസ് മാളിൽ വരാൻ അവൾ മെസ്സേജ് അറിയിച്ചു.

അവൻ വരുമെന്നും ഉറപ്പ് കൊടുത്തു.

ആദിയേ കണ്ടു കാര്യങ്ങൾ പറയാൻ പോയവളുടെ ജീവിതം പിന്നീട് മാറ്റിമറിയ്ക്കുന്ന സംഭവങ്ങൾ ആയിരുന്നു പിന്നീട് ഉണ്ടായത്.

…..തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button