ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പ്; ബംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

ബംഗളൂരുവിൽ യുവാവ് 24 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ജീവനൊടുക്കി. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെയാണ് കുറിപ്പിലെ പരാമർശങ്ങൾ. യുപി മറാത്തഹള്ളി സ്വദേശി അതുൽ സുഭാഷാണ്(34) മരിച്ചത്. സ്വകാര്യ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവായിരുന്നു അതുൽ
ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവാവ് പറഞ്ഞു. 24 പേജിൽ നാല് പേജ് സ്വന്തം കൈപ്പടയിലുള്ളതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണ്
പരിചയക്കാരായ നിരവധി പേർക്ക് അതുൽ കുറിപ്പിന്റെ ഇ മെയിൽ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ താനും കൂടിയുള്ള എൻജിഒയുടെ വാട്സാപ്പ് ഗ്രൂപ്പിലും അതുൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പായി നീതി കിട്ടണമെന്ന പ്ലക്കാർഡും വീടിന് മുന്നിൽ ഇയാൾ സ്ഥാപിച്ചിരുന്നു.