Kerala
കോയമ്പത്തൂരിൽ ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത മലയാളി യുവാവ് വീണുമരിച്ചു
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണുമരിച്ചു. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി(26)യാണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും ഇടയിൽ ഇന്ന് പുലർച്ചെ 1.20നാണ് സംഭവം
ജനറൽ കമ്പാർട്ട്‌മെന്റിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശരത്. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കോയമ്പത്തൂർ റെയിൽവേ പോലീസ് പറയുന്നത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു
ബംഗളൂരുവിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനായി സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.