മുറപ്പെണ്ണ്: ഭാഗം 31
രചന: മിത്ര വിന്ദ
“സേതുവേട്ടൻ വരുന്നില്ലേ ഇല്ലത്തേക്ക് … ”
അവൻ പക്ഷെ അതിന് മറുപടി പറഞ്ഞില്ല…
രാത്രിയിൽ കിടക്കാൻ നേരം സേതുവിൻറെ ഫോണിൽ സിദ്ധു വിളിച്ചു..
അവൻ ഫോൺ എടുത്തു പദ്മയ്ക്ക് കൈമാറി.
“ദ… സാർ വിളിക്കുന്നുണ്ട്… ”
“അതിനു…. അതിന് എനിക്കു എന്താ.. ”
“നിന്റെ വിശേഷം അറിയാൻ ആണ്….”
“എന്റെ വിശേഷം അറിയേണ്ട കാര്യം അയാൾക്ക് ഇല്ല… എനിക്കു അയാളോട് സംസാരിക്കുകയും വേണ്ട… ”
അപ്പോളേക്കും ഫോൺ കട്ട് ആയി..
“ഹാവു.. കട്ട് ആയല്ലോ…. ആ നമ്പർ ബ്ലോക് ചെയ്ത് ഇടൂ ഏട്ടാ.. ”
അപ്പോളേക്കും സിദ്ധു വീണ്ടും വിളിച്ചു.
“ടി…. മര്യാദക് നി അയാളോട് സംസാരിക്കു… “അവൻ കാൾ അറ്റൻഡ് ചെയ്ത്..
“ഹെലോ… ആ സാർ… ഞാൻ പദ്മയ്ക്ക് കൊടുക്കാം… ”
അവൻ ഫോൺ അവൾക്ക് നേർക്ക് നീട്ടി..
എങ്കിലും അവൾ അതു മേടിക്കാൻ കൂട്ടാക്കിയില്ല..
അവൻ ബലമായി അവളുടെ കൈയിലേക്ക് അതു വെച്ച് കൊടുത്ത്.. എന്നിട്ട് മുറിക്കു പുറത്ത് ഇറങ്ങി.
“ഹലോ.. സാർ.. ”
“പദ്മ.. ഞാൻ ഇയാളുടെ ഫോണിൽ വിളിച്ചു… റെസ്പോൺസ് കിട്ടാഞ്ഞത് കൊണ്ട് ആണ്.. ”
..
“സോറി സാർ.. അതിന്റെ ആവശ്യം ഉണ്ട് എന്ന് എനിക്കു തോന്നിയില്ല… അതുകൊണ്ട് ആണ് ഞാൻ ”
“പദ്മ.. താൻ എന്താണ് ഈ പറയുന്നത്… ”
“സാർ… എനിക്ക് സാറിനോട് ഇഷ്ട്ടം ഉണ്ടായിരുന്നു… അത് സത്യം ആണ്.. പക്ഷെ സേതുവേട്ടനും ആയി വെളിക്കു ശേഷം ഞാൻ പുതിയൊരാൾ ആയി… enഇപ്പോൾ.. ഇപ്പോൾ എന്റെ മനസ്സിൽ ആ ചിന്ത ഒന്നും ഇല്ല… ”
“പദ്മ.. സത്യം ആണോ… ”
“അതേ… സത്യം…..ന്റെ നാഗത്താൻ ആണേൽ സത്യം…. എനിക്ക് എന്റെ ജീവിതത്തിൽ ഒരേ ഒരു പുരുഷൻ ഒള്ളു.. അത് എന്റെ കഴുത്തിൽ താലി ചാർത്തിയ എന്റെ സേതുവേട്ടൻ ആണ്… ഇനി സാർ എന്നെ വിളിക്കരുത്…. സാറിന് വേണ്ടി പൂജ കാത്തിരിക്കുന്നില്ലേ… നിങ്ങൾ തമ്മിൽ ചേരാൻ ആണ് ദൈവം വിധിച്ചിരിക്കുന്നത്.. അത് അങ്ങനെ നടക്കട്ടെ….. എന്നും എന്റെ പ്രാർത്ഥനയിൽ സാർ ഉണ്ടാവും…. ”
“പദ്മ…. ഞാൻ.. അതു പിന്നെ…. ”
“ഒന്നും പറയേണ്ട സാർ.. എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു…good ബൈ.. ”
അവൾ ഫോൺ കട്ട് ചെയ്തു..
മനസിന് ആകെ സന്തോഷം തോന്നി..
ഹോ…. സാറിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ… സമാധാനം.. അവൾ ഓർത്തു..
സേതു വന്നപ്പോൾ അവൾ കട്ടിലിൽ കിടക്കുക ആണ്..
അവൾ അവനെ കണ്ടതും കട്ടിലിൽ നിന്ന് എഴുനേറ്റു..
“സേതുവേട്ടാ…. ”
“മ്മ്…. ”
“എന്നോട് ഇപ്പോളും ദേഷ്യം ആണോ… ”
“നി ഇതു തന്നെ ആവർത്തിക്കേണ്ട പദ്മ…. എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.. “…
“Ahha…അത്രയും ഒള്ളു… ”
“മ്മ്…. ”
“സേതുവേട്ടൻ ആണെങ്കിൽ എന്നിട്ട് എന്നോട് ഒന്ന് നേരെ ചൊവ്വേ സംസാരിക്കുന്നു പോലും ഇല്ലലോ… ”
“ആരു പറഞ്ഞു…. ”
“അപ്പച്ചി പറഞ്ഞു.. എനിക്ക് അങ്ങനെ തോന്നുകയും ചെയ്തു.. ”
“ഓഹ് പിന്നെ…. അമ്മയ്ക്ക് വേറൊരു തൊഴിലും ഇല്ല… “…
“എന്നോട് അത്രയ്ക്ക് ദേഷ്യം ആണെങ്കിൽ ഏട്ടൻ എന്നെ നാളെ ഇല്ലത്തു നിർത്തിക്കോളൂ.. ഞാൻ ഇനി ഇങ്ങട് വരുന്നില്ല.. “..
“നി അവിടെ നിന്നോളൂ… എനിക്കു പ്രശ്നം ഇല്ല… ”
“സേതുവേട്ടന് അപ്പോൾ അത്രയേ ഒള്ളു എന്നോട് ഉള്ള സ്നേഹം… ”
അവൾ ആണെങ്കിൽ ആ പഴയ പദ്മ ആയത് പോലെ അവനു തോന്നി..
എന്തെങ്കിലും കാര്യം സാധിക്കാൻ പറഞ്ഞു അവൻ ചെയ്തു കൊടുത്തില്ലെങ്കിൽ അപ്പോൾ ബഹളം വെയ്ക്കും… സേതുവേട്ടന് എന്നോട് സ്നേഹം ഇല്ലെന്ന് പറഞ്ഞു kond..
“നിക്ക് ഉറങ്ങണം… നി അവിടെ കിടക്കാൻ നോക്ക്.. ”
അവൾ പെട്ടന്ന് തന്നെ ബെഡിലേക്ക് കിടന്ന്..
അവളുടെ കിടപ്പ് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..
ഇപ്പോളും കുട്ടിത്തം വിട്ട് മാറിയിട്ടില്ല..
,പദ്മ അപ്പോൾ ചിന്തിച്ചത് മറ്റൊന്ന് ആയിരുന്നു..
സേതുവേട്ടനും ആയി ഡൽഹിയിൽ ചെന്നിട്ട് വേണം സാറിന്റെ കാര്യത്തിൽ താൻ എടുത്ത തീരുമാനം തുറന്ന് പറയാൻ… എല്ലാം തുറന്ന് പറയാൻ..
സേതുവേട്ടൻ തന്നെ അംഗീകരിക്കുമോ…
അവൾക്ക് ആ കാര്യത്തിൽ ഭയം ഉണ്ട്..
എന്നാലും തന്റെ സേതുവേട്ടൻ അല്ലാണ്ട് ആരു ആണ് തനിക്ക് ഉള്ളത് എന്ന് ഓർക്കുമ്പോൾ അവൾക്ക് ആശ്വാസം ആകും……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…