ജിദ്ദ രാജ്യാന്തര പുസ്തക മേള തുടങ്ങി

ജിദ്ദ: 22 രാജ്യങ്ങളില്‍ നിന്നായി ആയിരത്തില്‍ അധികം പ്രസാധകര്‍ പങ്കാളികളാവുന്ന ജിദ്ദ രാജ്യാന്തര പുസ്തക മേള 2024ന് തുടക്കമായി. സഊദി അതോറിറ്റി ഫോര്‍ ലിറ്ററേചര്‍, പബ്ലിഷിങ് ആന്റ് ട്രാന്‍സ്‌ലേഷന്‍ ആണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21വരെ നീണ്ടുനില്‍ക്കുന്ന മേളക്ക് ജിദ്ദ സൂപര്‍ഡോമിലാണ് തുടക്കമായിരിക്കുന്നത്. ആയിരത്തില്‍ അധികം പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്.
ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ നൂറില്‍ അധികം പരിപാടികളാണ് മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളില്‍ നടക്കുക. 170ല്‍ അധികം വിദഗ്ധരാണ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയെന്നും സംസ്‌കാരത്തെയും പ്രസാധന രംഗത്തെയും പിന്തുണക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം ഒരു ഉത്സവമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പബ്ലിഷിങ് ജനറല്‍ ഡയരക്ടര്‍ ഡോ. അബ്ദുലത്തീഫ് അല്‍ വാസില്‍ വ്യക്തമാക്കി.