Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 83

രചന: റിൻസി പ്രിൻസ്

ഞാൻ മിണ്ടാതിരിക്കുന്നു എന്ന് കരുതി എന്തും പറയാനുള്ള ഒരു ലൈസൻസ് ആണ് അത് എന്ന് അമ്മ വിചാരിക്കരുത്. ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്…

അതുവരെ സതി കണ്ടിട്ടില്ലാത്ത അത്രയും ദേഷ്യത്തോടെയാണ് സുധി അവരെ വിളിച്ചത്, അവന്റെ മുഖത്തെ ദേഷ്യം കണ്ടതും സതി ഒരു വേള ഭയന്നു പോയിരുന്നു.

അവന്റെ ഭാവമാറ്റം കണ്ട് പെട്ടെന്ന് ഭയന്ന് പോയ സതി അവനോട് ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കി.

“എടാ മോനെ, വെറുതെ നാട്ടുകാരെക്കൊണ്ട് ഇങ്ങനെ ഓരോന്ന് പറയിപ്പിക്കേണ്ടാന്ന് ആണ് ഞാൻ ഉദ്ദേശിച്ചത്.

അവർ സ്വരം മയപെടുത്തി പറഞ്ഞു

” ആരു പറഞ്ഞു എന്നാണ് അമ്മ പറയുന്നത്..

” എടാ മോനെ ഇവിടങ്ങളിൽ ഉള്ള മിക്കവാറും ആളുകൾ പറയുന്നത് ഇങ്ങനെയാണ്, ഒന്നാമത് നീ ഗൾഫിലാ അപ്പൊ പിന്നെ എന്തെങ്കിലും ഇങ്ങനെയൊരു സംസാരം വന്നാൽ അത് മോശമായിട്ട് ബാധിക്കുന്നത് നിന്നെയും കൂടിയാ, നീയും വിനോദം പണ്ടുമുതലേ സുഹൃത്തുക്കളാ നിങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലും, എന്നും പറഞ്ഞ് നാട്ടുകാരെ ഇങ്ങനെയുള്ള എന്തെങ്കിലും കാര്യം കിട്ടിയാൽ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?

” എന്റെ കൂട്ടുകാരനെയും എന്റെ ഭാര്യയും എനിക്ക് നന്നായിട്ട് അറിയാം, നാട്ടുകാരുടെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട… മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞെങ്കിലും എന്നോട് അമ്മയ്ക്ക് ഇത് പറയാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. അമ്മയ്ക്ക് മീരയോടുള്ള ഇഷ്ടക്കുറവ് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ അതിന് അമ്മ സ്വയം ഇങ്ങനെ ചെറുതാവരുത്. ഒരുപാട് തരം താണ ലെവലിലാ ഇപ്പൊ അമ്മ സംസാരിച്ചത്. ഇനി ഒരിക്കലും അമ്മ എന്നോട് ഇങ്ങനെ സംസാരിക്കരുത്. അമ്മയോട് ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ട്. അമ്മ എന്നെക്കൊണ്ട് പറയിപ്പിച്ചത് ആണ്. എന്റെ ഭാര്യയെ കുറിച്ച് എന്ത് അനാവശ്യമമ്മ പറഞ്ഞാലും ഞാനത് കേട്ടുകൊണ്ടിരിക്കും എന്ന് അമ്മ കരുതരുത്. നമ്മുടെ കുടുംബത്തിന്റെ സമാധാനത്തിനു വേണ്ടിയാണ് ഞാൻ കുറെ കാര്യങ്ങൾ ക്ഷമിക്കുന്നത്. കുറേ കാര്യങ്ങളിൽ മറുപടി പറയാതിരിക്കുന്നത്. പക്ഷേ അത് എന്റെ ബലഹീനതയാണെന്ന് ഒരിക്കലും അമ്മ തെറ്റിദ്ധരിക്കരുത്. ഇക്കണ്ട കാലം അത്രയും ഗൾഫിൽ പോയിട്ടും ഞാൻ എനിക്ക് വേണ്ടി ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും എന്റെ കയ്യിൽ സമ്പാദ്യമായിട്ട് ഒന്നുമില്ല. ഒക്കെ ഞാൻ നമുക്ക് വേണ്ടിയെന്നെ കരുതിയിട്ടുള്ളൂ. നമ്മുടെ കുടുംബത്തിനു വേണ്ടി എന്ന്. പക്ഷേ പലപ്പോഴും എനിക്ക് തോന്നുന്നുണ്ട് എനിക്ക് വേണ്ടി കൂടി ഞാൻ ജീവിക്കണമായിരുന്നു എന്ന്. എന്നെ വിശ്വസിച്ച് ഒരു പെൺകുട്ടി ഈ വീടിന്റെ പടി കയറി വന്നപ്പോൾ എന്റെ അഭാവത്തിൽ ഒരിക്കലെങ്കിലും അവൾ വേദനിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റക്കാരൻ ഞാനാണ്. അമ്മയെയും ഈ വീട്ടിലുള്ള ആളുകളെയും വിശ്വസിച്ചാണ്‌ ഞാൻ പൂർണ്ണ മനസോടെ അന്യ നാട്ടിൽ പോയി കിടക്കുന്നത്. അപ്പോൾ തിരികെ വരുന്ന എന്നെ നിങ്ങൾ ഒന്നും പറഞ്ഞ ആശ്വസിപ്പിച്ചില്ലെങ്കിലും ഇങ്ങനെ വേദനിപ്പിക്കരുത്. അമ്മയാഗ്രഹിച്ചത് പോലുള്ള സ്ത്രീധനമോ സ്വർണമോ ഒന്നും തരാൻ സാധിക്കാത്ത ഒരു കുടുംബമാണ് മീരയുടെ, പക്ഷേ ആത്മാഭിമാനം എന്ന് പറഞ്ഞത് ഏതൊരു മനുഷ്യനും ഉള്ളത് ആണ്.. മീരയ്ക്കും അതുണ്ട് അതുകൊണ്ട് അവളെ കുറിച്ച് എന്തും പറയാം എന്നുള്ള അമ്മയുടെ ചിന്ത അത് ശരിയല്ല. പിന്നെ അമ്മ എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടനാണ് ഞാൻ എന്നും അമ്മ കരുതരുത്. ഞാൻ പറഞ്ഞല്ലോ കുടുംബത്തിന്റെ സമാധാനത്തിനു വേണ്ടി കുറച്ച് കാര്യങ്ങളൊക്കെ ഞാൻ ക്ഷമിച്ചു തരുന്നതാണ്..ഇനി ഒരിക്കലും ഇപ്പോൾ സംസാരിച്ചതുപോലെ അമ്മ എന്നോട് സംസാരിക്കരുത്. ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്തും മീര ഒരുപാട് ബുദ്ധിമുട്ടുകൾ ഇവിടെ അനുഭവിച്ചിരുന്നു. അതൊക്കെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹം കൊണ്ട് സംഭവിച്ചതാണെന്ന് മാത്രമാണ് ഞാൻ കരുതിയിട്ടുള്ളത്. കുറച്ചുനാൾ കഴിയുമ്പോൾ മാറും എന്ന പ്രതീക്ഷിച്ചത് ആണ്. പക്ഷേ ഞാൻ ഈ വീട്ടിൽ നിന്നും തിരിച്ചു പോയ സമയം മുതല് മീര ഇവിടെ അനുഭവിച്ചിട്ടുള്ളത് കുറച്ച് അധികം ബുദ്ധിമുട്ടുകൾ ആണെന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ അമ്മയോട് ഈ നിമിഷം വരെ മുഖം കറുപ്പിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അതിന് കാരണം എന്റെ അമ്മയാണ് അപ്പുറത്ത് നിൽക്കുന്നത് എന്നതുകൊണ്ട് ആണ്. അമ്മയും ഭാര്യയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ട്. അമ്മയെ ഞാൻ എത്ര സ്നേഹിക്കുന്നുവോ അത്രയും തന്നെ ഞാൻ മീരയേയും സ്നേഹിക്കുന്നുണ്ട്. അമ്മയെപ്പറ്റി ആരെങ്കിലും എന്നോട് മോശമായി സംസാരിച്ചാൽ ഞാൻ എങ്ങനെ പ്രതികരിക്കുമോ അതുപോലെ ആയിരിക്കും മീരയെ കുറിച്ച് ആരെങ്കിലും പറഞ്ഞാലും ഞാൻ പ്രതികരിക്കുന്നത്. അമ്മയുടെ നാവിൽ നിന്നും ഒരിക്കലും ഞാൻ ഇത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ല. അതും വിനോദിനെ കൂട്ടി തന്നെ അമ്മ ഇങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല. മകൻ മരിച്ചാലും മരുമകളുടെ ദുഃഖം കാണുന്നതാണ് ലഹരി എന്ന് കരുതുന്ന ചില അമ്മമാർ ഉണ്ട്. അവരുടെ കൂട്ടത്തിൽ അല്ല എന്റെ അമ്മയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ ആ വിശ്വാസം തെറ്റായിരുന്നുവെന്ന് അമ്മ എന്നെ തോന്നിപ്പിക്കരുത്.. അത്ര മാത്രമേ എനിക്കിപ്പോ പറയാനുള്ളൂ.

അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ വിനോദിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ തന്റെ വെട്ടി തുറന്നുള്ള പറച്ചിൽ ആവശ്യമില്ലായിരുന്നു എന്ന് സതിക്ക് തോന്നിയിരുന്നു. അവന്റെ മനസ്സിൽ ഒരു മുഷച്ചിലിനുള്ള സാഹചര്യം താനായി തന്നെ ഉണ്ടാക്കുകയാണ് ചെയ്തത്. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല തഞ്ചത്തിൽ അവനോട് പറയുകയും മീരയേയും അവനെയും തമ്മിൽ അകറ്റുകയും ആയിരുന്നു വേണ്ടിയിരുന്നത്. ഇനി താൻ പറയുന്നത് ഒന്നും തന്നെ അവൻ വിശ്വസിക്കില്ല എന്ന് സതിക്ക് മനസ്സിലായി. അവർക്ക് ഒരേപോലെ നിരാശയും മീരയോട് ദേഷ്യവും തോന്നിയിരുന്നു.

അവൻ വീടിന് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ വിനോദ് വന്നിരുന്നു.. കാറിൽനിന്ന് ഇറങ്ങിയതും ഏറെ സന്തോഷത്തോടെ വിനോദ് അവനെ ചേർത്തുപിടിച്ചു.. നിറഞ്ഞുവന്ന കണ്ണുകൾ വിനോദ് കാണാതെ സുധി തുടച്ചു.

“ഞാൻ നിന്നെ കാണാൻ വേണ്ടി ഓടി വരികയായിരുന്നു

വിനോദ് കിതാപോടെ പറഞ്ഞു

” നീ എന്തിനാ ഇത്രയും ധൃതിപ്പെട്ട് വന്നത്, ഞാൻ ഏതായാലും ഇന്ന് തന്നെ തിരിച്ചു പോകാത്തോന്നുമല്ലല്ലോ.

” എങ്കിലുംഎത്ര നാൾ കൂടി കാണുന്നത് ആണ്.. മീര വിളിച്ചു അല്ലേ…?

“ഉം.. മീര വീട്ടിലുണ്ട്.

” എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് സുധി.

” എന്താടാ..?

” പറയാനുള്ളത് അത്ര സുഖകരമായ കാര്യങ്ങൾ ഒന്നുമല്ല. എങ്കിലും നീ അത് അറിയണം, ഒരുപക്ഷേ മീരൊയോരിക്കലും നിന്നോടാ കാര്യത്തെക്കുറിച്ച് പറഞ്ഞു എന്ന് വരില്ല.. കുടുംബത്തിലുള്ളവരുടെ സ്വഭാവം നീ മനസ്സിലാക്കണം. നിന്നെ ഫോൺ വിളിച്ചു പറഞ്ഞ് ടെൻഷൻ അടിക്കേണ്ട എന്ന് കരുതിയ ഞാൻ പറയാതിരുന്നത്…

” നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്ന് പറ

” ഞാൻ പറയാം എന്ന് പറഞ്ഞില്ലേ, നീ വന്ന ക്ഷീണം പോലും മാറിയിട്ടില്ല. നീ വീട്ടിൽ ചെന്ന് ഒരു കുളിയൊക്കെ കഴിഞ്ഞ് സമാധാനത്തോടെ തിരിച്ചു വാ എന്നിട്ട് നമുക്ക് സംസാരിക്കാം

” എങ്കിൽ പിന്നെ നിനക്ക് ഞാൻ വീട്ടിൽ പോയി കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നിട്ട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞാൽ പോരായിരുന്നോ, ഇതിപ്പോ ഒരു സസ്പെൻസ് ഇട്ടിട്ട് ഞാൻ എങ്ങനെയാ ഇനി സമാധാനത്തോടെ ഇരിക്കുന്നത്..

” നീ എന്താണെന്ന് കാര്യം പറ വിനോദ്ദേ

” എടാ കാര്യം പറഞ്ഞാൽ നിനക്ക് നല്ല വിഷമം ഉണ്ടാകുന്ന കാര്യം ആണ്… പക്ഷേ നിന്നോട് അത് പറയാതിരിക്കാനും എനിക്ക് പറ്റുന്നില്ല… അത്രത്തോളം എനിക്ക് പറ്റാത്തതുകൊണ്ടാ നിന്നോട് ഞാൻ വന്ന ഉടനെ തന്നെ ഇത് പറഞ്ഞത്… നീ നാട്ടിൽ എത്തുന്ന നിമിഷം തന്നെ ഇക്കാര്യം നിന്നോട് പറയണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചത് ആണ്

” നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞ് തൊലക്കടാ

” എടാ നീ ഒന്നുകിൽ നിന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണം, അല്ലെങ്കിൽ നിന്റെ ഭാഗം ചോദിച്ച് ചെറിയൊരു വീട് തട്ടിക്കൂട്ടണം. പറ്റുവാണെങ്കിൽ നീ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്താൽ ജീവിച്ചാ മതി. ഇനി തിരിച്ചു പോണ്ട

” നീ എന്തൊക്കെ പറയുന്നേ, ഇതൊക്കെ എളുപ്പമുള്ള കാര്യമാണോ? നീ വിചാരിക്കുന്നത് പോലെ ഒരു വീടൊക്കെ വയ്ക്കാനുള്ള സാമ്പത്തികശേഷി ഒന്നും ഇപ്പോൾ എനിക്കില്ല. ഭാഗം വാങ്ങിയാൽ തന്നെ എനിക്ക് അതിലൊരു വീട് തട്ടിക്കൂട്ടാനും മാത്രമുള്ള സമ്പാദ്യമൊന്നും കയ്യിലില്ല. പിന്നെ നാട്ടിൽ നിൽക്കാന്ന് പറഞ്ഞാൽ അതും ഇപ്പൊ നടക്കുന്ന കാര്യമല്ല. എല്ലാം ഇട്ടെറിഞ്ഞ് പെട്ടെന്ന് വരാൻ പറ്റുന്ന കാര്യം ഒന്നുമല്ല.

” എങ്കിൽ പിന്നെ നീ മീരയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.

” എന്താ നീ പറയുന്നത് നീ തെളിച്ചു പറയാതെ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..

” ആ പെൺകൊച്ചിനെ നീ ഇവിടെ തന്നെ നിർത്തിയിട്ട് പോകരുതെന്ന്.. ഞാൻ പറയാൻ വന്നത് നിന്റെ കുടുംബത്തിനകത്ത് തന്നെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവന്മാർ ഉണ്ട്, ഞാൻ ഒരു അന്യനാ, എനിക്ക് നിന്റെ കുടുംബത്തിനകത്ത് അഭിപ്രായം പറയുന്നതിന് ഒരുപാട് പരിധികൾ ഉണ്ട്. ഞാൻ നേരിട്ട് കേട്ടതുകൊണ്ടാ പറയുന്നത്. നീ തൽക്കാലം മീരയേ ഇവിടെ നിർത്തിയിട്ട് പോണ്ട,

“നീ തെളിച്ചു പറ വിനോദ്ദേ എനിക്ക് മനസ്സിലാവുന്നില്ല..

” എടാ എനിക്ക് നിന്റെ മുഖത്തുനോക്കി പറയാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ വയ്യ. നിന്റെ അളിയൻ നീയില്ലാത്ത ബുദ്ധിമുട്ട് അറിയിക്കാതിരിക്കാൻ ആരും അറിയാതെ മീരേ അന്തിക്കൂട്ടിനു വിളിക്കുന്ന സ്ഥിതി വരെ എത്തിയിട്ട് ഉണ്ട് കാര്യങ്ങൾ….

വിനോദിന്റെ ആ വെളിപ്പെടുത്തലിൽ തലയിൽ ഒരു ബോംബ് വച്ച് പൊട്ടിച്ചത് പോലെയാണ് സുധിക്ക് തോന്നിയത്…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button