കാത്തിരിപ്പിന് ഇനി ഏതാനും ദിവസങ്ങൾ കൂടി; ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നു: രശ്മിക മന്ദാന
ആരാധകർ ഏറെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ആകാംഷക്ക് അവസാനമിട്ട് കൊണ്ട് ഡിസംബർ 5 നാണു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ നടി രശ്മിക മന്ദാന പറഞ്ഞ ഒരു കാര്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷയാണ് രശ്മിക പറഞ്ഞിരിക്കുന്നത്.ഗോവ ഫിലിം ഫെസ്റ്റ് വേദിയിൽ സംസാരിക്കുകയായിരുന്നു രശ്മിക.
പുഷ്പ 2-വിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നു എന്ന ശുഭാപ്തി വിശ്വാസത്തിലാണ് താൻ എന്നാണ് താരം പറഞ്ഞത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം അവസാന ഘട്ട പ്രവർത്തനങ്ങളിലാണെന്നും അല്ലു സംവിധായകൻ സുകുമാറിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാനിനും രശ്മിക പറഞ്ഞു.
അതേസമയം ‘പുഷ്പ യുടെ ഒന്നാം ഭാഗത്തിനു രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കൂടാതെ അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനായി അല്ലു അർജുൻ കേരളത്തിലെത്തിയിരുന്നു. വൻ സ്വീകരണമാണ് അല്ലുവിനായി ഒരുക്കിയത്.ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.