Kerala
മലപ്പുറത്ത് 15 വയസുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
![](https://metrojournalonline.com/wp-content/uploads/2025/02/ajmal-780x470.avif)
മലപ്പുറം ചങ്ങരംകുളത്ത് 15 വയസുള്ള വിദ്യാർഥിനിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി അജ്മൽ, ആലങ്കോട് സ്വദേശി ആബിൽ എന്നിവരാണ് പിടിയിലായത്. 2023ലാണ് കേസിനാസ്പദമായ സംഭവം
ഇൻസ്റ്റഗ്രാം വഴി അജ്മൽ 15കാരിയെ പരിചയപ്പെടുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കാണാനെത്തിയ പെൺകുട്ടിക്ക് അജ്മൽ കഞ്ചാവ് നൽകി മയക്കി കിടത്തുകയും ആബിലിനൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. മാനസികാഘാതത്തെ തുടർന്ന് ഒന്നര വർഷമായി കുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്. കൗൺസിലിംഗിലാണ് പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി പറയുന്നത്.