Kerala

എഡിജിപി അജിത് കുമാറിനെ നീക്കണം; വീണ്ടും ആവശ്യമുന്നയിച്ച് സിപിഐ

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ ഉയർത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു

കുറഞ്ഞപക്ഷം പോലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കെ പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബു ഇക്കാര്യം പറയുന്നത്.

എംആർ അജിത് കുമാർ ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രകാശ് ബാബു വിലയിരുത്തുന്നു. ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലെത്തിക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തി വെച്ചതെന്നും പ്രകാശ് ബാബു വിമർശിച്ചു.

Related Articles

Back to top button