Kerala
സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മദ്യലഹരിയിൽ അമ്മയെ തല്ലിച്ചതച്ചു

തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്ന വടി കൊണ്ട് തല്ലിയത്.
ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ അയൽവാസികളാണ് വിവരം പുറത്തറിയിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ശാന്തയെ പോലീസ് എത്തി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷം മുമ്പ് ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്