Novel

നിൻ വഴിയേ: ഭാഗം 21

രചന: അഫ്‌ന

“അമ്മയ്ക്ക് കഴിക്കാൻ എടുക്കട്ടെ “ദീപു ബെഡിൽ തല ചെയ്ച് കിടക്കുന്ന അമ്മയുടെ അടുത്തേക്ക് വന്നു.

“മ്മ് “അതിനവരോന്നു മൂളുക മാത്രമാണ് ചെയ്തത്.

“അമ്മയ്ക്കു എന്നോട് ദേഷ്യം ഉണ്ടോ “അമ്മയുടെ മൗനത്തിനുള്ള കാരണം മനസിലായി കൊണ്ടു തന്നെ അവരുടെ കയ്യിൽ പിടിച്ചു.

“നിനക്ക് എല്ലാം അറിയാം, എന്നിട്ടും നീ ഒന്നും അറിയാത്ത പോലെ നടക്കുന്നു. നിന്റെ മൗനം എല്ലാവരെയും ബാധിക്കുന്നുണ്ട് മോനെ.”അമ്മ അവനെ ഉറ്റു നോക്കി.അപ്പോഴും അവൻ മൗനം പാലിച്ചു.

“ഇന്ന് തനുവിനോട് എന്തിനാ ദേഷ്യം കാണിച്ചേ, ആ കൊച്ചെന്ത് പിഴച്ചു….
നിനക്ക് അവളെ ഇഷ്ട്ടമാണെന്ന് അതിനറിയോ? ഇല്ലല്ലോ…..”അവർ ദേഷ്യത്തോടെ ചോദിച്ചു.

“അമ്മ ഞാൻ “ദീപു കുറ്റ ബോധത്തോടെ തല താഴ്ത്തി.

“ആ കുഞ്ഞ് അതിന്റെ സന്തോഷവും സങ്കടവും നിന്നോട് വന്നു പറയുന്നതല്ലേ,.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയാതാണോ, കുഞ്ഞുനാൾ തൊട്ടേ ദീപു എന്നും വിളിച്ചു പുറകെ നടക്കുന്നത് നിന്നെ അത്രയ്ക്കു കാര്യമായത് കൊണ്ടാ.അതിന് വേറൊരു അർത്ഥം നൽകിയത് നീയാണ് അവളല്ല. തെറ്റ് നിന്റെ ഭാഗത്തു തന്നെയാണ് ദീപു.”

അമ്മയുടെ വാക്കുകൾ അവന്റെ കണ്ണുകളെ നനച്ചു. ഉള്ളം നീറി പുകഴുന്ന പോലെ അവരുടെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി. ആ അമ്മയ്ക്കും തന്റെ മകനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയായില്ലായിരുന്നു.

ആദ്യമായാണ് അവനൊരു കുട്ടിയെ ഇഷ്ടമാണെന്ന് പറയുന്നത്. അതിൽ ഒരുപാട് സന്തോഷിച്ചു പക്ഷേ അത് തൻവി ആണെന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. മോളെ ഇഷ്ട്ടമല്ലാത്തത് കൊണ്ടല്ല.അങ്ങനെ മോഹിക്കാനുള്ള യോഗ്യത പോലും ഞങ്ങൾക്കില്ല.

“ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് കൂടെ ഇല്ല അമ്മാ. അങ്ങനെ ഒരു അത്യാഗ്രഹവും ഈ മോനില്ല.അന്നം നൽകിയ കയ്യിന് കൊത്താൻ പഠിച്ചിട്ടില്ല……ഇഷ്ടമാണ് തനുവിനെ ഒരുപാട്. കുഞ്ഞുനാൾ തൊട്ട് ദീപു എന്ന് വിളിച്ചു വരുന്നവളെ  സ്നേഹിക്കാതിരിക്കാൻ എങ്ങനെ കഴിയും.പക്ഷേ പറഞ്ഞില്ല, പറയാൻ കഴിയുകയും ഇല്ല.സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ഈ നമുക്ക് അങ്ങനെ ഒന്ന് ആഗ്രഹിക്കാൻ കൂടെ പാടില്ല എന്ന് എനിക്ക് ബോധ്യമുണ്ട് അമ്മാ “ഉള്ളിലെ കടലിലിനെ ആ കാലിലേക്ക് ഒഴുകി കൊണ്ടു പറഞ്ഞു നിർത്തി.

“പിന്നെ എന്തിനാ കുഞ്ഞേ, നിനക്ക് അതിനോട് ദേഷ്യം ”

“ദേഷ്യം അല്ല അമ്മാ. സംസാരിക്കാൻ പറ്റുന്നില്ല. അറിയാതെ കരഞ്ഞു പോകുമെന്ന ഭയം.ഇത്രയും കാലം അങ്ങനെ ഒരു സങ്കടം ഇല്ലായിരുന്നു. ഇപ്പൊ പെട്ടന്ന് വിവാഹം എന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, അല്ലാതെ എനിക്ക് എങ്ങനെ എന്റെ തനുവിനെ വെറുക്കാൻ കഴിയും, ”

“അമ്മയ്ക്ക് എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പിക്കണം എന്ന് അറിയില്ല. പക്ഷേ അതിനെ വെറുക്കരുത്… കൂടെ വേണം അവളുടെ പഴയ ദീപുവായിട്ട് തന്നെ…… എന്റെ മോന് അമ്മ പറയുന്നത് മനസ്സിലാവുന്നുണ്ടോ ”
അവർ അവന്റെ കവിളിൽ കൈ ചേർത്തു…കണ്ണ് നിറഞ്ഞു തൂകുമ്പോയും അവൻ തലയാട്ടി അവരുടെ മടിയിൽ തല ചായ്ച്ചു.

“തെറ്റ് എന്റെ ഭാഗതാണെന്ന് എനിക്കറിയാം, അത് തിരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ് ഞാൻ. എന്റെ അഭി തന്നെയാണ് അവൾക്ക് ചേർച്ച, അവര് തന്നെയാണ് ഒന്നിക്കേണ്ടത്…. പക്ഷേ അങ്ങനെ ചിന്തിക്കുമ്പോൾ വല്ലാത്തൊരു നീറ്റലാ, എന്ന് വെച്ചു എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല”ചുണ്ട് കടിച്ചു പിടിച്ചു അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു.

പക്ഷേ ഇതെല്ലാം കേട്ട് മറ്റൊരാൾ പുറത്തുണ്ടായിരുന്നു എന്ന് അവർ അറിഞ്ഞില്ല……

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി ഫുട്ബോൾ കളിച്ചു ക്ഷീണിച്ചു ജേഴ്സി ഊരി സോഫയിൽ നിവർന്നു കിടന്നു, അമ്മ അവന്റെ കിടപ്പ് കണ്ടു അപ്പുറത്ത് വന്നിരിന്നു.അവർക്ക് അവനോട് ഇതിനെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു… പക്ഷേ ഭർത്താവ് പറഞ്ഞത് കേൾക്കാനുള്ള കടമയും അവരിൽ ഉണ്ട്.

“അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ “അഭി കണ്ണ് തുറന്നു അമ്മയെ നോക്കി.അമ്മ എങ്ങനെ എന്ന ഭാവത്തിൽ കണ്ണുകൾ വിടർത്തി അവനെ നോക്കി.

“എങ്ങനെ എന്നായിരിക്കും, അല്ലെങ്കിൽ അമ്മ എന്നേ എപ്പോയെ കുളിക്കാൻ ഇവിടുന്ന് ഓടിച്ചു വിട്ടേനെ. ഇതിപ്പോ ഓടിക്കുന്നും ഇല്ല, അടുത്ത് വന്നിരിക്കുകയും ചെയ്യുന്നു. എന്താണ് എന്റെ ബിന്ദുവിന് പറയാൻ ഉള്ളെ ”
എണീറ്റിരുന്നു ചിരിയോടെ അമ്മയെ നോക്കി പുരികമുയർത്തി.

“അത് മോനെ,.. ഇന്ന് ഏട്ടനും നാത്തൂനും വന്നിരുന്നു.”അമ്മ പറയാൻ മടിച്ചു.

“അവര് വന്നോ?ഇനി എന്നാ അടുത്ത പോക്ക്, അങ്ങാടിയിലേക്ക് ഇറങ്ങുന്ന പോലാണല്ലോ വരവും പോക്കും.”അഭി പുച്ഛത്തോടെ പറഞ്ഞു.

“അവര് ദീപ്തിയുടെ വിവാഹക്കാര്യം പറയാൻ വന്നതാ,”

“ആണോ, നല്ല കാര്യം.ആരെങ്കിലും നോക്കി വെച്ചിട്ടാണോ വന്നേ “ശല്യം ഒഴിഞ്ഞു പോയ സന്തോഷത്തിൽ ചിരിയോടെ ചോദിച്ചു.

“അത് മോനെ അവർക്ക് നിന്നെ ദീപ്തിയ്ക്കു ആലോചിച്ചാലോ എന്നാ പറയുന്നേ, നിങ്ങൾ രണ്ടു പേരും പണ്ട് തൊട്ടേ അറിയുന്നതല്ലേ.”അമ്മ പറഞ്ഞു നിർത്തിയതും ഇത്രയും നേരം ചിരിച്ചു നിന്നിരുന്ന മുഖം മാറി, ദേഷ്യത്തിൽ വലിഞ്ഞു മുറുകി.

“അമ്മ എന്താ പറഞ്ഞേ, ദീപ്തിയ്ക്ക് എന്നേ ആലോചിച്ചെന്നോ?അങ്ങനെ ചിന്തിക്കാൻ എങ്ങനെ തോന്നി നിങ്ങൾക്ക് “അവൻ സോഫയിൽ നിന്നു ചാടി എണീറ്റു. അവന്റെ മുഖഭാവം കണ്ടു അമ്മയ്ക്കും പേടിയായി.

“ഞാ…ൻ പ….റ….ഞ്ഞതാ. പക്ഷേ അച്ഛൻ വാ…ക്ക് കൊടുത്തു പോയി”അവർ തല താഴ്ത്തി.

“വാക്ക് കൊടുത്തോ? ആരോട് ചോദിച്ചിട്ട്? ഞാൻ ആരോടെങ്കിലും പറഞ്ഞോ എനിക്ക് ദീപ്തിയെ ഇഷ്ടാണെന്ന്…ഏഹ്….ഇതൊക്കെ നടന്നിട്ട് എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ വാക്ക് കൊടുത്തിരിക്കുന്നു. എനിക്ക് ഈ വിവാഹത്തിനു സമ്മതമല്ല “അഭി എടുത്തടിച്ച പോലെ പറഞ്ഞു.അമ്മ ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് അവരിൽ ഒരു ഭാവവും ഉണ്ടയില്ല.

പക്ഷേ പുറകിലേക്ക് തിരിയുമ്പോൾ കാണുന്ന സേതുമാധവനേ കണ്ടതും അവരിൽ ഭയം ഉടലെടുത്തു.

“ഏ….ട്ട…ൻ എപ്പോ എത്തി “അവരുടെ അടുത്തേക്ക് ചെന്നു കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോകാൻ ഒരുങ്ങി, അപ്പോഴാണ് അഭിയും വാതിലിനടുത്ത് നിൽക്കുന്നയാളെ കാണുന്നത്.അവന്റെ ദേഷ്യം ഒന്നൂടെ കൂടി.

“നീ ഇപ്പൊ എന്താ പറഞ്ഞേ അഭിയ് “അയാൾ ആക്രോഷിച്ചു. ബിന്ദു പേടിയോടെ ഇരുവരെയും നോക്കി.

“ഞാൻ പറഞ്ഞത് അച്ഛൻ കേട്ടില്ലേ, എനിക്ക് ദീപ്തിയെ വിവാഹം കഴിക്കാൻ സമ്മതമല്ല…… അവളെ അങ്ങനെ ഒരു കണ്ണുകൊണ്ട് ഞാൻ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല ”

“ഞാൻ അവർക്ക് വാക്ക് കൊടുത്തു, ഇനി അത് മാറ്റാൻ സാധിക്കില്ല”

“അച്ഛൻ വാക്ക് കൊടുത്തത് എന്നേബാധിക്കുന്ന വിഷയം അല്ല, നിങ്ങൾ എപ്പോഴും അങ്ങനെയാണ്. ഒരിക്കലും എന്റെ സമ്മതം ചോദിക്കാറില്ല.
ഇപ്പോഴും അത് തന്നെയാണ് ആവർത്തിക്കുന്നത് “അഭി ദേഷ്യത്തിൽ പറഞ്ഞു നിർത്തിയതും ഇരുവരും ഒരു പോലെ അവനെ ദയനീയമായി നോക്കി. ആ മുഖത്തു സങ്കടം നിഴലിച്ചിരുന്നു.

“മോനെ നീ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ “അമ്മ

“ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്, അന്ന് ഇഷാനിയും തൻവിയും , ഇപ്പൊ ദീപ്തി….. ഇതൊക്കെ എന്റെ സമ്മതത്തോടെ ആയിരുന്നോ അച്ഛാ. പറ..”അവന്റെ ശബ്ദം ഇടറി. അത് അയാളിലും പിടിച്ചുലക്കി.

“എന്നെ ഒന്ന് മനസ്സിലാക്ക്, എനിക്ക് ദീപ്തിയോടല്ല പ്രണയം എന്റെ തൻവിയോടാണ്….അവളെ ഞാൻ പ്രണയിക്കുന്നു, എന്റെ ജീവനേക്കാൾ ഏറെ…… എനിക്ക് അവളെ മതി.പ്ലീസ് ”
അഭി അച്ഛന്റെ കയ്യിൽ പിടിച്ചു നിലത്തിരുന്നു.
അച്ഛനും അമ്മയും അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുവാണ്.

തൻവിയെ എങ്ങനെ…. ഒരിക്കലും അവളോട് ചിരിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല, പിന്നെ എങ്ങനെ…

“നിന്റെ വാശി തീർക്കാൻ അവളെ വെറുതെ ഇതിലേക്കു വലിച്ചിടരുത് അഭയ്,….”അച്ഛൻ അവനു നേരെ അടുത്തു.

“ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞതാണ്, അഭയ്ക്ക് ലൈഫിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് തൻവി ആയിരിക്കും. അത് ഇനി നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും”അഭി വാശിയോട് അടുത്തിരുന്ന ഫ്‌ളവർ ബോട്ടിൽ തട്ടിയെറിഞ്ഞു.അമ്മ അവന്റെ പ്രവർത്തി കണ്ടു അച്ഛന്റെ കയ്യിൽ ശാസനയോടെ മുറുക്കി.

“അവളെ ഇഷ്ട്ടമായിരുന്നെങ്കിൽ എന്തിനാ അന്ന് എൻഗേജ്മെന്റ് ദിവസം അതവിടെ ഉപേക്ഷിച്ചു പോയേ, തൻവി ഇത്രയുക്കാലം പുറകെ  നടന്നിട്ടും പുല്ല് വിലപോലും കൊടുക്കാതിരുന്നേ. ഇതിനുള്ള ഉത്തരം നീ നൽകിയാൽ നമുക്ക് ആലോചിക്കാം. ഈ വിവാഹത്തെ കുറിച്ച് “അച്ഛൻ കൈ കെട്ടി അവന്റെ അഭിമുഖമായി നിന്നു….

അത് കേട്ട് അവനൊന്നു പതറി.. ആദ്യം അവന്റെ മനസ്സിലേക്ക് ഓടി വന്നത് ദീപുവിന്റെ എല്ലാമായ ആ ഡയറിയായിരുന്നു…. അതിലെ ഓരോ താളുകളും അവന്റെ മുന്നിലൂടെ മറിഞ്ഞു വന്നു…. പെട്ടന്ന് അഭി തല കുടഞ്ഞു മുൻപിൽ നിൽക്കുന്നവരെ നോക്കി.

“പറ അഭി, എന്താ ഇത്രയും കാലം ഇതിനെ കുറിച്ച് ഒന്നും പറയാതിരുന്നേ”

“എനിക്ക് അപ്പോയൊന്നും ഇഷ്ടം അല്ലായിരുന്നു…. അവൾക്ക് വിവാഹം ആലോചിക്കുന്നുവെന്ന് കേട്ടപ്പോൾ അറിയില്ല. സഹിക്കാൻ കഴിയുന്നില്ല., അച്ഛാ….. അമ്മാ…. എന്നേ വിശ്വസിക്കാം ഞാൻ ഒരിക്കലും ചതിക്കില്ല. എന്റെ സ്നേഹത്തിൽ ഒരു ചതിയും ഇല്ല… Trust me “ഇരുവരെയും മാറി മാറി നോക്കി. പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല…

“എന്താ നിങ്ങൾ ഒന്നും പറയാത്തെ, എന്റെ വാക്കിന് ഒരു വിലയും ഇല്ലെ”അവരുടെ മൗനം അവനെ വീണ്ടും കുപിതനാക്കി.

“ഇല്ലെന്ന് ആരും പറഞ്ഞില്ല അഭി, നിന്റെ സന്തോഷം തന്നെയാണ് ഞങ്ങൾക്കും വലുത്. പെട്ടന്ന് ജയേഷ് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ സംസാരിക്കാം എന്ന് പറഞ്ഞു ഒഴിവാക്കിയതാണ്… ഇനി നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട. അച്ഛൻ നിർബന്ധിക്കുന്നില്ല “അച്ഛൻ അവന്റെ പുറത്തു കൊട്ടി. അഭി പ്രതീക്ഷയോടെ അയാളെ നോക്കി.

“ഞങ്ങൾക്ക് തൻവിയെ വിവാഹം കഴിക്കുന്നതിൽ ഒരേതിർപ്പും ഇല്ല. പക്ഷേ……”ഇതെല്ലാം കേട്ട് അവന്റെ മുഖം വിടർന്നതും അച്ഛൻ പക്ഷേ എന്ന് പറഞ്ഞു നിർത്തിയത് അവൻ തല ഉയർത്തി അയാളെ സംശയത്തോടെ നോക്കി.

“ദാസിനോട് നീ ചെന്നു സംസാരിക്കണം, അവരുടെ എല്ലാം തെറ്റിദ്ധാരണകളും തിരുത്തിയതിനു ശേഷം ഞങ്ങൾ വരാം.”അത്ര മാത്രം മതിയായിരുന്നു അവന്. അഭിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. സന്തോഷം കൊണ്ടു അച്ഛനെയും അമ്മയെയും ഇറുകെ പുണർന്നു.

“അച്ഛാ thank you so much,”അയാളുടെ കവിളിൽ മുത്തി കൊണ്ടു ഇറുകെ പുണർന്നു.

 

എന്നാൽ ദീപ്തി മുറിയിൽ ചിന്തയിലാണ്. അവളുടെ ഇരിപ്പ് കണ്ടു സുമിത്ര അങ്ങോട്ട് വന്നു.

“അവര് വിളിച്ചോ മമ്മാ “ദീപ്തി ആലോചനയിൽ നിന്ന് ഉണർന്നു.

“ഇല്ല മോളെ,… അഭി സമ്മതിച്ചു കാണില്ലെന്നാണ് തോന്നുന്നത്”

“അപ്പൊ അച്ഛൻ കൊടുത്ത പ്രൊപ്പോസ് അയാൾ വേണ്ടെന്ന് വെച്ചോ “ദീപ്തി നീരസത്തോടെ നോക്കി.

“നിനക്ക് അവരെ കുറിച്ച് അറിയാത്തതാണ്.ഇട്ടു മൂടാനുള്ള സ്വത്ത് അവന്റെ അമ്മയ്ക്ക് തന്നെ ഉണ്ട്, പോരാത്തതിന് സേതുവിന്റെ ടെസ്റ്റയിൽസിലെ കുതിച്ചു ചാട്ടവും. അയാൾ അച്ഛന്റെ നിർബന്ധത്തിൽ മെല്ലെ തല ഊരിയതാണെന്ന് തോന്നുന്നു “സുമിത്ര ചിന്തിച്ചു.

“അമ്മ പറഞ്ഞു വരുന്നത്, അഭിയെ എനിക്ക് കിട്ടില്ലെന്നാണോ “അവൾ ദേഷ്യത്തിൽ അവരെ നോക്കി.

“അത് എനിക്കറിയില്ല, പക്ഷേ എന്റെ സംശയം ശരിയാണെങ്കിൽ അഭി സമ്മതിച്ചു കാണില്ല.ചിലപ്പോൾ തൻവിയുടെ കാര്യം അവരോട് പറയാനും ചാൻസ് ഉണ്ട്.എന്റെ മോള് വേറെ വഴി നോക്കേണ്ടി വരും ”

“എന്റെ ജീവൻ കൊടുത്തിട്ടായാലും ഞാൻ അത് മുടക്കി ഇരിക്കും ”

ദീപ്തി ബെഡിൽ നിന്നെണീറ്റു ജനലിനടുത്തേക്ക് പോയി….. പെട്ടന്ന് എന്തോ ആലോചിച്ചു അമ്മയുടെ അടുത്തേക്ക് വന്നു.

“ഇപ്രാവശ്യം അമ്പലത്തിലേ ഉത്സവത്തിവത്തിന്, ആ നശിച്ചവളുടെ വീട്ടിലേക്ക് തന്നെ പോകണം.അപ്പച്ചിയും അപർണയും അങ്ങോട്ട് തന്നെ ആയിരിക്കും വരുക…..”ദീപ്തി ഗുണ്ഡമായി ചിരിച്ചു.

“മോൾ എന്താ പറഞ്ഞു വരുന്നത് ”

“ഇപ്പൊ പറയില്ല, അമ്മ നോക്കിക്കോ, അഭിയുടെ താലി അവളുടെ കഴുത്തിൽ വീഴില്ല. അതിന് അവകാശി ഈ ദീപ്തി മാത്രമായിരിക്കും”ദീപ്തി പുച്ഛിച്ചു കൊണ്ടു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button