ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കും; പ്രതികൾ രാസലഹരിക്കും അടിമകൾ
കൊല്ലം മൈനാഗപള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. രണ്ട് മാസത്തിനിടയിൽ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളിൽ രാസലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും
ഡോക്ടർ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകരാമുള്ളതാണോയെന്നതും പരിശോധിക്കും. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും വിവരങ്ങൾ തേടും. ഡോക്ടർ ശ്രീക്കുട്ടിക്കെതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പിന് പോലീസ് കൈമാറും
സ്കൂട്ടർ യാത്രക്കാരി വണ്ടിയിടിച്ച് റോഡിൽ വീണുകിടക്കുമ്പോൾ ഇവരുടെ ദേഹത്ത് കൂടി വാഹനം ഓടിച്ച് മുന്നോട്ടു പോകാൻ ശ്രീക്കുട്ടി നിർദേശം നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റവും ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.