National

അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു; അതിഷി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലന എത്തും. നിലവിൽ ഡൽഹി മന്ത്രിയും എഎപി വക്താവുമാണ് അതിഷി. എഎപി നിയമസഭാ കക്ഷി യോഗത്തിൽ അതിഷിയുടെ പേര് കെജ്രിവാൾ നിർദേശിക്കുകയായിരുന്നു.

ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയിലെ വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. ഇന്ന് വൈകുന്നേരത്തോടെ കെജ്രിവാൾ ഗവർണറെ കണ്ട് രാജിവെക്കും.

ഭരണരംഗത്ത് തിളങ്ങിയതും വനിത ആണെന്നതുമായിരുന്നു അതിഷിയുടെ പ്രാധാന്യം വർധിപ്പിച്ചത്. കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റോയി എന്നീ മുതിർന്ന നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Related Articles

Back to top button