Novel

നിൻ വഴിയേ: ഭാഗം 25

രചന: അഫ്‌ന

“നിന്നോട് ഞാൻ എന്താ തനു പറഞ്ഞിരുന്നേ…..”ദീപുവിന്റെ ശബ്ദം ഉയർന്നു.

ഒന്നും മിണ്ടാൻ ആവാതെ നിൽക്കാനേ അവൾക്ക് ആയൊള്ളു,തന്നോട് അനുവാദം ഇല്ലാതെ തുറക്കരുതെന്ന് പറഞ്ഞതാണ്, അത് കേൾക്കാതെ എടുത്തത് തന്റെ തെറ്റാണ്.
അതുകൊണ്ട് വഴക്ക് കേൾക്കാൻ താൻ ഉത്തരവാദിയാണ്.പെട്ടന്ന് ഇങ്ങോട്ട് തിരിച്ചു വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല……

“എന്താ നീ ഒന്നും മിണ്ടാത്തെ “ദീപു വീണ്ടും ശബ്ദം ഉയർത്തി.

“സോ……റി ഞാൻ അറിയാതെ “അവൾ അവനെ ദയനീയമായി നോക്കി. ആ മുഖം കണ്ടു അവനു കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല…… എത്രയൊക്കെ പറഞ്ഞാലും താൻ എടുത്തു വളർത്തിയവളല്ലേ.

ദീപു ഒന്നും പറയാനാവാതെ ഡയറിബാഗിലിട്ട് മേശയിൽ നിന്ന് മറന്നു വെച്ച തന്റെ documents ഉം ഉടുത്തു അവളെ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് ഇറങ്ങി.

“നീ പോയില്ലായിരുന്നോ “അമ്മ ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ കാണുന്നത് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്ന ദീപുവിനെ ആണ്.

“മ്മ്, ഇറങ്ങിയതാ…..അപ്പോഴാ അവിടെ സബ്‌മിറ്റ് ചെയ്യേണ്ട documents മേശയിൽ നിന്ന് എടുത്തില്ലെന്ന് ഓർമ വന്നത്. വേഗം കിട്ടിയ ബൈക്കിന് കൈ കാണിച്ചു ഇങ്ങോട്ട് പൊന്നു “ദീപു ഫയൽ കയ്യിൽ പിടിച്ചു.

“ഇനി ഒന്നും എടുക്കാൻ മറന്നിട്ടില്ലല്ലോ മോനെ ”

“ഇല്ല അമ്മാ….. ഇനി ഞാൻ ഇറങ്ങുവാ.അമ്മ വാതിലടച്ചു കിടന്നോ”

“ശരി, പോയിട്ടു വാ “അമ്മ തലയാട്ടി മുറിയിലേക്ക് വേച്ചു വേച്ചു നടന്നു.

ദീപുവിന് തന്നോട് ദേഷ്യം ആവും എന്നോർത്തു അവൾക്ക് വല്ലാത്ത സങ്കടം തോന്നി. പെട്ടെന്നുള്ള ആകാംഷയിൽ എടുത്തു നോക്കിയതല്ലേ…. വേണ്ടായിരുന്നു. ഇനി വെറുതെ തന്നാലും എടുത്തു നോക്കില്ല. തൻവി മനസ്സിൽ പറഞ്ഞു അമ്മയോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി.

അവൾ പോകുന്നതും നോക്കി അവനും യാത്ര തുടർന്നു…..എല്ലാറ്റിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം,

രാത്രി ആയിട്ടും തൻവിയ്ക്ക് ഉറക്കം വന്നില്ല, ദീപു ഒരിക്കലും ഇങ്ങനെ തന്നോട് പിണങ്ങി ഇരുന്നിട്ടില്ല. എത്രയൊക്കെ വഴക്കടിച്ചു പോയാലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ അതൊക്കെ മറന്നു മിണ്ടിയിരുന്നു. പക്ഷേ ഇന്ന്…….

തണുപ്പ് കാരണം കൈകൾ കൂട്ടിയൊരുമ്മി ആട്ടു കട്ടിലിൽ നക്ഷത്രങ്ങളെയും നോക്കി അങ്ങനെ ഇരുന്നു….

പെട്ടന്ന് ഭാരമുള്ള എന്തോ മുത്തശ്ശി മാവിൽ നിന്ന് ബാൽക്കാണിയിയുടെ മൂലയിലേക്ക് വീഴുന്ന ശബ്ദം കേട്ട്. തൻവി ചാടി എണീറ്റു…..

ഇരുട്ടായത് കൊണ്ടു ഒന്നും ശരിക്കു കാണാൻ പറ്റുന്നില്ല.നിലാവിന്റെ പ്രകാശം നല്ല പോലെ വരുന്നത് കൊണ്ടു അവിടെ ലൈറ്‌സ് വെച്ചിട്ടില്ല. അതിന്റെ ആവിശ്യവും ഇല്ല…. തൻവി പേടിയോടെ വീണിടത്തേക്ക് നടക്കാൻ ഒരുങ്ങി…. പെട്ടന്ന് അത് ഉയർന്നു, അതൊരു മനുഷ്യ രൂപമാണെന്ന് കൂടെ അറിഞ്ഞതും തൻവിയുടെ ആകെ കൂടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോയി. പെണ്ണ് മുൻപിലേക്ക് എടുത്തു വെച്ച കാൽ പിന്നിലേക്ക് വെച്ചു ഉറക്കെ അലറാൻ ഒരുങ്ങിയതും ആ രൂപം ഓടി വന്നു വാ പൊത്തി പിടിച്ചിരുന്നു…… തൻവി പേടിച്ചു തേങ്ങി കരഞ്ഞു ആ കൈകളിൽ നിന്ന് കുതറി കാലിട്ടടിച്ചു.

“ഡി കുട്ടി തേവാങ്കെ ഇത് ഞാനാ ”
പരിചിതമായ ശബ്ദം കേട്ട് അവൾ ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയി.തിരിയാൻ വേണ്ടി കൈ എടുക്കണം… അതിന് കയ്യിൽ വീണ്ടും അടിച്ചു.

“ഇത് ഞാനാ പെണ്ണെ ”

Le മനസ്സ് :ഈ ഞാനിന് പേരൊന്നും ഇല്ലേ,ആരാന്ന് ചോദിക്ക് തനു.

ചോദിക്കാൻ ഈ കൈ നിന്റെ അപ്പൻ വന്നു എടുത്തു തരുവോ 😡.

ലെ മനസ്സ് :ഓഹ് സോറി, ഞാൻ ശ്രദ്ധിച്ചില്ല. കൈ എടുത്തു ചോദിക്കാം.

തൻവി അവസാനം തലയിൽ ഉദിച്ച ഐഡിയയിൽ കണ്ണും ചിമ്മി കയ്യിന് ഒരൊറ്റ കടി…. വേദന കൊണ്ടു അവൻ കൈ അലറി വിളിച്ചു എടുത്തു മാറ്റി. തൻവി വേഗം പിന്നിലേക്ക് നീങ്ങി ഫോൺ എടുത്തു മുൻപിൽ നിൽക്കുന്നവന് നേരെ ഫ്ലാഷ് അടിച്ചു.

കൈ കുടഞ്ഞു തന്നെ ഇരുത്തി നോക്കുന്ന അഭിയെ കണ്ടു കയ്യിലെ ഫോൺ അറിയാതെ നിലത്തേക്ക് വീണു….

“ഇനി അതും കൂടെ പൊട്ടിച്ചേക്ക് “അഭി
പറയുന്നത് കേട്ട് അവനെ കനപ്പിച്ചു നോക്കി അതെടുത്തു.

“സോറി. പേടിച്ചോ നീ “പിണക്കത്തി ആണെന്ന് മനസ്സിലാക്കി കൊണ്ടു തന്നെ അഭി മെല്ലെ പതുങ്ങി അടുത്തേക്ക് നീങ്ങി.

“അല്ല, ഭയങ്കര എക്സൈറ്റ്മെന്റിലാ….”തൻവി മുഖം തിരിഞ്ഞു ആട്ടു കട്ടിൽ ചെന്നിരുന്നു.

“ഇത് പണിയാവും “അവൻ ആത്മഗതിച്ചു കൊണ്ടു താടിയിൽ ഉഴിഞ്ഞു അപ്പുറത്തു വന്നിരുന്നു.

“നിന്നെ കാണാതെ പറ്റില്ലെന്ന് തോന്നിയപ്പോൾ ഇങ്ങോട്ട് ഓടി വന്നതല്ലേ,. അല്ലാതെ മനപ്പൂർവം പേടിപ്പിക്കാൻ വേണ്ടി ചെയ്തല്ലല്ലോ ”
അഭി കുറുമ്പോടെ അവളുടെ കയ്യിൽ പിടിച്ചു പറയുന്നത് കേട്ട് പെണ്ണിന്റെ മുഖം ഒന്ന് വിടർന്നു

“ശരിക്കും “തൻവി അത്ഭുതത്തോടെ അവനെ നോക്കി.

“ആന്ന്….. രാവിലെ ഒന്ന് മര്യാദക്ക് മിണ്ടാൻ കൂടെ കിട്ടിയില്ല.
അതുകൊണ്ടാണെന്ന് തോന്നുന്നു കിടന്നിട്ട് ഉറക്കവും വരുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല കണ്ണടച്ചു ഈ മാവ് കയറി ഇങ്ങോട്ട് ചാടി….. പക്ഷേ നീ ഇവിടെ ഇരിപ്പുണ്ടെന്നൊന്നും ഞാൻ വിചാരിച്ചില്ല ”

“ഇതുവരെ ഇല്ലാത്ത ശീലം എന്താ ഇപ്പൊ….”

“ഇപ്പൊ ഇതെന്റെ പ്രോപ്പർട്ടി അല്ലെ.”അതും പറഞ്ഞു അവളുടെ കവിളിൽ പിച്ചി.

“അച്ചോടാ, എന്തൊരു ഒലിപ്പിക്കൽ. ഇങ്ങനെ അല്ലായിരുന്നല്ലോ ആദ്യം.
കാണാൻ കാത്തിരിക്കൂവായിരുന്നല്ലോ എന്നേ കടിച്ചു കീറാൻ “തൻവി അവന്റെ കൈ തട്ടി.തൻവി തമാശയ്ക്കു പറഞ്ഞതാണെങ്കിലും അതവന്റെ ഉള്ളിൽ തന്നെ കൊണ്ടു. കണ്ണിൽ നീർ മണി ഉരുണ്ടു കൂടി അവളുടെ കൈ വെള്ളയിലേക്ക് പതിച്ചു.

അവന്റെ ചുടു നീർ അവളെ വല്ലാതെ പൊള്ളിക്കുന്ന പോലെ തോന്നി. കൈ വെള്ളയിലേക്കും തല താഴ്ത്തി ഇരിക്കുന്നവനെയും മാറി മാറി നോക്കി.

“അഭിയേട്ടാ…… ഞാൻ ചുമ്മാ തമാശയ്ക്ക്, സോറി “തൻവി അവനെ എന്ത് പറഞ്ഞു മനസ്സിലാക്കണം എന്നറിയാതെ മുഖം പിടിച്ചുയർത്തി.

“ഞാനല്ലെടാ നിന്നോട് ക്ഷമ ചോദിക്കേണ്ടേ.. തമാശയ്ക്ക് പറഞ്ഞതാണെങ്കിൽ പോലും നിന്റെ ഉള്ളിൽ ഒരു കരടായി അവയെല്ലാം അവശേഷിക്കുന്നുണ്ട് തൻവി…. എനിക്കറിയാം അതൊന്നും അത്ര പെട്ടന്ന് നിന്റെ മനസ്സിൽ നിന്ന് മായില്ലെന്ന്…”അഭി ക്ഷമാപണം പോലെ അവളുടെ ഇരു കൈകളും കൂട്ടി പിടിച്ചു തന്റെ നെറ്റിയിൽ വെച്ചു. തൻവിയ്ക്ക് എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു….. അഭി പറഞ്ഞത് ശരിയാണ് ചിലപ്പോളൊക്കെ അതൊക്കെ മനസ്സ് നീറാറുണ്ട്. പക്ഷേ ഇപ്പൊ അവയ്ക്ക് ഉണക്കം വന്നു തുടങ്ങിയിരിക്കുന്നു. ഈ കണ്ണുനീർ തനിക്കു വേണ്ടിയാണ് തന്റെ വേദനൾ ഓർത്തിട്ടാണ്… ഇത് മതി ആ മനസ്സിലെ സ്ഥാനം എനിക്കെന്താണെന്ന് ഊഹിക്കാൻ. നിറഞ്ഞ മിഴികൾ പുഞ്ചിരിയോടെ തട്ടി മാറ്റി.

“അഭിയേട്ടാ…… ഇങ്ങോട്ട് നോക്ക് “തൻവി വിളിക്കുന്നത് കേട്ട് അവൻ തല ഉയർത്തി അവളെ ദയനീയമായി നോക്കി.

“ഇത്രയ്ക്കു സെന്റി അടിക്കേണ്ട ഒരാവിശ്യവും ഇല്ല. ഇനി അതെല്ലാം പറഞ്ഞു എന്നേ ഓർമിപ്പിക്കാതിരുന്നാൽ മതി”അവൾ ചിരിയോടെ അവന്റെ കണ്ണുകൾ തുടച്ചു…..

“നിനക്ക് എന്നോട് ഒരു തരി ദേഷ്യം…..”വീണ്ടും ചോദിക്കാൻ ഉയർന്നതും തൻവി അവന്റെ വാ പൊത്തിയിരുന്നു. ഇളം ചൂണ്ടറിഞ്ഞപ്പോഴാണ് അവളുടെ കുഞ്ഞി കൈകൾ തന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത് കാണുന്നത്.

“ഇനി അതിനെ കുറിച്ചൊരു സാ. സംസാരം വേണ്ട അഭിയേട്ടാ…. ഇനിയെങ്കിലും എന്റെ അഭിയേട്ടന്റെ എന്റെ മാത്രമായി സ്നേനിക്കണം, ദൂരെ നിന്നല്ല….. ദേ ഇത്രയും അടുത്ത് നിന്ന് തന്നെ “അതും പറഞ്ഞു തൻവി അവന്റെ ചുണ്ടോട് ചേർത്തിരുന്ന തന്റെ കയ്യിൽ മുത്തി…..

“ശ്ശെടാ, നീ ഒരിഞ്ചു അകലം പാലിച്ചു😬”അഭി

“ഇപ്പൊ ഇത്ര ഡിസ്റ്റൻസ് ഒക്കെ വേണം. കല്യാണം കഴിഞ്ഞിട്ട് ആ അകലം നീക്കാം “തൻവി അവനെ ഇടക്കണ്ണിട്ട് നോക്കി നേരെ ഇരുന്നു.

“ദുഷ്ട……ഇലയിട്ടിട്ട് ചോറില്ലെന്ന് പറയുന്നത് എവിടുത്തെ രീതിയാ ”

“ഇവിടെ ഇങ്ങനെയൊക്കെയാ”തൻവി കൈ കെട്ടി വീണ്ടും ചെരിഞ്ഞു.

വീണ്ടും നിശബ്ദത അവരിൽ തങ്ങി നിന്നു. നിലവിൽ ആ രണ്ടു രൂപങ്ങൾ വല്ലാതെ ഉദിച്ച പോലെ തോന്നി. അത്രയും പ്രകാശിച്ചിരുന്നു ഇരുവരുടെയും മനസ്സ്. നാളുകളുടെ കാത്തിരിപ്പാണ്. ഇത്രയും അടുത്ത് തങ്ങളോട് ചേർന്നിരിക്കുന്നത്. ഇരുവരുടെയും ചുണ്ടിൽ ചിരി വിരിഞ്ഞു……ചന്ദ്രൻ പോലും ചെറു ചിരി തൂകിയ പോലെ.

“അഭിയേട്ടൻ എന്തിനാ ഒളിച്ചും പാത്തും വന്നേ, നേരെ വന്നു കൂടായിരുന്നോ ”
അഭിയുടെ മടിയിൽ കണ്ണുകളടച്ചു കിടക്കുന്നവൾ പെട്ടന്ന് വന്ന ഓർമയിൽ അവനെ നോക്കി.

“എന്താ ഈ നേരത്ത് എന്ന് ചോദിച്ചാൽ നീ ഉത്തരം പറയുവോ കോപ്പേ ”

“സോറി ഞാൻ അതങ്ങ് വിട്ടു പോയി “വാ പൊളിച്ചു കൊണ്ടു ഓർത്തു പെണ്ണ് വീണ്ടും കണ്ണുകളടച്ചു.

“ഇത്രയ്ക്കു തോൽവി ആവല്ലേ പെണ്ണെ.”അഭി തലയിൽ പിടിച്ചു കുലുക്കി..

“ദേ എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ……..ഞാൻ ഒന്നുറങ്ങിക്കോട്ടേ, പ്ലീസ് ”

“മുറിയിൽ പോയി കിടക്ക് പെണ്ണെ, നല്ല മഞ്ഞുണ്ട് പുറത്തു…….ഞാൻ ഇനി ഇറങ്ങട്ടേ.”അഭി കവിളിൽ തട്ടി അവളെ വിളിച്ചു.

“കുറച്ചു സമയം കൂടെ, പ്ലീസ് ”

“പറ്റില്ല, അകത്തു പോയി കിടക്ക് പെണ്ണെ….. നമ്മുക്ക് കല്യാണം കഴിഞ്ഞ് എത്ര വേണേലും ഇങ്ങനെ കിടക്കാം.ഇനി നീ എണീറ്റാലും ഞാൻ വിടില്ല. ഇപ്പൊ അതിന് പറ്റിയ ടൈം അല്ല…… അതുകൊണ്ട് എന്റെ കൊച്ച് വേഗം വാതിലടച്ചു അകത്തു കയറിക്കെ “അഭി അവളെ താങ്ങി പിടിച്ചു നേരെ നിർത്തി അകത്തേക്ക് തള്ളി.

“പോകുവാണോ “തൻവി നിരാശ ഭാവത്തിൽ നോക്കി.

“അല്ലേൽ വേണ്ട, ഞാൻ ഇന്ന് നിന്റെ കൂടെ കിടക്കാം “അതും പറഞ്ഞു അകത്തേക്ക് വരാൻ നിന്നു.

“വേ…..ണ്ട. ഞാൻ പൊക്കോളാം “തൻവി അഭിയെ ദയനീയമായി നോക്കി.

“മ്മ്, ഞാൻ പോകുവാ, നാളെ കാണാം. നിശ്ചയത്തിനുള്ള പർച്ചേസ് ഒക്കെയുണ്ട്…. ചിലപ്പോൾ അപ്പച്ചിമാരും മക്കളൊക്കെ വരും…. അധികവും എല്ലാവരും ഇവിടെയ്ക്ക് ആയിരിക്കും.”

“വിനുവും (വിഹാൻ )ലച്ചുവും (ലാവണ്യ) കാണുവോ “തൻവി സന്തോഷത്തോടെ അവനെ നോക്കി.

“ആ പെണ്ണെ, അവരൊക്കെ കാണും. അമ്മാവനാ പറഞ്ഞേ ഇവിടേക്ക് വരാൻ. ഇനി ഉത്സവവും നിശ്ചയവും ഒക്കെ കഴിഞ്ഞിട്ടേ പോകു. ഇവിടെ ആകുമ്പോൾ എല്ലാവർക്കും കിടക്കാൻ മുറിയുമുണ്ടല്ലോ…..അതുകൊണ്ട് ഞാനും ചിലപ്പോൾ ഇവിടൊക്കെ തന്നെ ആയിരിക്കും 😁”അഭി കള്ള ചിരിയോടെ പുരികമുയർത്തി.അവന്റെ ഭാവം കണ്ടപ്പോയെ തൻവിയുടെ ധൈര്യം കാറ്റ് പോലെ പോയി.

“ഞാ…….ൻ പോ…..യി കിടക്കട്ടേ, ഉ..റ….ക്കം വരുന്നു.”വിക്കി വിക്കി പറയുന്നവളെ ശെരി എന്നർത്ഥത്തിൽ തലയാട്ടി അവൻ മാവിൽ കയറി താഴെക്കിറങ്ങി. തൻവി അവൻ താഴെ ഇറങ്ങിയെന്ന് ഉറപ്പിക്കാൻ ബാൽക്കണിയുടെ അറ്റത്തേക്ക്
ഓടി പോയി.

അഭി താഴെ ഇറങ്ങിയ ശേഷം അവൾക്കൊരു ഫ്ലൈ കിസ്സും കൊടുത്തു പുറത്തെ മതില് ചാടി തന്റെ ബൈക്കെടുത്തു പോയി….. അവളൊരു ചെറു ചിരിയോടെ അവൻ പോകുന്നതും നോക്കി അകത്തേക്ക് കയറി……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button