BusinessKeralaTechnology

ബിഎസ്എൻഎൽ സർവത്ര സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു: എവിടെയും അതിവേഗ ഇൻറ്റർനെറ്റ്

പത്തനംതിട്ട: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വീടുകളിലെ ഫൈബർ കണക്ഷനിലൂടെ എവിടെയും അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. സർവത്ര എന്ന പേരിലുള്ള ഈ പദ്ധതി ടെലികോം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്നു. പദ്ധതിയുടെ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ സേവനം കേരളം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു. കൂടുതൽ ഉപയോക്താക്കൾ ഈ സേവനത്തിന് രജിസ്റ്റർ ചെയ്യണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടു.

സർവത്ര പദ്ധതി ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവിയാണ് മുന്നോട്ടുവച്ചത്. രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്റർനെറ്റ് ഡാറ്റ സേവനങ്ങൾക്കായി ചെലവഴിക്കുന്ന തുക കുറയ്ക്കാൻ ഇത് ഉപയോക്താക്കൾക്ക് സഹായകരമാകും.

സർവത്ര എങ്ങിനെ പ്രവർത്തിക്കുന്നു

സർവത്ര ബിഎസ്എൻഎല്ലിന്റെ Fibre to the Home (FTTH) സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ്. FTTH കണക്ഷൻ ഉള്ള ഉപയോക്താക്കൾക്ക്, ബിഎസ്എൻഎല്ലിന്റെ മറ്റേതെങ്കിലും പ്രദേശത്തുള്ള FTTH സേവനം ലഭ്യമായിടത്ത് നിന്ന് ഇൻ്റർനെറ്റ് ഉപയോഗിക്കാനാകും. ഇതിന് ഉപയോക്താക്കൾ സർവത്ര പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

രജിസ്റ്റർ ചെയ്ത ശേഷം FTTH കണക്ഷനുകൾ സർവത്ര എൻബ്ലഡ് ആകുന്നു. രണ്ടാമത്തെ സ്ഥലത്ത് Wi-Fi പാസ്‌വേർഡ് അല്ലെങ്കിൽ യൂസർ ഐഡി ആവശ്യമായില്ല. സർവത്ര പോർട്ടൽ ഒരു വെർച്വൽ ടവർ പോലെയാകും പ്രവർത്തിക്കുക, കണക്ഷൻ ഉറപ്പാക്കാൻ ഇത് സഹായകമാണ്.

സുരക്ഷിതവും വിശ്വാസയോഗ്യവും

സർവത്ര സംവിധാനം സുരക്ഷിതമാണെന്ന് ബിഎസ്എൻഎൽ ഉറപ്പ് നൽകി. രണ്ടാമത്തെ മോഡം ഒരു പാത മാത്രമായിരിക്കും. 24 മണിക്കൂറും One Knock സംവിധാനം പ്രവർത്തനക്ഷമമാക്കും, കൃത്യമായ സേവനം ലഭ്യമാക്കുന്നതിനായി ഇത് സഹായിക്കും.

ബി. സുനിൽ കുമാർ, കേരള സർക്കിൾ ജനറൽ മാനേജർ, ബിഎസ്എൻഎൽ

Related Articles

Back to top button